- Trending Now:
ഇന്നത്തെ കാലത്ത് സ്വന്തം സംരംഭം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരികയാണ്. എന്നാല്‍ മികച്ച ആശയവും നടത്തിപ്പിനായി നിക്ഷേപവും കൈവശമുണ്ട് എന്നത്കൊണ്ട് ആര്‍ക്കും ഒരു മികച്ച സംരംഭകനാകാന്‍ സാധിക്കില്ല. ബിസിനസ് ആരംഭിക്കുമ്പോള്‍ ഒരു സംരംഭകന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില ചെറിയ വലിയ കാര്യങ്ങള്‍ വായിക്കാം ഈ ലേഖനത്തിലൂടെ
ബിസിനസിന്റെ വ്യക്തിത്വം നിര്‍ണയിക്കുന്ന ഘടകമാണ് സംരംഭത്തിന്റെ പേര്.ഒരു സ്ഥാപനത്തിനുള്ള അതെ പേര് മറ്റൊരു സ്ഥാപനത്തിന് പാടുള്ളതല്ല. ഒരു ബ്രാന്‍ഡ് ആയി മാറിയശേഷം പേരിന്റെ ഉടമസ്ഥാവകാശം നഷ്ടമാകുന്ന അവസ്ഥ വന്ന നിരവധി സ്ഥാപനങ്ങളുടെ കഥകള്‍ നിങ്ങളും കേട്ടിരിക്കും. അതിനാല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പേര് വെബ്സൈറ്റ് നിര്‍മിക്കാനാവശ്യമായ ഡൊമൈന്‍ നെയിം ലഭ്യമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.ഇതൊക്കെ അറിഞ്ഞ ശേഷം ആകണം പേര് തെരഞ്ഞെടുക്കാന്‍.പൊതുവെ നമ്മുടെ നാട്ടില്‍ മക്കളുടെയോ വീട്ടുപേരോ ഒക്കെയാണ് സംരംഭങ്ങള്‍ക്ക് തെരഞ്ഞെടുക്കുക.എന്നാല്‍ ചില മാറ്റങ്ങള്‍ പേരിടല്‍ കാര്യത്തിലും പ്രകടമാകുന്നുണ്ട്.പ്രത്യേകിച്ച് ഓണ്‍ലൈന്‍ വിപണിയൊക്കെ പച്ചപിടിച്ചു തുടങ്ങിയതോടെ വിദേശികളെ ആകര്‍ഷിക്കുന്ന പേരുകളിലേക്കും മലയാളി സംരംഭങ്ങള്‍ മാറുന്നു.പേര് എപ്പോഴും സിംപിളായിരിക്കാനും മനസില്‍ ഓര്‍ത്തിരിക്കാനും കഴിയുന്നതാണ് നല്ലത്.
നമുക്ക് അറിയാവുന്ന പല മുന്‍നിര സംരംഭങ്ങളെയും തിരിച്ചറിയപ്പെടുന്നത് ലോഗോയുടെ പിന്‍ബലത്തിലാണ്. പേര് പോലെ തന്നെ അത്രമാത്രം ശക്തമാണ് ലോഗോകളും. ശക്തായ ഒരു ലോഗോ ബിസിനസിന്റെ വ്യക്തിത്വം ഒറ്റനോട്ടത്തില്‍ പ്രകടമാക്കും. ലോഗോയുടെ മാത്രം ശ്രദ്ധേയമായ ബ്രാന്‍ഡുകളില്‍ ചിലതാണ് പ്യൂമ, നൈക്കി, ടാറ്റ തുടങ്ങിയവ.അതുകൊണ്ട് തന്നെ ലോഗോ വെറും ചില്ലറക്കാര്യമല്ല.ഒരു സ്ഥാപനത്തേയോ, വ്യക്തിയേയോ, സംഘടനയെയോ, പ്രോഡക്ടിനെയോ സൂചിപ്പിക്കുന്ന ഒരു യുണീക്ക് സിമ്പല്‍ ആണ് സിംപിളായി പറഞ്ഞാല്‍ ലോഗോ.വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വ്യക്തികള്‍ വരെ അവരുടെ സേവനങ്ങള്‍, ഉല്‍പന്നങ്ങള്‍ തുടങ്ങിയവ പൊതുജന മധ്യത്തില്‍ എളുപ്പം തിരിച്ചറിയപ്പെടാന്‍ ഇത്തരം ഗ്രാഫിക് സിംബല്‍ ഉപയോഗപ്പെടുത്തുന്നു.ലോഗോ എന്നത് ഒരു ഗ്രാഫിക് ഐക്കണോ, അല്ലെങ്കില്‍ പേരോ മാത്രമായി ഡിസൈന്‍ ചെയ്തതോ ആകാം. ചിലര്‍ ലോഗോ മാര്‍ക്ക് ആയി സംരംഭത്തിന്റെ പേരിലെ അക്ഷരങ്ങളുടെ ഭാഗങ്ങള്‍ എടുത്തും ഉപയോഗിച്ചു കാണാറുണ്ട്.നിങ്ങളുടെ സ്ഥാപനം നൈക്കി,ആപ്പിള്‍ പോലെയുള്ള ഇന്റര്‍നാഷണലി അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് അല്ലെങ്കില്‍ ലോഗോയില്‍ നിങ്ങളുടെ സിംബലിനോടൊപ്പം ബ്രാന്‍ഡ് നെയിം കൂടി വ്യക്തമാക്കുന്ന വിധം ഡിസൈന്‍ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. ബ്രാന്‍ഡ് അറിയപ്പടാന്‍ ഇത് വളരെ പ്രധാനമാണ്.അനേകം പ്രോഡക്ടുകളുടെ ഇടയില്‍നിന്നും നിങ്ങളുടെ ബ്രാന്‍ഡിനെ തിരിച്ചറിയുന്നതിനു ലോഗോയ്ക്കു വളരെ വലിയ പങ്കുണ്ടെന്ന് അറിയുക. ലോഗോയുടെ നിലവാരം നിങ്ങളുടെ ബിസിനസ്സിനെ ബാധിക്കുമെന്ന് സാരം.
സ്ഥാപനത്തിന് ഉചിതമായ ഒരു പേര് കണ്ടു പിടിച്ചാല്‍ ഉടനെ ആ പേരില്‍ സംരംഭം രജിസ്റ്റര്‍ ചെയ്യണം.പാര്‍ട്ട്ണര്‍ഷിപ്പായോ,സിംഗിള്‍ ഓണര്‍ഷിപ്പിലോ,പ്രൈവറ്റ് ലിമിറ്റഡ് ആയോ ഒക്കെ അനുയോജ്യമായ രീതിയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം.
സംരംഭം ആരംഭിക്കുമ്പോള്‍ ഏറ്റവും പ്രധാനമാണ് സ്ഥാപനത്തിന്റെ പേരിനു ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുക എന്നത്. അല്ലാത്തപക്ഷം ആ പേര് മറ്റു സ്ഥാപനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണ്. പത്ത് വര്‍ഷമാണ് ഒരു ട്രേഡ്മാര്‍ക്കിന്റെ കാലാവധി. അതിനുശേഷം ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കണം. ട്രേഡ്മാര്‍ക്ക് എടുത്തശേഷം 7 വര്‍ഷത്തോളം നിങ്ങള്‍ അത് ഉപയോഗിക്കുന്നില്ലെങ്കില്‍ ലൈസന്‍സ് അസാധുവാകും.
നിങ്ങള്‍ തുടങ്ങുന്ന സംരംഭം 20 ലക്ഷത്തിനു മുകളില്‍ വ്യാപാരം നടത്തുന്ന ഒന്നാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും സംരംഭം ജിഎസ്ടി രജിസ്ട്രേഷന്‍ ചെയ്തിരിക്കണം. കൃത്യമായ ഇടവേളകളില്‍ ജിഎസ്ടി ഫയല്‍ ചെയ്യാനും മറക്കരുത്.
പല സംരംഭങ്ങളും വീഴ്ചവരുത്തുന്ന ഒരു മേഖലയാണ് ബാര്‍കോഡ് രജിസ്ട്രേഷന്‍. പ്രത്യേകിച്ച് ഉല്‍പ്പന്ന വിതരണം നടത്തുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇന്ന് ഒട്ടുമിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും ബാര്‍കോഡ് ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിതരണത്തിനായി എടുക്കുന്നില്ലെന്ന് അറിയാമല്ലോ.പൊതുവെ സംരംഭകര്‍ നിസാരമായി കരുതുന്ന ഇത്തരം കാര്യങ്ങള്‍ സംരംഭത്തില്‍ വലിയ പ്രാധാന്യമുള്ളതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.