Sections

ബിസിനസിൽ വിജയിക്കുന്നതിന് വേണ്ട പ്രധാനപ്പെട്ട ഘടകങ്ങൾ

Wednesday, Jan 03, 2024
Reported By Admin
Business Guide

ബിസിനസിൽ വിജയിക്കുന്നതിന് വേണ്ടി പല കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ഒരു സാധാരണക്കാരനല്ല ബിസിനസ്‌കാരൻ, അസാധാരണ കാര്യങ്ങൾ ചെയ്യുന്നവനാണ് ബിസിനസുകാരൻ. അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയാണ് ബിസിനസിലേക്ക് വരേണ്ടത്. ഒരു മാജിക് സംഭവിക്കുന്നതുപോലെ ബിസിനസ്സിൽ വളർച്ചയുണ്ടാക്കാൻ സാധിക്കില്ല. അതിന് അതിന്റേതായ വില കൊടുത്താൽ മാത്രമേ വിജയിപ്പിക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ ബിസിനസ്സിൽ വിജയിക്കുന്നതിന് വേണ്ടിയുള്ള ചില കാര്യങ്ങളാണ് നോക്കുന്നത്.

  • അസാധ്യമായത് ഇല്ല എന്ന് വിശ്വസിക്കുക. തിരഞ്ഞെടുത്ത മേഖല വിജയിപ്പിക്കാൻ സാധ്യമാകുമെന്ന കാര്യം പരിപൂർണ്ണമായി ശ്രദ്ധിക്കുക. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയാണ് ബിസിനസ്. പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും എന്ന് കോൺഫിഡന്റ് ആയി വിശ്വസിക്കുക. നിങ്ങൾ എന്താണ് വിശ്വസിക്കുന്നത്  നിങ്ങൾ അതായി മാറും എന്നത് പരിപൂർണ്ണമായും സത്യമാണ്.
  • അതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുക. പലരും ഒരു കാര്യം ഏറ്റെടുത്ത് ചെറിയ പരാജയം ഉണ്ടാകുമ്പോൾ അത് ഉപേക്ഷിച്ചു പോകുന്ന രീതിയുണ്ട്. അതിനുപകരം പ്രവർത്തിക്കുക. പരാജയം എന്താണെന്ന് കണ്ടെത്തി അത്  വിജയം ആക്കാൻ വേണ്ടി പ്രവർത്തിക്കുക.
  • ബിസിനസിന് എന്താണോ വേണ്ടത് ആ ശീലങ്ങളാണ് നിങ്ങൾക്കുണ്ടാകേണ്ടത്. ആ ശീലങ്ങളിലേക്ക് നിങ്ങൾക്ക് പോകാൻ സാധിക്കണം. ആ ശീലങ്ങളാണ് നിങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത്.
  • പരിഹാരങ്ങളിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുക. നിങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് പരിഹാരങ്ങളിലും അവസരങ്ങളിലുമാണ്.
  • സമ്പത്തിനെ വളരെയധികം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. നിങ്ങളുടെ സമ്പത്ത് ഒരിക്കലും അനാവശ്യമായി കളയാൻ ഉള്ളതല്ല. സമ്പത്ത് ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള ധൈര്യം നിങ്ങൾക്ക് ഉണ്ടാകണം. മറ്റു പല കാര്യങ്ങൾ ഉദാഹരണമായി വീട്, വാഹനം വാങ്ങുക ഇതുപോലുള്ള കാര്യങ്ങൾക്ക് വേണ്ടി ബിസിനസ് വേണ്ടുന്ന സമ്പാദ്യം ഉപയോഗിക്കരുത്.
  • നിങ്ങളുടെ നന്മയും കോട്ടവും തിരിച്ചറിയുക. നിങ്ങളുടെ നേട്ടങ്ങൾ കൂട്ടുവാനും കോട്ടങ്ങൾ കുറയ്ക്കുവാനും എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുക.
  • തുടർച്ചയായി പഠിച്ചു കൊണ്ടിരിക്കുക. പഠനം എപ്പോഴും  ആവശ്യമാണ്.

ഇത്രയും കാര്യങ്ങൾ ബിസിനസ് വിജയിക്കുന്നതിന് പ്രധാനപ്പെട്ടവയാണ്.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.