Sections

നാളെ മുതൽ സുപ്രധാന മാറ്റങ്ങൾ; പല മേഖലയിലും വില വർധനവ് 

Friday, Mar 31, 2023
Reported By admin
finance

ചില ഉത്പന്നങ്ങളുടെ വില കൂടുകയും കുറയുകയും ചെയ്യുന്നത് ഏപ്രിൽ 1 ന് നിലവിൽ വരും


പുതിയ സാമ്പത്തിക വർഷം നാളെ ആരംഭിക്കുകയാണ്. സംസ്ഥാനത്ത് പെട്രോൾ ഡീസൽ വില 2 രൂപ കൂടുന്നതടക്കം കേന്ദ്ര, സംസ്ഥാന ബജറ്റുകളിലെ നിർദ്ദേശങ്ങളെല്ലാം നാളെ മുതൽ നടപ്പാവുകയാണ്. പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ഇന്ധന വില വർദ്ധനവ്

കേരളത്തിനെ സംബന്ധിച്ചിടത്തോളം ഏപ്രിൽ 1 മുതൽ പെട്രോൾ ഡീസൽ വില 2 രൂപ കൂടാൻ പോകുന്നു എന്നതാണ് പ്രധാനം. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പുതിയ സെസ് ഒന്നാം തിയതി നിലിവിൽ വരുകയാണ്. നിലവിൽ പെട്രോളിന് 105 രൂപ 59 പൈസയും ഡീസലിന് 94 രൂപ 53 പൈസയുമാണ് എറണാകുളത്തെ വില. 107 രൂപ 71 പൈസയാണ് പെട്രോളിന് തിരുവനന്തപുരത്തെ വില. ഏപ്രിൽ ഒന്നാം തിയതി മുതൽ 2 രൂപ കൂടും.

നികുതി ഇളവുകൾ

ആദായ നികുതി സ്കീമിലെ മാറ്റങ്ങൾ പുതിയ സാമ്പത്തിക വർഷം നടപ്പാകാൻ പോവുകയാണ്. അതായത് ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതനുസരിച്ച് പുതിയ സ്കീമിൽ ചേരുന്നവർക്ക് നികുതി ഇളവ് ലഭിക്കും. അഞ്ച് ലക്ഷത്തിൽ നിന്നും ഏഴ് ലക്ഷമായി റിബേറ്റ് പരിധി ഉയർത്തിയതിനാൽ 7 ലക്ഷം രൂപ വെര വാർഷിക വരുമാനമുള്ളവർക്ക് പുതിയ സ്കീമനുസരിച്ച് നികുതി നൽകേണ്ടതില്ല. ഇത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുകയാണ്.

വില കൂടുന്നതും കുറയുന്നതുമായ ഉത്പന്നങ്ങൾ

കേന്ദ്ര ബജറ്റ് പ്രഖ്യാപനമനുസരിച്ച് ചില ഉത്പന്നങ്ങളുടെ വില കൂടുകയും കുറയുകയും ചെയ്യുന്നത് ഏപ്രിൽ 1 ന് നിലവിൽ വരും. സ്വർണ്ണ ബാർ, പ്ലാറ്റിനം ഇറക്കുമതി ചെയ്ത കളിപ്പാട്ടം എന്നിവയുടെ വില കൂടും എന്നാൽ മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവയുടെ വിലയിൽ നേരിയ കുറവ് ഏപ്രിൽ 1 മുതൽ ഉണ്ടാകും

സ്വർണത്തിൽ എച്ച്യുഐഡി ഹാൾമാർക്ക്

ഏപ്രിൽ 1 മുതൽ രാജ്യത്ത് എച്ച്യുഐഡി ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്ന നിബന്ധന നിലവിൽ വരുകയാണ്. ഇതിലൂടെ ആഭരണത്തിന്റെ തൂക്കം, കടയുടെ പേര്, സ്വർണ്ണത്തിൻറെ ശുദ്ധി തുടങ്ങിയവയെല്ലാം എളപ്പത്തിൽ അറിയാനാകും. എന്നാൽ നിലവിൽ തന്നെ ഹാൾമാർക്ക് ആഭരണങ്ങൾക്ക് ഉള്ളതിനാൽ ഇത് നടപ്പാക്കാൻ ആറ് മാസത്തെ സാവകാശം വേണമെന്നാവശ്യപ്പെട്ട് സ്വർണ്ണ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനാൽ കോടതി തീരുമാനമനുസരിച്ചേ ഇക്കാര്യത്തിൽ തീർപ്പുണ്ടാകു

ഭൂമി ഇടപാടുകൾ

ഭൂമിയുടെ ന്യായ വില 20 ശതമാനം ഏപ്രിൽ 1 മുതല് വർധിക്കും. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ നിരക്കുകളും ഏപ്രിൽ 1 മുതൽ ഉയരും. പുതിയ അപ്പാർട്ട്മെൻറുകൾക്ക് നമ്പർ കിട്ടി ആറ് മാസത്തിനകം രജിസ്റ്റർ ചെയ്ാൽ മതിയെന്ന ആനുകൂല്യത്തിൽ മാറ്റമുണ്ട്. മാർച്ച് 31 നകം രിജസ്റ്റർ ചെയ്തില്ലെങ്കിൽ പുതിയ കണക്കനുസരിച്ച് രജിസ്ടേഷൻ നിരക്ക് കൂടും.നിലവിലെ ഭൂനികുതി, വസ്തു നികുതി എന്നിവ പിഴയില്ലാതെ ഏപ്രിൽ 1 നു മുമ്പ് അടക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.