- Trending Now:
എല്ലാവരും അംഗീകാരം ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. പ്രായഭേദമന്യേ ആളുകളൊക്കെ ഇതിൽ താല്പര്യപ്പെടുന്നവരാണ്. എന്നാൽ പലപ്പോഴും നിങ്ങൾ ചെയ്യുന്ന പല നല്ല പ്രവർത്തികൾക്കും അംഗീകാരം ലഭിക്കാറില്ല. അതിൽ നിരാശപ്പെട്ട് ആത്മബലം നഷ്ടപ്പെട്ട ഒരാളായി മാറാറുണ്ട് പലരും. അംഗീകാരവും ജീവിതവുമായി എന്തൊക്കെയാണ് ബന്ധം, മറ്റുള്ളവരിൽ നിന്നും അംഗീകാരം പിടിച്ചു വാങ്ങേണ്ട ആവശ്യമുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.
വളരെ കുട്ടിക്കാലം തൊട്ട് തന്നെ എല്ലാവർക്കും അംഗീകാരം ലഭിക്കാൻ ആഗ്രഹമുള്ളവരാണ്. വീടുകളിൽ നിന്നും, അധ്യാപകരിൽ നിന്നും, സഹപാഠികളിൽ നിന്നും, അതുപോലെതന്നെ സമൂഹത്തിൽ നിന്നും അംഗീകാരം ലഭിക്കുന്ന കുട്ടികൾക്ക് ജീവിതത്തിൽ വളരെ ഉയർച്ച ഉണ്ടാകാറുള്ളവരാണ്. പൊതുവേ അവരുടെ ജീവിതം വളരെ മികച്ച ഒരു രീതിയിലേക്ക് പോകാറുണ്ട്. എന്നാൽ നമ്മുടെ സമൂഹത്തിൽ മറ്റുള്ളവരെ അംഗീകരിക്കുന്ന കാര്യത്തിൽ ബുദ്ധിമുട്ടുള്ള ആൾക്കാരുണ്ട്. ഇന്നത്തെ ഒരു ചിന്താഗതി മക്കൾക്ക് കൂടുതൽ അംഗീകാരം കൊടുത്തു കഴിഞ്ഞാൽ അവർ ചീത്തയാകാൻ സാധ്യതയുണ്ട് എന്നത് . ഈ ഒരു വിശ്വാസം ഇന്ത്യകാർക്കിടയിൽ വളരെ കൂടുതലാണ്. എന്നാൽ ഇത് ഒരു പ്രാചീന അബദ്ധ ചിന്താഗതിയാണ്.
കുട്ടികൾക്ക് എപ്പോഴും അംഗീകാരം കൊടുത്തുകൊണ്ടിരിക്കണം. പക്ഷേ ഇത് അമിതമാകാനും പാടില്ല. ശരിയായ കാര്യങ്ങൾക്ക് മാത്രമാണ് അംഗീകാരം കൊടുക്കേണ്ടത് എന്നതാണ് പ്രധാനം. അത് അധ്യാപകരിൽ നിന്നും കിട്ടണം, സമൂഹത്തിൽ നിന്നും ആവശ്യത്തിന് കിട്ടണം എന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷേ അത് കിട്ടിയേ പറ്റൂ എന്നുള്ള ശാഠ്യം ശരിയല്ല. എല്ലാവരും മറ്റുള്ളവരെ അംഗീകരിക്കുന്നതിന് വേണ്ടി ശ്രമിക്കാറില്ല. അംഗീകാരം ആരിൽ നിന്നും പിടിച്ചു വാങ്ങാൻ സാധിക്കില്ല. നിങ്ങൾ എപ്പോഴും നല്ല കാര്യങ്ങളിൽ മാത്രം ഫോക്കസ് ചെയ്യുക. ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ നല്ല പ്രവർത്തിക്ക് അംഗീകാരം ലഭിക്കുക തന്നെ ചെയ്യും.
അംഗീകാരം ലഭിച്ചാൽ മാത്രമേ വളരെ നല്ല രീതിയിൽ ജീവിതം മാറുകയുള്ളു എന്ന ശാഠ്യം ഒട്ടും മികച്ചതല്ല. അംഗീകാരം ലഭിക്കുക എന്നതിന് വേണ്ടി നാം മറ്റുള്ളവരെ അംഗീകരിക്കുക എന്നുള്ളത് ഒരു പോംവഴിയാണ്. മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുവാനും അവരെ അഭിനന്ദിക്കുവാനും വില കൊടുക്കുവാനും ഒരു പിശുക്കും കാണിക്കരുത്. ചെറിയ സഹായങ്ങൾ ആര് ചെയ്താലും അവരെ അംഗീകരിക്കുവാനും നിങ്ങൾ തയ്യാറാകണം. ഉദാഹരണമായി നിങ്ങളുടെ കയ്യിൽ നിന്നും ഒരു സാധനം താഴെ വീഴുമ്പോൾ അത് എടുത്തു തരുന്ന ആളിനോട് പുഞ്ചിരിച്ചു കൊണ്ട് നന്ദി വാക്ക് പറയുന്നത് അവരെ അംഗീകരിക്കുന്നതിന് തുല്യമാണ്. അതുപോലെ തന്നെ നിങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഒരാളിനോട് തിരിച്ച് ചിരിക്കുന്നത് അവരെ അംഗീകരിക്കുന്നതിന് തുല്യമാണ്. നിങ്ങളുടെ സുഹൃത്തുക്കളോ വേണ്ടപ്പെട്ടവരോ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അവരെ അംഗീകരിക്കുന്നതിൽ യാതൊരു പിശുക്കും കാണിക്കരുത്.
പലരും മക്കളുടെ തെറ്റുകൾ കാണുമ്പോൾ അവരെ വിമർശിക്കുകയും എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോൾ അതിനെ അംഗീകരിക്കാറുമില്ല. എല്ലാവർക്കും അംഗീകാരം ആഗ്രഹിക്കുന്ന ഒരു മനസ്സുണ്ട് അത് നൽകുവാൻ തയ്യാറാകണം. ആദ്യം നിങ്ങൾ മറ്റുള്ളവരെ അംഗീകരിക്കുവാൻ ശ്രമിക്കുക നിങ്ങൾക്ക് ലഭിക്കേണ്ട അംഗീകാരം അത് നിങ്ങളിൽ എത്തുക തന്നെ ചെയ്യും എന്നുള്ളതാണ് വാസ്തവം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.