നിങ്ങൾ വയ്ക്കുന്ന ലക്ഷ്യങ്ങൾ ചെറിയ ലക്ഷ്യങ്ങൾ ആണോ. ആ ലക്ഷ്യങ്ങൾ നിങ്ങൾക്ക് ആത്യന്തികമായി ഗുണങ്ങൾ ചെയ്യണമെന്നില്ല. പല ആളുകളും ലക്ഷ്യങ്ങൾ സെറ്റ് ചെയ്യാൻ ഭയപ്പെടുന്നവരാണ് വലിയ ലക്ഷ്യങ്ങൾ വച്ച് കഴിഞ്ഞാൽ അത് ജീവിതത്തിൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കില്ല എന്ന് കരുതി വലിയ ലക്ഷ്യങ്ങൾ സെറ്റ് ചെയ്യാറില്ല. ഉദാഹരണമായി നിങ്ങൾക്ക് ജോലി കിട്ടുക സർക്കാർ ജോലിയോ പ്രൈവറ്റ് ജോലിയോ കിട്ടുക എന്നതായിരിക്കാം ലക്ഷ്യം. അതിനെ തുടർന്ന് ഒരു ലക്ഷ്യം വയ്ക്കാൻ ആരും തയ്യാറാകുന്നില്ല. ജീവിതകാലം മുഴുവൻ ലക്ഷ്യങ്ങൾ നേടുന്ന ആളാണെങ്കിൽ അയാൾ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും. ചെറിയ ലക്ഷ്യങ്ങളാണ് വയ്ക്കുന്നതെങ്കിൽ അവരുടെ ജീവിതം പകുതിയിൽ കഴിയുന്ന ഒരു ജീവിതമായിരിക്കും ഉണ്ടാവുക. വലിയ ലക്ഷ്യങ്ങൾ സെറ്റ് ചെയ്യാൻ നിങ്ങളെ പ്രയാസപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ പറയുന്ന കാര്യങ്ങൾ മാറ്റുകയാണെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ മുന്നോട്ടുപോകാൻ സാധിക്കും.
- വലിയ ലക്ഷ്യങ്ങൾ വയ്ക്കാൻ കഴിയാത്തത് ഉദാസീനത കൊണ്ടും,ചിലർക്ക് വലിയ മടിയുള്ളത് കൊണ്ടാണ്. താൻ ഇങ്ങനെയൊക്കെ ലക്ഷ്യം വച്ചാൽ പ്രവർത്തിച്ചുകൊണ്ടിരിക്കേണ്ടിവരും എന്ന ചിന്ത ഉദാസീനതയാണ് ഇതിന് കാരണം.
- റിസ്ക് ഏറ്റെടുക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണ്. ചില ആളുകൾക്ക് വലിയ റിസ്ക്കുകൾ ഏറ്റെടുക്കാനുള്ള ധൈര്യം ഉണ്ടാകില്ല. അവർ എപ്പോഴും കൺഫർട്ടബിൾ സോണിൽ നിൽക്കാനാണ് താൽപര്യപ്പെടുന്നത്. വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വേണ്ടി നല്ല പ്രയത്നങ്ങൾ ആവശ്യമാണ്. ഒരു ജീവിതമേ ഉള്ളൂ അത് ചിലപ്പോൾ റിസ്ക്കുകൾ ഏറ്റെടുക്കാൻ കൂടി ഉള്ളതാണ്.
- അനാവശ്യമായ ഭയങ്ങൾ ഞാൻ ഇങ്ങനെ ചെയ്താൽ നാട്ടുകാരെ എന്തു വിചാരിക്കും വീട്ടുകാർ എന്ത് വിചാരിക്കും സമൂഹമെന്ത് വിചാരിക്കും എന്നിങ്ങനെയുള്ള അനാവശ്യ ഭയങ്ങൾ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാനുള്ള തയ്യാറെടുപ്പിനെ തടസ്സപ്പെടുത്തുന്നു.
- മറ്റൊരു കാര്യമാണ് അറിവില്ലായ്മ. വലിയ കാര്യങ്ങൾ സെറ്റ് ചെയ്യുന്നതിനുള്ള അറിവില്ലായ്മ ഇങ്ങനെയൊക്കെ ജീവിച്ചു പോയാൽ മതി എന്നുള്ള ചിന്താഗതിയിലുള്ളവർ, പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ താല്പര്യം ഇല്ലാത്തവർ,മുന്നോട്ടു പോകുവാനുള്ള അറിവ് സ്വായക്ത്മാകാത്തവർക്കും തീർച്ചയായും ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ സെറ്റ് ചെയ്യാൻ സാധിക്കില്ല.
- സപ്പോർട്ട് ചെയ്യുന്ന ടീമുകൾ നിങ്ങൾക്ക് ചുറ്റും ഇല്ലാത്തത്. നിങ്ങളോട് സഹകരിക്കുവാനും മുന്നോട്ടു കൊണ്ടുപോകാൻ പ്രചോദിപ്പിക്കാൻ ഉള്ള ആളുകളാണ് നിങ്ങൾക്ക് ചുറ്റും ഉണ്ടാകേണ്ടത്.ഇതിന് പകരം നെഗറ്റീവ് ആളുകളാണ് നിങ്ങൾക്ക് ചുറ്റുമുള്ളതെങ്കിൽ മുന്നോട്ടു പോകുവാൻ സാധ്യമല്ല. അതുകൊണ്ട് മികച്ച ആളുകൾ നിങ്ങൾക്ക് ചുറ്റും വരേണ്ടത് അത്യാവശ്യമാണ്.പ്രചോദനം നൽകുന്ന ആളുകൾ നിങ്ങൾക്ക് ചുറ്റും ഉണ്ടെങ്കിൽ വലിയ ലക്ഷ്യങ്ങൾ താനെ നിങ്ങളോടൊപ്പം വന്നുചേരും എന്നതാണ് സത്യം.
- ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി അതിന് ചേർന്ന വില നൽകുവാൻ തയ്യാറായിരിക്കണം. ആഗ്രഹങ്ങൾ ഉണ്ടാകും പക്ഷേ അത് ലക്ഷ്യങ്ങളാകുന്നില്ല കാരണം അതിനുവേണ്ടിയുള്ള വിലയും കഠിനാധ്വാനവും നൽകാൻ നിങ്ങൾ തയ്യാറായിരിക്കില്ല. ഏതൊരു കാര്യം നേടണമെങ്കിലും അതിന്റെ ആവശ്യമായ പ്രാധാന്യവും അധ്വാനവും നൽകിയാൽ മാത്രമേ നടക്കുകയുള്ളൂ. അതിനുവേണ്ടി പരിപൂർണമായി അർപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വലിയ ലക്ഷ്യങ്ങൾ നിങ്ങൾക്ക് നേടാൻ സാധിക്കും. വലിയ ലക്ഷ്യങ്ങൾ ഉള്ളവരാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്.
ഈ ഏഴ് കാര്യങ്ങൾക്കായി സമയവും പണം ചെലവഴിക്കാതിരുന്നാൽ സമ്പത്ത് ആർജിക്കാം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.