Sections

എന്താണ് ഈ സമ്പാദ്യം? ഇത് ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുള്ളതാണ് ?

Sunday, Nov 07, 2021
Reported By admin
savings

സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കപ്പെടുമ്പോഴാണ് സമ്പത്ത് വിനിയോഗിച്ചതിലുള്ള അബദ്ധങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്നത്

 

ജീവിതത്തില്‍ സമ്പാദ്യത്തിന് വളരെ അധികം പ്രാധാന്യമുണ്ട്.നിങ്ങള്‍ സാമ്പത്തിക നിയന്ത്രണം കൈവരിക്കുക വഴി സാമ്പത്തിക സുരക്ഷിതത്വവും അതിനൊപ്പം ചെലവുകള്‍ ആസൂത്രണം ചെയ്യാനുള്ള സാധ്യതയുമാണ് തുറക്കപ്പെടുന്നത്.സമ്പാദ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തുടര്‍ന്ന് വായിക്കാം ഈ ലേഖനത്തിലൂടെ...

പണം അല്ലെങ്കില്‍ സമ്പത്ത് മിച്ചം പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ.ആക്‌സമികമായി പോലും ജീവിതത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കപ്പെടുമ്പോഴാണ് സമ്പത്ത് വിനിയോഗിച്ചതിലുള്ള അബദ്ധങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്നത്.

ശരിക്കും എന്താണ് ഈ സമ്പാദ്യം ?

നമുക്ക് എന്ത് വരുമാനം ലഭിച്ചാലും ഒന്നുകില്‍ അത് നമ്മള്‍ ചെലവാക്കുകയോ പിന്നീടത്തേക്ക് വേണ്ടി അത് സൂക്ഷിക്കുകയോ ചെയ്യുന്നു ഇതാണ് സമ്പാദ്യം.നമ്മള്‍ ചെലവഴിക്കാത്ത പണം നമ്മുടെ സമ്പാദ്യം.

കൂടുതല്‍ പണം ലാഭിക്കാന്‍ വരുമാനത്തില്‍ നിന്ന് ഒന്നുകില്‍ നമ്മള്‍ കുറച്ച് ചെലവഴിക്കണം അല്ലെങ്കില്‍ കൂടുതല്‍ സമ്പാദിക്കേണ്ടി വരും.നമുക്കുള്ളതെല്ലാം ഒറ്റയടിക്ക് ചെലവഴിക്കാതിരിക്കുന്നതാണ് ബുദ്ധി.ബാങ്ക് അക്കൗണ്ടുകള്‍,സ്റ്റോക്കുകള്‍,മ്യൂച്വല്‍ ഫണ്ട് പോലുള്ള നിക്ഷേപ ഓപ്ഷനുകളെ ആശ്രയിച്ചാലും പണം ലാഭിക്കാം.

സമ്പാദ്യത്തിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് നമുക്ക് നോക്കിയാലോ ?

ആദ്യ വരുമാനം ലഭിച്ച ഉടന്‍ തന്നെ സമ്പാദ്യം സംരക്ഷിക്കാന്‍ ആരംഭിക്കുക.കാരണം മുകളില്‍ പറഞ്ഞത് പോലെ ഏത് അവസരത്തിലും പണത്തിന് ആവശ്യം വന്നെന്നു വരാം.ഒരു അടിയന്തര ഫണ്ട് നിര്‍മ്മിച്ചാല്‍ അത് ഒരുപക്ഷെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രയോജനപ്പെടും.

പണപ്പെരുപ്പവും പണത്തിന്റെ മൂല്യം കുറയ്ക്കുന്നു.ഇന്ന് മിച്ചം പിടിച്ച പണവും അതിലൂടെ ലഭിക്കുന്ന വരുമാനവും ഉത്പന്നങ്ങളുടെയും വില ഉയര്‍ന്നതായിരിക്കുമ്പോള്‍ പിന്നീട് ഉപയോഗിക്കാന്‍ കഴിയും.സമ്പാദ്യം പണപ്പെരുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വലിയ ചെലവുകള്‍ക്കും ജീവിത ലക്ഷ്യങ്ങള്‍ക്കുമായി പണം സൂക്ഷിക്കുക.വിദ്യാഭ്യാസം,ചികിത്സ ചെലവുകള്‍,വിവാബം എന്നിങ്ങനെ പ്രധാന ജീവിതചെലവുകള്‍ നിങ്ങളുടെ സമ്പാദ്യത്തിലെ പണം ഉപയോഗിച്ച് നടത്തിപ്പോരാന്‍ സാധിക്കും.അതുകൊണ്ട് തന്നെ ഒരു ലക്ഷ്യം സജ്ജമാക്കി അതിലേക്ക് പണം നിക്ഷേപിച്ച് സമ്പാദിക്കുക.


ജോലി നഷ്ടമാകുന്ന അവസരത്തിലോ അല്ലെങ്കില്‍ വാര്‍ദ്ധക്യത്തിലോ പണം ആവശ്യമായി വരുമല്ലോ.ഇത്തരം സാഹചര്യത്തിലെ ചെലവുകള്‍ക്ക് വേണ്ടി ഇന്നെ സമ്പാദ്യം നീക്കി വെയ്ക്കുക.അതുപോലെ തന്നെ അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന് സമ്പത്ത് സംരക്ഷിക്കേണ്ടതുണ്ട്.

കാര്യക്ഷമമായി സമ്പാദിക്കുന്നത് എങ്ങനെ ?

സേവിംഗ് മോഡിലേക്ക് നിങ്ങളുടെ ചിന്താഗതിയെ മാറ്റുക,നിങ്ങള്‍ക്ക് പണം കാണുമ്പോള്‍ ലാഭിക്കാനുള്ള ചിന്തയുണ്ടാകണം

സമ്പാദ്യ ശീലങ്ങള്‍ വികസിപ്പിക്കുക,നിങ്ങളുടെ കുടുംബത്തിലും ഇത് ഉള്‍പ്പെടുത്തുക.കുട്ടിക്കാലത്തെ സമ്പാദ്യത്തിന്റെ ഗുണങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുക.

ഒരു സാധനം വാങ്ങുന്നതിന് മുമ്പ് ഇത് നിങ്ങള്‍ ആഗ്രഹിക്കുന്നതാണോ അതോ ആവശ്യമുള്ളതാണോ എന്ന് ചിന്തിക്കുക.നിങ്ങള്‍ക്ക് ഇത് വാങ്ങുന്നത് ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുക.

അവ്യക്തമായി സംരക്ഷിക്കുന്നതിന് പകരം ചില ഗാര്‍ഗെറ്റുകള്‍ സജ്ജമാക്കുക,നിങ്ങളുടെ ലക്ഷ്യങ്ങള്‍,നിങ്ങള്‍ക്ക് ആവശ്യമുള്ള തുക,അതിലേക്കുളള ടൈം ലൈന്‍ എന്നിവ പട്ടികപ്പെടുത്തുന്നത് നല്ലതായിരിക്കും.

നിങ്ങളുടെ ആരോഗ്യവും വീട്ടിലെ ആരോഗ്യവും പരിപാലിക്കുക,വലിയ നാശനഷ്ടങ്ങളും ചെലവുകളും പിന്നീട് ഒഴിവാക്കാന്‍ പതിവായി നിരീക്ഷണം ആവശ്യമാണ്.

നിങ്ങളുടെ ചെലവുകള്‍,ബജറ്റ്,പണം ലാഭിച്ച് നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ നേടാന്‍ സാമ്പത്തികമായി സുരക്ഷിതവും സ്വതന്ത്രവുമാരാന്‍ സാങ്കേതികവിദ്യയുടെയും ഒരു സാമ്പത്തിക വിദഗ്ധന്റെയും സഹായം സ്വീകരിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.