എല്ലാ ദിവസവും ജോലിയിൽ മുഴുകരുത്. ആഴ്ചയിൽ ഒരു ദിവസം അവധിയെഴുത്ത് നിങ്ങളുടെ ജീവിതത്തിന്റെ മൂർച്ചകൂട്ടു. ജീവിതത്തിൽ തുടർച്ചയായി പണിയെടുത്ത് കൊണ്ടിരുന്നാൽ ആ ജോലി നിങ്ങളെ മടുപ്പിക്കും. നിങ്ങൾക്ക് പുരോഗമനം ഒരിക്കലും ഉണ്ടാകില്ല. അതിനുപകരം ആഴ്ചയിൽ ഒരു ദിവസം വിശ്രമിക്കാൻ വേണ്ടി തയ്യാറാകണം. ആ ദിവസങ്ങളിൽ പൊതുവേ മതപരമായ പ്രാർത്ഥനകളും, മെഡിറ്റേഷൻ, കുടുംബവുമായി ഒത്തുചേരൽ തുടങ്ങിയ കാര്യങ്ങൾ മനുഷ്യർ പണ്ടുമുതൽ തന്നെ ചെയ്തു വരുന്നവയാണ്. ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ് പക്ഷേ ചില ആളുകൾ ഇതൊന്നും ശ്രദ്ധിക്കാതെ തുടർച്ചയായി ജോലിയിൽ മുഴുകിയിരിക്കുന്നത് കാണാം. വിശ്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്.
- തുടർച്ചയായി ജോലി ചെയ്യുകയാണെങ്കിൽ മാനസിക പിരിമുറുക്കം വർദ്ധിക്കും. ഉദാഹരണമായി മാസത്തിലൊരിക്കൽ ആഹാരം കഴിക്കാതെയുള്ള വ്രതം എടുക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പറയാറുണ്ട് അതുപോലെ തന്നെ ദിവസവും ജോലിയിൽ വ്യാപൃതരായി ഇരിക്കാതെ ആഴ്ചയിൽ ഒരു ദിവസം റസ്റ്റ് എടുക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
- ആഴ്ചയിൽ ഒരു ദിവസം ഫ്രീ ആയി കഴിഞ്ഞാൽ നിങ്ങളുടെ സർഗാത്മകശേഷി വർദ്ധിക്കും.
- ഒരേ കാര്യങ്ങൾ മാത്രം ചെയ്യാതെ വ്യത്യസ്തമായ പ്രവർത്തികൾ കൂടി ചെയ്യുവാൻ വേണ്ടിയുള്ളതാണ് മനുഷ്യജീവിതം. ഒരേസമയം ഒരാൾക്ക് പല റോളുകളും ഉണ്ട് ഉന്നതമായ ഒരു ലക്ഷ്യം നിങ്ങൾക്കുണ്ടെങ്കിലും അതോടൊപ്പം തന്നെ നിങ്ങൾ ഒരു മകൻ ആയിരിക്കും ഒരച്ഛൻ ആയിരിക്കും നിങ്ങളുടെ ഈ റോളുകളും വളരെയധികം ഭംഗിയായി ചെയ്യേണ്ടതായി ഉണ്ട്. ഒരേ പ്രവർത്തിയിൽ മുഴുകി ഇരിക്കാതെ നിങ്ങളുടെ ഇത്തരം കടമകൾക്ക് കൂടി പ്രാധാന്യം കൊടുക്കുക. കുറച്ച് സമയം പുസ്തകം വായിക്കുക പ്രകൃതി നിരീക്ഷണം അതുപോലെ തന്നെ എഴുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ മാനസിക നില വർധിപ്പിക്കുന്നതിനും മാനസിക ഉന്മേഷം നൽകുന്നതിനും സർഗാത്മകമായിട്ടുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കും.
- അതുപോലെ തന്നെ കുറച്ച് സമയങ്ങളിൽ നിശബ്ദമായി ഇരിക്കുന്നതും നിങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ കരുത്ത് പിടിപ്പിക്കുന്നവയാണ്. ഇതിനുവേണ്ടി മെഡിറ്റേഷൻ പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുവാൻ സഹായിക്കും.
- ഇങ്ങനെ ഫ്രീ ആകുമ്പോൾ നിങ്ങളുടെ ലക്ഷ്യത്തിന് വിപരീതമായ കാര്യങ്ങൾ ചെയ്യാനും പാടില്ല. ഉദാഹരണമായി നിങ്ങളുടെ ലക്ഷ്യം മദ്യപിക്കില്ല എന്നതാണ് പക്ഷേ ആഴ്ചയിൽ ഒരു ദിവസം ഫ്രീ കിട്ടുമ്പോൾ മദ്യപിക്കുകയാണെങ്കിൽ, ഇത്രയും നാൾ നിങ്ങൾ ചെയ്തതിന്റെ വിരുദ്ധ ഫലമായിരിക്കും ലഭിക്കുക. നിങ്ങളുടെ ലക്ഷ്യത്തിന് ദോഷകരമാകുന്ന തരത്തിലുള്ള ഇടവേളകളല്ല എടുക്കേണ്ടത്, കൂടുതൽ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ഒരു അവധി ആഘോഷമാണ് നടത്തേണ്ടത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നതിന്റെയും എല്ലാം സൗജന്യമായി തേടുന്നതിന്റെയും പോരായ്മകളും പരിഹാരങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.