ബിസിനസുകാർക്ക് പലപ്പോഴും സമയം കിട്ടാത്ത ഒരു പ്രക്രിയയാണിത്. പുതിയ കാര്യങ്ങൾ പഠിക്കുന്നതിനു വേണ്ടി സമയം കിട്ടാറില്ല. യഥാർത്ഥത്തിൽ അതിന് സമയം കണ്ടെത്തുന്നില്ല എന്നതാണ് വാസ്തവം. വായന ബിസിനസുകാരനെ മറ്റൊരു തലത്തിലേക്ക് തന്നെ കൊണ്ടെത്തിക്കും. ഒരു ബിസിനസുകാരന് വായനയുടെ പ്രാധാന്യം എന്താണ് വായന എങ്ങനെ ആയിരിക്കണം ഏതുതരത്തിൽ വായന കൊണ്ടുപോയാൽ ആണ് അത് ബിസിനസുകാരന് ഗുണകരമാകുന്നത് എന്നീ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.
- വായന നിങ്ങളെ ലക്ഷ്യത്തിലേക്ക് കൊണ്ട് എത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായവ ആയിരിക്കണം വായിക്കേണ്ടത്. നിങ്ങളുടെ ബിസിനസ് എന്താണ് അതിനനുസരിച്ചുള്ള വിവരങ്ങളും അറിവുകളും ലഭിക്കാൻ അതിനനുസരിച്ചുള്ള ബുക്കുകൾ തിരഞ്ഞെടുത്തു വായിക്കുവാൻ ശ്രമിക്കണം. എന്തെങ്കിലും കാര്യങ്ങൾ വായിച്ചിട്ട് കാര്യമില്ല വായിക്കുന്ന കാര്യം നിങ്ങളുടെ ലക്ഷ്യവുമായി ചേർന്നതായിരിക്കണം എന്നതാണ് ഒന്നാമത്തെ കാര്യം.
- കുറേ പുസ്തകങ്ങൾ വാങ്ങി ഷെൽഫിൽ വച്ചത് കൊണ്ട് മാത്രം കാര്യമില്ല.ആ വായിച്ച കാര്യങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് വളരെ കൃത്യമായി കൊണ്ടെത്തിക്കേണ്ടത് അത്യാവശ്യമാണ്.
- വായിച്ച കാര്യങ്ങൾ എഴുതുക എന്നത് നിങ്ങൾക്ക് വളരെ ഗുണം ചെയ്യുന്നതാണ്. വായിക്കുന്ന കാര്യങ്ങൾ ചെറിയ നോട്ട് പോലെ എഴുതി വയ്ക്കുന്നത് ഗുണം ചെയ്യും. ഇങ്ങനെ എഴുതി വച്ചില്ലെങ്കിൽ വെറുതെ വായിച്ചു സമയം കളയാം എന്നതു മാത്രമാണ് മിച്ചം. നിങ്ങൾ വായിക്കുന്നത് ഒന്നും നിങ്ങളുടെ മനസ്സിലേക്ക് എത്തില്ല.
- ദിവസവും വായിക്കുന്നതിനു വേണ്ടി കൃത്യമായി ഒരു സമയം മാറ്റിവയ്ക്കുക. കൂടുതൽ ഒന്നും വായിക്കേണ്ട ഒരു 20 മിനിറ്റ് സമാധാനമായി സംതൃപ്തിയോടുകൂടി വായിക്കാൻ വേണ്ടി ശ്രമിക്കുക.ഇങ്ങനെ വായിച്ചു കഴിഞ്ഞാൽ ഒരു വർഷത്തിൽ 10,30 പുസ്തകം വരെ നിങ്ങൾക്ക് വായിക്കാൻ സാധിക്കും. ഒരു ദിവസം 20 പേജ് വെച്ച് വായിക്കുകയാണെങ്കിൽ ഒരു മാസം 600 പേജുകൾ വായിക്കുവാൻ സാധിക്കും. വായിക്കുന്നതിനു വേണ്ടി ഒരു നിശ്ചിത സമയം ഒരുക്കുക എന്നത് പ്രധാനമാണ്.
- അടുത്ത് ശ്രദ്ധിക്കേണ്ട കാര്യം. ചവറ് പുസ്തകങ്ങൾ എന്തെങ്കിലും അല്ലെങ്കിൽ എന്തെങ്കിലും പുസ്തകങ്ങൾ വായിക്കുക എന്നതല്ല ഏത് പുസ്തകമാണ് മികച്ചത് എന്ന് കണ്ടെത്തി വായിക്കുക. യൂട്യൂബുകളുടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളുടെയും സഹായത്തോടുകൂടി നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്.
- നിങ്ങൾ ഒരു പുസ്തകം വായിച്ചു കഴിഞ്ഞതിനുശേഷം കാറിൽ യാത്ര ചെയ്യുമ്പോഴോ ഇല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോഴും പുസ്തകം വായിച്ചു കേൾക്കാൻ സാധിക്കുന്ന ആപ്ലിക്കേഷൻസിലൂടെ നിങ്ങൾ വായിച്ച പുസ്തകം വീണ്ടും വീണ്ടും കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ അത് താങ്ങി നിൽക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
- ടെലിവിഷയനികളിലും ഇന്റർനെറ്റിലും കൂടി സമയം പാഴാക്കി കളയുന്ന സമയത്ത് നിങ്ങൾക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ ഓഡിയോ കേൾക്കുന്നത് മികച്ച ഒരു കാര്യമാണ്. വായിക്കുമ്പോൾ പ്രധാനപ്പെട്ട പോയിന്റുകൾ ഹൈലൈറ്റർ കൊണ്ട് അടയാളപ്പെടുത്തി വയ്ക്കുക. വീണ്ടും നിങ്ങളാ പുസ്തകങ്ങൾ നോക്കുമ്പോൾ പ്രധാനപ്പെട്ട പോയിന്റുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഇത് സഹായിക്കും. എന്തുതന്നെയായാലും വായന ഒരു ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം അവനെ ഒരു മികച്ച നിലയിലേക്ക് കൊണ്ട് എത്തിക്കുവാൻ സഹായിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇമേജ് ഫോർമുല: ബിസിനസ് ലീഡറിന് ഉണ്ടാവേണ്ട 5 പ്രധാന ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.