Sections

ജീവിത വിജയത്തിൽ പോസിറ്റീവ് വിശ്വലൈസേഷന്റെ പ്രാധാന്യം

Friday, Nov 10, 2023
Reported By Soumya
Positive Visualization

നിങ്ങൾക്ക് ഭാവനയിൽ കാണാത്ത ഒന്നും തന്നെ യാഥാർത്ഥ്യമാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഭാവനയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഭാവനയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ്ഗമാണ് വിശ്വലൈസേഷൻ. എന്ത് കാര്യവും അത്ഭുതത്തോടെ പെട്ടന്ന് സംഭവിക്കാൻ ജീവിതം ഒരു കഥയല്ല. അതുകൊണ്ട് തന്നെ എപ്പോഴും വിശ്വലൈസേഷൻ നടത്തുന്ന ആളുകളാണ് വിജയികളായി മാറുന്നത്. മോശമായ കാര്യങ്ങൾ വിശ്വലൈസേഷൻ നടത്തുന്ന ആളുകൾ പരാജിതരും ആയിരിക്കും. പോസിറ്റീവ് വിഷ്വലൈസേഷൻ നടത്താൻ വേണ്ടി നിങ്ങൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

  • ആദ്യമായി വേണ്ടത് നിങ്ങൾക്ക് ജീവിതത്തിൽ എന്തൊക്കെയാണ് വേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം.
  • നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും, അത് കിട്ടുമെന്നും, നിങ്ങൾക്ക് അതിനുള്ള അർഹതയുണ്ടെന്നും പൂർണ്ണ മനസ്സോടെ വിശ്വസിക്കുക.
  • അത് സാധ്യമാണെന്ന് മനസ്സിനെ പറഞ്ഞു സമ്മതിപ്പിക്കുക. ഞാൻ വിചാരിച്ചാൽ അതെനിക്ക് ലഭിക്കുമെന്ന് ഉറച്ച വിശ്വാസം ഉണ്ടാക്കിയെടുക്കുക.
  • എപ്പോഴൊക്കെ സമയം കിട്ടുന്നുണ്ടോ ഈ പറഞ്ഞ തരത്തിൽ, നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന കാര്യത്തെക്കുറിച്ച് മനസ്സിൽ ഓർക്കുക.
  • എന്താണ് നിരന്തരമായി മനസ്സിൽ ചിന്തിക്കുന്ന കാര്യം നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു എന്ന് വിചാരിച്ച് അത് സംഭവിച്ചാൽ ഉണ്ടാകുന്ന വികാരം മനസ്സിൽ അനുഭവിക്കുക.
  • നിങ്ങളുടെ അനുഭവത്തെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കുക. നിങ്ങൾ ചിന്തിക്കുന്ന കാര്യം ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്കുണ്ടാകുന്ന വികാരങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
  • നിങ്ങൾ അത് എഴുതുന്ന സമയത്ത് നിങ്ങളത് അനുഭവിക്കുന്നു എന്ന ആത്മവിശ്വാസത്തോടെ ചെയ്യുക.
  • ലോ ഓഫ് അട്രാക്ഷനിലെ ഏറ്റവും പവർഫുൾ ആയ മാനിഫെസ്റ്റേഷൻ ടൂളാണ് വിഷ്വലൈസേഷൻ എന്ന് മനസ്സിലാക്കുക.
  • ശരിയല്ലാത്ത രീതിയിൽ വിഷ്വലൈസേഷൻ ചെയ്യുന്നതുകൊണ്ടാണ് ഭൂരിഭാഗം ആളുകൾക്കും തങ്ങളുടെ ഗോളുകൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത്.
  • വെറുതെ നിങ്ങളുടെ ലക്ഷ്യങ്ങൾ ആവർത്തിച്ചു പറഞ്ഞതുകൊണ്ട് വിശ്വലൈസേഷൻ നടക്കില്ല. അതിനുപകരം ലക്ഷ്യം നേടി കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള വിഷ്വലൈസേഷൻ വ്യക്തമായി മനസ്സിൽ ചെയ്യണം.
  • ഇതിനുവേണ്ടി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കണം. മെഡിറ്റേഷൻ കഴിഞ്ഞതിനു ശേഷം അരമണിക്കൂർ വിശ്വലൈസേഷനു വേണ്ടി മാറ്റിവയ്ക്കുന്നത് ഉത്തമമായിരിക്കും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.