Sections

ജീവിത വിജയത്തിൽ അടുക്കും ചിട്ടയ്ക്കും ഉള്ള പ്രാധാന്യം

Sunday, May 12, 2024
Reported By Soumya
Success in Life Through Discipline

ജീവിതത്തിൽ അടുക്കും ചിട്ടയും വളരെ അത്യാവശ്യമാണ്. ശ്രദ്ധിച്ചു കഴിഞ്ഞാൽ മനസ്സിലാകും എല്ലാത്തിനും ഒരു ക്രമം ഉണ്ട് സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും ഭൂമി കറങ്ങുന്നതും എല്ലാം ഒരു ക്രമത്തിൽ അല്ലെങ്കിൽ ഒരു ചിട്ടയുടെ അടിസ്ഥാനത്തിലാണ്. അത് തെറ്റിയാൽ പ്രകൃതിയില്ല എന്ന് തന്നെ പറയാം. പലർക്കും ജീവിതത്തിൽ ചിട്ട ഇല്ല പലരും തോന്നിയത് പോലെയാണ് ജീവിക്കുന്നത്. ഇന്നലത്തെപ്പോലെ ഇന്നും എന്നുള്ളതല്ല ഓരോ ദിവസവും വ്യത്യസ്തത ഉണ്ടാകണം. ഇങ്ങനെ ഓരോ ദിവസവും ജീവിതത്തിൽ വ്യത്യസ്തവും ചിട്ടയോടുകൂടിയും ജീവിക്കുന്നവരാണ് ജീവിതത്തിൽ വിജയിച്ച് മുന്നോട്ട് പോകുന്നത്. ജീവിതത്തിൽ എങ്ങനെ ചിട്ടയും ക്രമീകരണവും കൊണ്ടുവരാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ജീവിതത്തിൽ പുരോഗതി എന്നു പറയുന്നത് ഇന്നലത്തെക്കാൾ വളരെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത മുന്നോട്ടു പോകുന്നതായിരിക്കണം. ഓരോ ദിവസവും ചെറിയ പുരോഗതികൾ ഉണ്ടെങ്കിൽ ജീവിതത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാകും. ഉദാഹരണമായി ഇന്നലെ രാവിലെ 20 മിനിറ്റ് എക്സർസൈസ് ചെയ്ത ആളിനെ സംബന്ധിച്ചിടത്തോളം ഇന്ന് 25 മിനിറ്റ് എക്സസൈസ് ചെയ്യുമ്പോൾ 5 മിനിറ്റ് വ്യായാമം എന്ന കാര്യത്തിൽ അയാൾക്ക് പുരോഗതി ഉണ്ടാകുന്നു എന്നതാണ്. അങ്ങനെ എല്ലാ ദിവസവും പുരോഗമനപരമായ രീതിയിൽ കാര്യങ്ങൾ കൊണ്ടുപോവുകയാണെങ്കിൽ ജീവിതത്തിൽ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കുക. അരമണിക്കൂർ എക്സസൈസ് ചെയ്യുന്ന ഒരാള് അടുത്ത ദിവസം അത് 25 മിനിറ്റിലേക്ക് മാറുകയാണെങ്കിൽ വ്യായാമം എന്ന കാര്യത്തിൽ അത് അധോഗതിയിലേക്കാണ് പോകുന്നത്. ഇതുപോലെ തന്നെ ആഹാരം കഴിക്കുന്ന കാര്യത്തിൽ ഇന്നലത്തെക്കാൾ കുറച്ചാണ് അല്ലെങ്കിൽ ആവശ്യത്തിന് മാത്രമാണ് കഴിച്ചത് എങ്കിൽ അത് ഒരു പുരോഗതി തന്നെയാണ്. ഇന്നലെവരെ ആൾക്കാരെ കുറ്റം പറഞ്ഞു കൊണ്ടിരുന്ന ആൾ ഇന്ന് ആ സ്വഭാവം മാറ്റിയെങ്കിൽ അത് വളരെ നല്ല പുരോഗതി തന്നെയാണ്. ഓരോ ദിവസവും ഇങ്ങനെ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്ന് കഴിഞ്ഞാൽ ഒരു വർഷം കഴിയുമ്പോൾ കാര്യമായ മാറ്റം ഉണ്ടാകും എന്നതാണ്. ഇങ്ങനെ ഓരോ ദിവസവും പുരോഗതിയിലേക്ക് പോകുന്ന ജീവിതമാണ് ഏറ്റവും മഹത്തരമായ ജീവിതം.
  • ഇങ്ങനെ എല്ലാ കാര്യങ്ങൾക്ക് അടുക്കും ചിട്ടയും ഉണ്ടാവുക. എല്ലാദിവസവും ടു ഡു ലിസ്റ്റ് പോലെ ഉണ്ടാക്കിക്കൊണ്ട് കാര്യങ്ങൾ ചെയ്യുന്ന ജീവിതം മഹത്തരമായ ജീവിതമാണ്. വളരെ പ്ലാൻ ചെയ്തുകൊണ്ട് ഇന്ന് രാവിലെ എത്ര മണിക്ക് എണീക്കണം, എന്തൊക്കെ ക്രമീകരണങ്ങളാണ് ചെയ്യേണ്ടത്, രാത്രാ എപ്പോഴാണ് ഉറങ്ങേണ്ടത് ഇങ്ങനെ വ്യക്തമായ പ്ലാനിങ് കൂടി നടത്തുന്നവരുടെ ജീവിതത്തെ പ്ലാനിങ്ങോടെയുളള ജീവിതമെന്ന് പറയാം.
  • വൈകുന്നേരം തന്നെയുള്ള ഒരു പ്ലാൻ തയ്യാറാക്കി വയ്ക്കുകയും അതിൽ നിന്ന് വ്യത്യസ്തമില്ലാതെ പ്രവർത്തിക്കാൻ വേണ്ടി തയ്യാറാവുക. ചിലപ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ടാകാം ഓരോ ദിവസവും ചില വ്യത്യാസങ്ങൾ വരുത്തേണ്ടി വരും ആ ദിവസങ്ങളിൽ ആക്സിഡന്റിലി ചെറിയ വ്യത്യാസങ്ങൾ വരുത്തേണ്ടിവരും. അതിന് യാതൊരു വിധ തെറ്റുമില്ല കഴിയുന്നത്ര നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടി ശ്രമിക്കുക.
  • എല്ലാദിവസവും പഠനത്തിനു വേണ്ടി സമയം മാറ്റിവയ്ക്കുക. എന്നും വികസിച്ചുകൊണ്ടിരിക്കാൻ ഏറ്റവും നല്ല മാർഗമാണ് പഠനം. അതിനുവേണ്ടി പുസ്തകങ്ങൾ വായിക്കുക യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയ വഴി നല്ല കാര്യങ്ങൾ പഠിക്കാൻ വേണ്ടി ശ്രമിക്കുക. ദിവസവും അരമണിക്കൂർ ഇതിനുവേണ്ടി മാറ്റിവയ്ക്കുക.
  • തലച്ചോറിലെ ഓർമ്മശക്തി നിലനിർത്താൻ വേണ്ടി എന്നും പുതിയ വാക്കുകൾ കൊടുത്തു കൊണ്ടിരിക്കുന്നത് നല്ലതാണെന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ പറയുന്നത്. പിന്നെ എല്ലാ ദിവസവും ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ വേണ്ടിയുള്ള ബ്രയിൻ എക്സർസൈസുകൾ ദിവസവും കൊടുക്കുന്നത് വളരെ അത്യാവശ്യമാണ്. ഇതിനുവേണ്ടി വായിച്ച കാര്യങ്ങൾ നോട്ട്ബുക്കിൽ പകർത്തി എഴുതുകയോ ഓരോ വിഷയങ്ങൾ തയ്യാറാക്കി എഴുതുന്നത് നല്ല ഒരു എക്സസൈസ് ആണ്. നിങ്ങൾക്ക് ഗുണകരമായിട്ടുള്ള പഴയ ഓർമ്മകൾ ഓർത്തെടുക്കുകയും അത് എഴുതി വയ്ക്കുന്നത് കാര്യമായ പുരോഗതി ഉണ്ടാകും എന്നതാണ് സത്യം. ഈ തരത്തിൽ ദിവസവും ചെയ്യുന്നതിന് വേണ്ടി കുറച്ചു സമയം മാറ്റിവയ്ക്കുന്നത് വളരെ നല്ലതാണ്.
  • വ്യായാമത്തിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.എല്ലാദിവസവും രാവിലെ അരമണിക്കൂർ മുടക്കം ഇല്ലാതെ വ്യായാമം ചെയ്യുക.
  • ഭക്ഷണകാര്യങ്ങളിലെ നിയന്ത്രണo. ഭക്ഷണ നിയന്ത്രണം ആവശ്യമാണെന്ന് അറിയാമെങ്കിലും ചില ആളുകൾ ഇതിനെക്കുറിച്ച് ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.
  • ശീലങ്ങളെ നിലനിർത്തുക. ആദ്യം വളരെ ആവേശത്തോടുകൂടി ചെയ്യുമെങ്കിലും പിന്നീട്ഇതിൽ വെള്ളം ചേർക്കുന്ന അവസ്ഥയാണ് പലർക്കും ഉണ്ടാകാറുള്ളത്. ഇങ്ങനെ വെള്ളം ചേർക്കാതെ തുടർച്ചയായി കൺസിസ്റ്റന്റ് ആയിചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ഇങ്ങനെ തുടർച്ചയായി ചെയ്തു പോകുന്ന ഒരാൾക്ക് വർഷങ്ങൾ കഴിയുമ്പോൾ അത്ഭുതകരമായ മാറ്റങ്ങളാണ് ജീവിതത്തിൽ ഉണ്ടാകുന്നത്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.