Sections

സെയിൽസിൽ വിജയം കൊയ്യാം മികച്ച ദിനചര്യയിലൂടെ

Wednesday, Aug 07, 2024
Reported By Soumya
Importance of maintaining a consistent daily routine for sales professionals

സെയിൽസിൽ അനുഭവിക്കുന്ന ഒരു കാര്യമാണ് തുടർച്ചയായി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നില്ല എന്നത്. വിജയം എപ്പോഴും ഒരുപോലെ ആയിരിക്കില്ല. ഉയർച്ചയും താഴ്ചയും സ്വാഭാവികമായി സംഭവിക്കുന്നുണ്ട്. ഇതിന് പരിഹാരമാണ് മികച്ച ദിനചര്യ ഉണ്ടാവുക. നിങ്ങൾക്ക് ഒരു തുടർച്ച കിട്ടാൻ മികച്ച ഒരു ദിനചര്യ ഉണ്ടെങ്കിൽ അതുകൊണ്ട് സാധിക്കും. പൊതുവേ എല്ലാവരും ചെയ്യുന്നത് വിജയങ്ങൾ വരുമ്പോൾ ആഘോഷിക്കുകയും പരാജയങ്ങൾ വരുമ്പോൾ അതിൽ ദുഃഖിച്ചിരിക്കുകയുമാണ്. അതുകൊണ്ടു തന്നെ ഓരോ ദിവസവും ഓരോ ദിനചര്യ ഇതുമൂലം ഉണ്ടാകാറുണ്ട്. എന്നാൽ വിജയത്തെയും പരാജയത്തെയും ഒരുപോലെ ശ്രദ്ധിച്ചുകൊണ്ട്, ഒരേ ഇമോഷനോട് കൂടി കണ്ടുകൊണ്ട് വിജയങ്ങളിൽ കൂടുതൽ ഫോക്കസ് ചെയ്യാനും പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കുവാനും ആയിട്ട് ശ്രമിക്കുന്നത് സെയിൽസ്മാൻമാർക്ക് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. ഇല്ലെങ്കിൽ പലരും ഡിപ്രഷനിലേക്ക് പോകാൻ സാധ്യതയുണ്ട്. പിന്നീട് മാസത്തിൽ പകുതി ദിവസം വരെയും മടിയാന്മാരായി മാറാനും സാധ്യതയുണ്ട്. അതിന് പകരമായിട്ടുള്ള ഒന്നാണ് നിങ്ങളുടെ ദിനചര്യ കറക്റ്റ് ആക്കുക എന്നത്.

വിജയവും പരാജയവും സംഭവിക്കുമ്പോൾ ഒരുപോലെ തന്നെ രാവിലെ എണീക്കുക നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക ഇങ്ങനെ മികച്ച ഒരു ദിനചര്യയുള്ള ഒരാളിനെ സംബന്ധിച്ചിടത്തോളം അവർക്ക് സെയിൽസിൽ വളരെയധികം ശോഭിക്കാൻ സാധിക്കും എന്നുള്ളതാണ് പഠനങ്ങൾ പറയുന്നത്. ഇത് സെയിൽസിൽ മാത്രമല്ല ഏതൊരാൾക്കും ആവശ്യമുള്ള കാര്യമാണ്. ജീവിതത്തിൽ കാര്യങ്ങൾക്ക് ഒരു കൃത്യനിഷ്ട കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടത് നല്ലതാണ്. സ്റ്റീവ് ജോബ്സ് പോലുള്ള ചില ആളുകളും, ചില സ്പോർട്സ് താരങ്ങൾ ഇവരൊക്കെ പരീക്ഷിച്ച് വിജയിച്ച കാര്യമാണ്. പക്ഷേ സെയിൽസിലുള്ള ആളുകൾക്ക് ഇത്തരത്തിൽ ദിനചര്യ കറക്റ്റ് ആക്കുന്ന രീതി പൊതുവേ ഇല്ല. രാവിലെ എണീക്കുന്ന കാര്യങ്ങളിൽ കൃത്യനിഷ്ഠത കൊണ്ടുവരിക, കഴിയുന്നത്ര രാത്രി ഉറങ്ങുന്ന സമയത്തും കറക്റ്റ് ആക്കുക, ഭക്ഷണം കഴിക്കുന്നതിലും ഒരു കൃത്യനിഷ്ഠത കൊണ്ടുവരിക ഇങ്ങനെ ചില കാര്യങ്ങളിൽ ജീവിതത്തിൽ ഒരു ശൈലി കൊണ്ടുവരാൻ ശ്രമിക്കുന്നത് സെയിൽസ്മാൻമാരുടെ പ്രവർത്തനങ്ങളെ വളരെയധികം സഹായിക്കും. പലപ്പോഴും സെയിൽസുകാരന്മാർ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ഇത്.

സെയിൽസ്മാന്മാർ അവരുടെ ജോലി തിരക്കു കാരണം ശരീരത്തെ മറന്ന് കൊണ്ട്, ഫാമിലിയെ മറന്നുകൊണ്ട് ജീവിക്കേണ്ട ഒരു അവസ്ഥ അവർക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. കുറെ കഴിയുമ്പോൾ സെയിൽസിൽ ചിലപ്പോൾ വിജയിക്കാം പക്ഷേ അവന്റെ ആരോഗ്യവും ഫാമിലിയും ഒക്കെ നഷ്ടപ്പെടുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. സെയിൽസിൽ മാത്രം ചിന്തിച്ച് കുടുംബത്തെക്കുറിച്ച് ശരീരത്തെ കുറിച്ചോ ചിന്തിക്കാൻ പറ്റാത്ത അവസ്ഥ ഇതൊക്കെ മാറ്റിവെച്ചുകൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകണം. ഏത് പ്രതിസന്ധിയിലും ഒരു നിശ്ചിതസമയം ഫാമിലിക്ക് വേണ്ടിയും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയും മറ്റു കാര്യങ്ങൾക്ക് വേണ്ടിയും മാറ്റിവയ്ക്കാൻ തയ്യാറാകണം. ബാക്കിയുള്ള സമയമാണ് സെയിൽസിൽ നിങ്ങൾ കോൺസെൻട്രേറ്റ് ചെയ്യേണ്ടത്. ഇത് കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് സെയിൽസ്മാൻമാരുണ്ട്. ഇതൊക്കെ മാറ്റിവെച്ചുകൊണ്ട് കൃത്യമായ ഒരു ജീവിതശൈലി കൊണ്ടുവരുന്നതിന് വേണ്ടി ഓരോ സെയിൽസ്മാൻമാരും ശ്രദ്ധിക്കണം.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.