പ്രയത്നത്തിന്റെ വില മനസ്സിലാക്കുക. ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രയത്നം. ഏതൊരു കാര്യം വിജയിക്കണമെങ്കിലും അതിന് വേണ്ടിയുള്ള പ്രയത്നം അത്യാവശ്യമാണ്. ഒരു വ്യക്തിക്ക് നല്ല പ്രയത്ന ശീലം ഉണ്ടെങ്കിൽ അയാളുടെ കർമ്മപഥം ഏതായാലും അതിൽ ഒരു പടി മുന്നിൽ അയാൾ എത്തും എന്നതിൽ സംശയമില്ല. പ്രയത്നം ജീവിതത്തിൽ കൊണ്ടുവന്നാലുള്ള നേട്ടങ്ങളെ കുറിച്ചാണ് ഇന്ന് നാം പറയുന്നത്.
- ജീവിതത്തിൽ പ്രയത്നം ഇല്ലാതെ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. പ്രയത്നശീലം ഇല്ലാത്തവർക്ക് ജീവിതത്തിൽ വളർച്ചയുണ്ടാകില്ല എന്നതാണ് വാസ്തവം.
- പ്രയത്ന ശീലമാണ് നിങ്ങളെ മുന്നോട്ടു കൊണ്ടു പോകുന്നത്. ഏതൊരു കാര്യം ചെയ്താലും ആ കാര്യത്തിൽ പ്രയത്ന ശീലം കൊണ്ടുവരിക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഉദാഹരണമായി എല്ലാ മനുഷ്യർക്കും ഉപജീവനമാർഗമായി എന്തെങ്കിലും ജോലി ഉണ്ടാകും. ആ ജോലി ഒരു ഉപജീവനമാർഗ്ഗം മാത്രമായി കഴിഞ്ഞാൽ ആ ജോലി ആസ്വദിക്കുവാനോ മുന്നോട്ടു കൊണ്ടുപോകാനോ സാധിക്കില്ല. പക്ഷേ ആ ജോലിയിൽ പരിപൂർണ്ണമായി മുഴുകി ജീവിക്കുകയാണെങ്കിൽ പരിപൂർണ്ണമായി നിങ്ങളുടെ കഴിവ് മൊത്തം അതിൽ കൊടുക്കുകയാണെങ്കിൽ അതിനുവേണ്ടിയുള്ള പ്രയത്നം മുഴുവൻ നിങ്ങൾ ചെയ്യുകയാണെങ്കിൽ ആ ജോലിയിൽ മികച്ച ഒരാളായി മാറാൻ സാധിക്കും. ഉദാഹരണമായി ഒരു തൂപ്പു ജോലിയാണെങ്കിൽ സാധാരണ പോലെ എന്നും വന്ന് തൂത്തിട്ട് പോകുന്നതിനു പകരം കലാപരമായി ഒരു ചവറു പോലുമില്ലാതെ വൃത്തിയായി ചെയ്യുവാനും സാധിക്കും. കലാപരപരമായി ചെയ്യുന്ന ഒരാളിനെ സംബന്ധിച്ചു ജോലിയിൽ മുഴുകുകയും ആത്മസംതൃപ്തി ഉണ്ടാവുകയും അതുമാത്രമല്ല കാണുന്നവർക്ക് അതിലൊരു വ്യത്യാസം കൊണ്ടുവരാനും സാധിക്കും. തൂപ്പു മുതലുള്ള ഏത് ജോലിയിൽ ആണെങ്കിലും അതിൽ മൊഴുകിനിങ്ങളെക്കൊണ്ട് കഴിയുന്നതിൽ മികച്ച രീതിയിൽ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അത് മനോഹരമായി മാറുന്നത്.
- പ്രയത്നശീലരായ ആളുകളെല്ലാം എക്സ്ട്രാ കാര്യങ്ങൾ ചെയ്യുന്നവരാണ്. ഉദാഹരണമായി ഒരു ജോലി ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും കാട്ടിക്കൂട്ടി ചെയ്യുന്നതിന് പകരം ആ ജോലിയിൽ മുഴുകി കൂടുതൽ കാര്യങ്ങൾ എന്തു ചെയ്യാം എന്ന് ആലോചിച്ചു ചെയ്യുമ്പോഴാണ് ആ ജോലി പരിപൂർണ്ണമായും മഹത്തരമായ ജോലിയായി മാറുന്നത്.ഉദാഹരണമായി ഒരു ചിത്രം വരയ്ക്കുമ്പോൾ സാധാരണ രീതിയിൽ വരയ്ക്കുന്നതിനേക്കാൾ വ്യത്യസ്തമായി സൂക്ഷ്മാംശങ്ങൾ രേഖപ്പെടുത്തി സൂക്ഷ്മമായി ശ്രദ്ധ കൊടുത്തുകൊണ്ട് ചെയ്യുമ്പോൾ അത് മഹത്തരമായ ഒരു സൃഷ്ടിയായി മാറും. അങ്ങനെ ഏതൊരു കാര്യത്തിനും എക്സ്ട്രാ സമയം കൊടുത്തുകൊണ്ട് ചെയ്യുമ്പോഴാണ് ഇതൊരു ജോലിയാണെങ്കിലും മഹത്തരമായി മാറുന്നത്. അങ്ങനെയുള്ള ഒരു മനസ്സ് പ്രയത്നശീലമുള്ള ഒരാൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ.
- ഓർഡിനറിയായി കാര്യങ്ങൾ ചെയ്യുന്നതിന് പകരം എക്സ്ട്രാ കൂടെ ചേർത്ത് കഴിഞ്ഞാൽ എക്സ്ട്രാ ഓർഡിനറിയായി മാറും. എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ള ആളുകളാണ് ലോകത്തിൽ ശ്രദ്ധേയരായി മാറുന്നത്.
- മടി,നീട്ടി വയ്ക്കൽ എന്നിവയൊന്നും പ്രയത്നശീലരായ ആളുകൾ ചെയ്യാറില്ല. ഈ രണ്ടു കാര്യങ്ങളെയും എതിർക്കുന്നവരാണ് അവർ. അതുപോലെതന്നെ പ്രയത്നശീലം സമ്പാദിച്ചു കഴിഞ്ഞാൽ മടിയെ ഒഴിവാക്കാം. നാളത്തേക്ക് നീട്ടി വയ്ക്കൽ എന്ന സ്വഭാവരീതി ഒഴിവാക്കാം ഇത് ഏതൊരു വ്യക്തിക്കും മുന്നോട്ടുള്ള ജീവിതത്തിൽ വളരെ പ്രയോജനകരമായ ഒന്നാണ്.
- പ്രയത്ന ശീലരായ ആളുകൾക്ക് ജീവിതത്തിൽ തിരിഞ്ഞുനോക്കുമ്പോൾ ആത്മസംതൃപ്തി ലഭിക്കും. അവർ ചെയ്യുന്ന ജോലി മറ്റുള്ളവർ ചെയ്യുന്നത് പോലുള്ള ഒരു സാധാരണ ജോലി ആയിരിക്കില്ല. അതുകൊണ്ടുതന്നെ അവർക്ക് ഒരു ആത്മസംതൃപ്തി എപ്പോഴും ലഭിച്ചുകൊണ്ടിരിക്കും.
- ഒരു ജോലി ഉപജീവനമാർഗ്ഗം എന്ന രീതിയിൽ മാത്രമല്ല ചെയ്യേണ്ടത്. ആ ജോലിയിൽ മുഴുകി ചെയ്യുമ്പോഴാണ് സമൂഹത്തിന് നേട്ടം ഉണ്ടാകുന്നത്.
- ഒരു അധ്യാപകൻ സ്കൂളിൽ വന്ന് പോർഷൻ തീർക്കുന്ന രീതിയിൽ പഠിപ്പിക്കുകയും ചെയ്യാം, ഓരോ വിദ്യാർത്ഥിക്കും മനസ്സിലാകുന്ന തരത്തിൽ ഉൾക്കൊണ്ടുകൊണ്ട് പഠിപ്പിക്കുകയും ചെയ്യാം. ഇതിൽ രണ്ടാമത് പറഞ്ഞത് ചെയ്യുമ്പോഴാണ് സമൂഹത്തിന് ഗുണമുണ്ടാകുന്നത്. കുട്ടികളെ വിലയിരുത്തി സമൂഹത്തിന് ഉപകാരപ്രദമാകുന്ന തരത്തിൽ മാറ്റാൻ അധ്യാപകർക്ക് സാധിക്കുന്നത് രണ്ടാമത് പറയുന്ന രീതിയിലുള്ള പഠനത്തിലൂടെയാണ്. ഇങ്ങനെ രണ്ടാമത്തെ ആ പ്രവർത്തി പോലുള്ളത് ചെയ്യുവാൻ നിങ്ങൾക്ക് എല്ലാവർക്കും കഴിഞ്ഞാൽ ലോകത്തിന് തന്നെ അപാരമായ മാറ്റം ഉണ്ടാകും.
ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആളുകൾ കുറയുന്നത് കൊണ്ടാണ് നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ എല്ലാവരിലും പ്രവർത്തി, ചെയ്യുവാനുള്ള കഴിവ് എന്നിവ ഉണ്ടാക്കിയെടുക്കുന്നത് വളരെ നല്ലതാണ്. അതിനുവേണ്ടി പ്രയത്നശീലം എല്ലാവരിലും ഉണ്ടാക്കിയെടുക്കാൻ വേണ്ടി ശ്രമിക്കണം.
നാണം മറികടക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും സഹായിക്കുന്ന വഴികൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.