Sections

ജീവിത വിജയത്തിനായി മറ്റുള്ളവർക്ക് മാപ്പ് നൽകുന്നതിന്റെ പ്രാധാന്യം

Saturday, Sep 02, 2023
Reported By Soumya

പക മനസ്സിൽ സൂക്ഷിക്കുന്നത് നല്ലതാണോ എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. ഒരു മനുഷ്യൻ വെറുപ്പും, പകയും മനസ്സിൽ കൊണ്ടുനടന്നാൽ ജീവിതത്തിൽ നിരവധി നെഗറ്റീവായിട്ടുള്ള കാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ തങ്ങളോട് പകയോ, ശത്രുതയോ, ദേഷ്യമോ ഉള്ള ആൾക്കാർക്ക് മാപ്പ് കൊടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഇങ്ങനെ മാപ്പ് കൊടുക്കുന്ന സമയത്ത് ജീവിതത്തിൽ ഉണ്ടാകുന്ന പോസിറ്റീവായ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • മാപ്പ് കൊടുക്കുക എന്നത് ഒരു തടവുകാരനെ മോചിപ്പിക്കുകയും, ആ തടവുകാരൻ നിങ്ങളായിരുന്നുവെന്ന് കണ്ടെത്തുകയും ആണ്. ഇത് ലൂയിസ് ബി സ്മീഡ്സ് എന്നറിയപ്പെടുന്ന ഒരു എഴുത്തുകാരന്റെ പുസ്തകത്തിലുള്ളതാണ്. നിങ്ങൾ മാപ്പ് കൊടുക്കുമ്പോൾ, കൊടുക്കുന്ന ആളിനാണ് ഏറ്റവും കൂടുതൽ ഗുണം ഉള്ളത്. മാപ്പ് കൊടുക്കുന്നതിനെക്കുറച്ച് പറയുമ്പോൾ തെറ്റായ ഒരു ധാരണയുണ്ട്, മാപ്പ് കൊടുക്കുന്നയാൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഒരു ഔദാര്യമായാണ് പലരും കരുതുന്നത്. എങ്കിൽ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടത്, നാം നമുക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല ഒരു കാര്യമാണ് മാപ്പ് കൊടുക്കുക എന്നത്. വളരെ ശക്തിയുള്ള ഒരു സെൽഫ് ഹീലിംഗായിട്ടാണ് ഈ മാപ്പ് കൊടുക്കുന്നതിനെക്കുറിച്ച് പറയുന്നത്.
  • നിങ്ങളുടെ ജീവിതത്തിൽ ഇതുവരെ മാപ്പ് കൊടുക്കാൻ കഴിയാത്ത കാര്യമുണ്ടെങ്കിൽ നിങ്ങൾ മാത്രമാണ് അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത്. മറ്റുള്ളവരോട് ദേഷ്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ മനസ്സിനുള്ളിലാണ് നടക്കുന്നത്. അത് നങ്ങളുടെ ശത്രു അറിയണമെന്ന് പോലുമില്ല. ചില രാഷ്ട്രീയ നേതാക്കളോടും, മതനേതാക്കളോടും കടുത്ത ദേഷ്യവും വിദ്വേഷവും തോന്നാറുണ്ട്. ഇതുമൂലം നിങ്ങളുടെ മനസ്സ് കലുഷിതം ആകുന്നു. എന്നാൽ നിങ്ങൾക്ക് ആരോടാണ് ദേഷ്യമുള്ളത് ആ വ്യക്തി ഇത് അറിയുന്നു പോലുമില്ല. നിങ്ങളുടെ ജീവിത വിജയത്തിന് തടയിടുന്നത് ഒരു പക്ഷേ ഈ സ്വഭാവമാകാം.
  • ഒരാളിന്റെ അടുത്ത് നിങ്ങൾ ദേഷ്യവും പകയും കൊണ്ട് നടക്കുന്നുണ്ടെങ്കിൽ പുതിയ അവസരങ്ങളും അനുഭവങ്ങളും നിങ്ങൾക്ക് കണ്ടെത്തുവാൻ സാധിക്കില്ല. ഇത്തരക്കാരുടെ ശ്രദ്ധ എപ്പോഴും ശത്രുവിന്റെ മേലിലോ നെഗറ്റീവായ കാര്യങ്ങളിലോ ആയിരിക്കും. അതുകൊണ്ടുതന്നെ നിങ്ങൾക്ക് പുതിയ അവസരങ്ങളും അനുഭവങ്ങളോ കണ്ടെത്താൻ സാധിക്കില്ല.
  • മനസ്സിലുള്ള പഴയ പകയും ദേഷ്യവും ഒക്കെ മാറ്റിയില്ലെങ്കിൽ നിങ്ങൾ സ്വാതന്ത്ര്യം ഇല്ലാത്ത ആൾക്കാരായി മാറും. എന്തുകൊണ്ടെന്നാൽ നിങ്ങൾ പഴയ കാര്യങ്ങളിൽ കുരുങ്ങിക്കിടക്കുകയും ജീവിതത്തിൽ സ്വാതന്ത്ര്യമില്ലാത്ത ഒരവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു.
  • മറ്റുള്ളവരോട് ദേഷ്യവും പകയും മനസ്സിൽ സൂക്ഷിക്കുന്ന ആളുകൾ നിരന്തരം അസുഖമുള്ള പ്രകൃതക്കാരായിരിക്കും. ചില ആൾക്കാരിൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടുന്നത് മനസ്സിൽ ദേഷ്യവും പകയും സൂക്ഷിക്കുന്ന ആൾക്കാരാണെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. വിട്ടുമാറാത്ത പല അസുഖങ്ങൾക്കും കാരണം ഈ പകയാണെന്ന് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
  • മാപ്പ് കൊടുക്കുക എന്നത് നാം നമുക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും വലിയ കാര്യമാണെന്ന് മനസ്സിലാക്കുക. നല്ലൊരു ശതമാനം ആളുകളുടെയും ജീവിതപരാജയത്തിന്റെ പ്രധാന കാരണം പകയും, ദേഷ്യവും ആണ്. കൂടുതലായി ക്ഷമിക്കുന്നവർ ജീവിതത്തിൽ സന്തോഷം അനുഭവിക്കുന്നവർ ആയിരിക്കും. അവർ മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക ശാരീരിക പ്രശ്നങ്ങൾ കുറവായിരിക്കും എന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഇത്രയും കാര്യങ്ങൾ കൊണ്ട് തന്നെ മാപ്പ് കൊടുക്കൽ അല്ലെങ്കിൽ പക ഒഴിവാക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ജീവിതത്തിൽ ശീലിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.