വിശ്വാസം മനുഷ്യന് ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായിട്ടുള്ള കാര്യമാണ്. പലപ്പോഴും വിശ്വാസമില്ലായ്മയാണ് പല പ്രശ്നങ്ങൾക്കും കാരണം. വിശ്വാസം എന്ന് പറഞ്ഞാൽ ഒരു മതത്തിൽ ഉണ്ടാകുന്ന വിശ്വാസത്തെക്കുറിച്ച് അല്ല ഇവിടെ പറയുന്നത്. ജീവിതത്തിൽ തന്റെ പ്രവർത്തിയോട് അടിയുറച്ച വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. ഉദാഹരണമായി വളരെ പ്രശസ്തനായിട്ടുള്ള ആളാണ് റേഡിയോ കണ്ടുപിടിച്ച മാർക്കോണി. ഇത് കണ്ടുപിടിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വളരെ ദയനീയമായി അദ്ദേഹത്തെ കളിയാക്കുമായിരുന്നു. നിങ്ങൾ പറയുന്നതൊക്കെ ഭാവനയാണ്, ഇതൊന്നും സാധ്യമാകുന്ന കാര്യമല്ല, നമ്മൾ പറയുന്ന കാര്യങ്ങൾ അന്തരീക്ഷത്തിലൂടെ പോകുമോ എന്നൊക്കെ ചോദിച്ചു കൊണ്ട് അതി രൂക്ഷമായി അദ്ദേഹത്തെ ആക്ഷേപിക്കുകയും കിറുക്കൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന് തന്റെ കണ്ടുപിടിത്തത്തിൽ വളരെയധികം വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം അതിനു വേണ്ടി കഠിനമായി പരിശ്രമിച്ചു. അങ്ങനെ അദ്ദേഹത്തിന് റേഡിയോ കണ്ടുപിടിക്കാൻ സാധിച്ചു. ഇതുപോലെതന്നെ നമുക്ക് എഡിസനെ കുറിച്ച് പറയാൻ സാധിക്കും. എഡിസൺ ബൾബ് കണ്ടുപിടിക്കുന്നതിനു മുൻപായിട്ട് പതിനായിര കണക്കിന് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. ഈ പരീക്ഷണങ്ങളിലൊക്കെ അദ്ദേഹം പരാജയപ്പെടുകയാണ് ഉണ്ടായത്. പരാജയം മാത്രമല്ല സാമ്പത്തിക നഷ്ടവും അദ്ദേഹത്തിന് ഒരുപാട് മാനസിക വിഷമങ്ങളും ഉണ്ടാക്കി. എന്നാൽ അദ്ദേഹം ഇതിന് ഒന്നും കീഴടങ്ങാതെ ബൾബ് കണ്ടുപിടിക്കുക എന്ന തന്റെ കഴിവിൽ അദ്ദേഹത്തിന് വളരെയധികം വിശ്വാസം ഉണ്ടായിരുന്നു. അതിന്റെ ഫലമായി അദ്ദേഹം വിജയിക്കുകയും ചെയ്തു. നമ്മുടെ പ്രവർത്തനങ്ങളിൽ വിശ്വാസത്തിന് ഉണ്ടാകേണ്ടതിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- നാം ചെയ്യുന്ന പ്രവർത്തി സത്യസന്ധമായി ആണെന്ന് നിങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടായിരിക്കണം. സത്യസന്ധമായതും ധാർമികതയുള്ളതാണെങ്കിൽ മാത്രമേ അതിൽ വിശ്വാസം ഉണ്ടാവുകയും അത് വിജയിക്കുകയും ചെയ്യുകയുള്ളൂ. ഉദാഹരണമായി കസ്റ്റമേഴ്സിന് വേണ്ടി ഒരു പുതിയ പ്രോഡക്റ്റ് നിങ്ങൾ ആരംഭിക്കുന്നു എന്നിരിക്കട്ടെ. ആ പ്രോഡക്റ്റ് കസ്റ്റമർക്ക് വളരെ ഗുണകരമാണ് എന്ന ഒരു ബോധ്യം നിങ്ങൾക്കുണ്ടെങ്കിൽ മാത്രമേ അതിൽ വിശ്വാസ്യത ഉണ്ടാവുകയുള്ളൂ അതിൽ ഉറച്ച ബോധ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് വിശ്വാസമുണ്ടാകുകയും ആ പ്രോഡക്റ്റ് വിൽക്കുവാനും മാർക്കറ്റിൽ എത്തിക്കുവാനും നല്ല ആത്മവിശ്വാസം നിങ്ങൾക്കറിയാതെ ലഭിക്കുകയും ചെയ്യും. അതുകൊണ്ട് വിശ്വാസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ട് നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിൽ ഒരു മൂല്യം ഉണ്ട് എന്നുള്ളത് ആദ്യം ഉറപ്പിക്കണം.
- നിർമ്മാണാത്മകമായ ചിന്ത വിശ്വാസത്തിന് കൂടിയേ തീരൂ. അതായത് ഒന്നും സാധിക്കില്ല എന്ന തോന്നൽ നിങ്ങളുടെ ശത്രുവാണ് അതിന് എതിരെയുള്ള ഒരു വിശ്വാസം നിങ്ങൾ തീർച്ചയായും വളർത്താൻ ശ്രമിക്കണം.
- വിശ്വാസത്തിന്റെ ആകർഷണ ശക്തി വളരെ അത്ഭുതകരമാണ്. പരാജയത്തെപ്പോലും പരിശ്രമത്തിൽ നിന്ന് ഉപാധിയായി അത് മാറ്റുന്നു. അതിനുള്ള ശക്തി തീർച്ചയായും വിശ്വാസങ്ങൾ കൊണ്ട്. പരസ്യങ്ങൾക്ക് ക്യാപ്ഷനായി ഉപയോഗിക്കുന്നുണ്ട് വിശ്വാസമല്ലേ എല്ലാം എന്നത്. വിശ്വസിച്ചുകൊണ്ട് നിങ്ങൾ ഒരു കാര്യം ചെയ്യുമ്പോൾ അറിയാതെ തന്നെ അതിലേക്ക് എത്തുവാനുള്ള കഴിവ് സ്വാഭാവികമായി ലഭിക്കും.
- ലക്ഷ്യം ഭാവനയിൽ കണ്ടുകൊണ്ട് മുന്നോട്ടുപോകുന്ന ഒരാൾക്ക് വിശ്വാസം ഇല്ലാതിരുന്ന കഴിഞ്ഞാൽ ഒരിക്കലും യാത്ര മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. ഉദാഹരണമായി പെട്രോൾ ഇല്ലാതെ ഓടുവാൻ കാറിന് സാധ്യമല്ല അതുപോലെ തന്നെ ലക്ഷ്യത്തിലേക്ക് പോകുന്നതിനുള്ള ശക്തി നൽകുന്നതാണ് വിശ്വാസം.
- ഒരിക്കലും വിശ്വാസം ഒരാൾക്ക് പുറത്തുനിന്നും നൽകുവാൻ സാധിക്കില്ല. സ്വയം കണ്ടെത്തേണ്ട കാര്യമാണ് വിശ്വാസം എന്നത്. നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിലെ വിശ്വാസം നിങ്ങൾ തന്നെ കണ്ടെത്തണം. ഒരാൾ പറഞ്ഞു തന്നത് കൊണ്ട് എത്തിക്കാൻ കഴിയുന്ന ഒന്നല്ല വിശ്വാസം.
- ജീവിതത്തിൽ എപ്പോഴും ഒരുപോലെ ആയിരിക്കില്ല എന്ന കാര്യം ഓർക്കണം. ജീവിതത്തിൽ നിങ്ങൾ വിചാരിക്കുന്നതുപോലെ തന്നെ എല്ലാം നടക്കണമെന്ന് ശാഠ്യം പിടിക്കുന്നത് ഒരിക്കലും നല്ലതല്ല. അങ്ങനെ ആഗ്രഹിക്കുന്നത് കൺഫർട്ടബിൾ സോണിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. പ്രതീക്ഷയ്ക്ക് അപ്പുറമാണ് എല്ലാ കാര്യങ്ങളും സംഭവിക്കുക. ചിലപ്പോൾ അനുകൂലമോ ചിലപ്പോൾ പ്രതികൂലമോ ആകും. അനുകൂലമാകുമ്പോഴും പ്രതികൂലമാകുമ്പോഴും ആ വിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് മുന്നോട്ടു പോകുവാനുള്ള കഴിവ് സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് എല്ലാ കാര്യങ്ങളിലും ഉണ്ട് ഫാമിലിയിൽ ആകട്ടെ അല്ലെങ്കിൽ ബിസിനസിൽ ആകട്ടെ നിങ്ങളുടെ ജോലിയിൽ ആകട്ടെ എല്ലാത്തിലും പരിപൂർണ്ണമായ വിശ്വാസം നിങ്ങൾക്ക് ഉണ്ടായാൽ മാത്രമേ ജീവിതത്തിൽ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് നല്ല വിശ്വാസങ്ങൾ ഉണ്ടാക്കുക നല്ല കാര്യങ്ങൾ ചെയ്യുവാൻ വേണ്ടി ശ്രമിക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ജീവിതത്തിൽ വിജയത്തിലും പുരോഗതിയിലും അടുക്കും ചിട്ടയ്ക്കുമുള്ള പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.