Sections

സ്മാർട്ട് യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പ്രാധാന്യം

Saturday, Jul 29, 2023
Reported By Soumya
Digital Marketing

ഈ ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ ബിസിനസ് നടത്തുന്നതിന് വളരെ ഇംപോർട്ടൻസ് ഉണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗിൽ ഇറങ്ങുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്നത്തെ ലേഖനത്തിൽ പറയുന്നത്.

ഇന്നത്തെ സ്മാർട്ട് ലോകത്ത് എല്ലാരും മൊബൈൽ, ലാപ്ടോപ്പ്, ടാബ്, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നവരാണ്. മാർക്കറ്റിംഗിൽ ഏറ്റവും പ്രധാനമായിട്ടുള്ള ട്രഡീഷണൽ പരസ്യങ്ങളേക്കാൾ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ സാധ്യത ഡിജിറ്റൽ മാർക്കറ്റിംഗാണ്. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത ആൾക്കാരെ നമ്മുടെ പ്രോഡക്റ്റ് പരിചയപ്പെടുത്തുക എന്നതാണ്. ഇന്ന് ഭൂരിപക്ഷം ആളുകളും മൊബൈലോ കമ്പ്യൂട്ടർ അതുപോലെയുള്ള ഉപകരണങ്ങളുടെ മുന്നിലായതിനാൽ, പരമ്പരാഗതമായ മാർക്കറ്റിംഗ് രീതി വെച്ച് നമ്മുടെ പ്രോഡക്ടിനെ അല്ലെങ്കിൽ ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാൻ സാധ്യമല്ല. എന്താണ് പരമ്പരാഗത മാർക്കറ്റിംഗ് എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന് നമുക്ക് നോക്കാം.

പരമ്പരാഗത മാർക്കറ്റിംഗ് എന്ന് പറഞ്ഞാൽ സൈൻബോർഡുകൾ, നോട്ടീസുകൾ, പത്ര പരസ്യങ്ങൾ, ചുവരെഴുത്തുകൾ, സിനിമ ശാലകളിലുള്ള പരസ്യങ്ങൾ തുടങ്ങിയവ പരമ്പരാഗത മാർക്കറ്റിങ്ങിൽ പെടുന്നവയാണ്.

ആധുനിക കാലഘട്ടത്തിൽ മനുഷ്യർ പഴയതുപോലെ റോഡിലൂടെ യാത്ര ചെയ്യുന്ന സമയത്ത് ചുമരുകളിലെ പോസ്റ്റർ വായിക്കുന്നത് പോയിട്ട് പത്രം വായിക്കുന്ന ശീലം വളരെ കുറഞ്ഞിട്ടുണ്ട്, അതുപോലെ തന്നെ സിനിമാശാലകളിൽ ഇന്ന് അധികം ആൾക്കാർ പോകാറില്ല, പലരും ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

ഇങ്ങനെയൊക്കെ വരുന്ന സമയത്ത് പരമ്പരാഗത മാർക്കറ്റിംഗ് രീതി ഉപയോഗിച്ചു കഴിഞ്ഞാൽ പരസ്യം ആൾക്കാരിലേക്ക് എത്താൻ വളരെ ബുദ്ധിമുട്ടാണ്. 60% ത്തോളം ആൾക്കാരും കമ്പ്യൂട്ടറിന്റെ മുന്നിലോ ഫോണിന്റെ മുൻപിലോ ലാപ്ടോപ്പിന്റെ മുൻപിലോ ആണ് പ്രത്യേകിച്ച് ഇന്നത്തെ യുവജനങ്ങളിൽ 80 ശതമാനത്തിലധിം ഫോക്കസ് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ ആണ്.

നമ്മുടെ പരസ്യം ഏറ്റവും വേഗത്തിൽ ജനങ്ങളിലേക്ക് എത്തുന്നതിന് ഡിജിറ്റൽ മാർക്കറ്റിംഗ് സഹായിക്കുന്നു. വളരെ പ്രധാനപ്പെട്ട ആശയവഹമായ കാര്യം ഡിജിറ്റൽ മാർക്കറ്റിംഗ് പരമ്പരാഗത മാർക്കറ്റിംഗിനെ കാൾ ചിലവ് വളരെ കുറവാണ്. ഇന്ന് ആൾക്കാർ പ്രോഡക്റ്റിനെ കുറിച്ച് സെർച്ച് ചെയ്യുന്നത് ഗൂഗിളിൽ കൂടിയോ സോഷ്യൽ മീഡിയ വഴിയോ ആണ്. ഉദാഹരണമായിട്ട് നമ്മൾ ഒരു പ്രോഡക്റ്റ് വാങ്ങാൻ പോയാൽ ആദ്യം നോക്കുന്നത് ആ പ്രോഡക്റ്റ് റിവ്യൂവിനെ കുറിച്ചും വിലയെക്കുറിച്ചും ആയിരിക്കും. അതിനുശേഷം മാത്രമേ കസ്റ്റമർ പ്രോഡക്റ്റ് വാങ്ങാൻ തയ്യാറാവുകയുള്ളൂ.

ഇതുപോലെ ഇന്ന് പലരും പല സാധനങ്ങളും വാങ്ങിക്കുന്നത് ഓൺലൈൻ വഴിയാണ്. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുക, ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്യുക, ഹോട്ടൽ റൂംസ് ബുക്ക് ചെയ്യുക, ഭക്ഷണം ബുക്ക് ചെയ്യുക, അല്ലെങ്കിൽ സാധനങ്ങൾ വാങ്ങിക്കുക ഏതാണ്ട് എല്ലാം തന്നെ ഇന്ന് മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടറിലൂടെയോ ആണ് നടത്തുന്നത്. ഓൺലൈൻ പർച്ചേസ് ആപ്ലിക്കേഷൻസ് ഉപയോഗിച്ചോ സോഷ്യൽ മീഡിയ വഴിയോ ആണ് ഇന്ന് പലരും പർച്ചേസുകൾ നടത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ന് നമ്മുടെ ബിസിനസ് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ കൂടി മാത്രമേ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.