Sections

ബിസിനസ് വളർച്ചയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം

Saturday, Jun 08, 2024
Reported By Soumya
Importance of creating good relationships in business growth

ബിസിനസുകാരൻ ബന്ധങ്ങൾ നിലനിർത്താൻ ശ്രമിക്കുകയും പുതിയ ബന്ധങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നതും വളരെ നല്ലതാണ്. അതിനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ ബിസിനസ്സിൽ കുതിച്ചുചാടും എന്നതിൽ ഒരു സംശയവുമില്ല. നല്ല ബന്ധങ്ങളിലൂടെ മികച്ച അവസരങ്ങൾ നിങ്ങളെ തേടി വരികയും അത് നിങ്ങളെ ബിസിനസ്സിൽ മുന്നോട്ട് പോകാൻ സഹായിക്കുകയും ചെയ്യും. ഇങ്ങനെ നല്ല ബന്ധങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നല്ല ബന്ധങ്ങൾ സൃഷ്ടിക്കുവാൻ നല്ല രീതിയിൽ സംസാരിക്കുവാനും, പെരുമാറുവാനുമുള്ള കഴിവ് ഉള്ള ആളായിരിക്കണം. ഏതൊരാൾക്കും പരിശ്രമിച്ചാൽ സാധിക്കാവുന്ന ഒരു കാര്യമാണ് ഇത്. നല്ല സ്വഭാവം, നല്ല രീതിയിൽ ആശയവിനിമയവും നടത്തുന്ന ഒരാൾക്ക് മറ്റ് ആൾക്കാരെ തന്നിലേക്ക് ആകർഷിക്കാൻ സാധിക്കും. ഇത് മനപ്പൂർവം കൃത്രിമമായി സൃഷ്ടിക്കാതെ അങ്ങനെ ഒരു സ്വഭാവരീതിയിലുള്ള ആളായി മാറാൻ വേണ്ടി നിങ്ങൾ ശ്രമിക്കണം.
  • മറ്റൊരാളോട് സംസാരിക്കുമ്പോൾ കാട് കയറി സംസാരിക്കാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കണം. ചെറു സംഭാഷണങ്ങളോടുകൂടി ആരംഭിക്കുകയും സുഹൃത്തുക്കൾ ആയതിനുശേഷം ആണ് അവരോട് കൂടുതലായി സംസാരിക്കേണ്ടത്. ആദ്യമേ തന്നെ താൻ വലിയ കഴിവുള്ള ആളാണ് എന്ന് കാണിക്കാൻ വേണ്ടി വാരിവലിച്ച് സംസാരിക്കാതെ തന്നെക്കുറിച്ച് പുകഴ്ത്തൽ നടത്താതെ സംസാരിക്കാൻ വേണ്ടി ശ്രമിക്കണം.
  • നിങ്ങൾ നല്ല വ്യക്തികളെ പരിചയപ്പെട്ടു കഴിഞ്ഞാൽ അവരുടെ പ്രത്യേകതകൾ അവരുടെ സ്വഭാവം ഇവയൊക്കെ നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം.
  • അവരുമായി വീണ്ടും ബന്ധപ്പെടാൻ എന്താണ് വഴി എന്നൊക്കെ ചോദിച്ചു മനസ്സിലാക്കി വയ്ക്കുക.
  • വീണ്ടും അവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കുവാൻ വേണ്ടി തുടർന്ന് ശ്രമിച്ചുകൊണ്ടിരിക്കണം. ഉദാഹരണമായി അവരുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെടാം.അത് അവർക്ക് ഒരു അരോചകമാകാത്ത രീതിയിൽ ചെയ്യാൻ വേണ്ടി ശ്രമിക്കണം. അങ്ങനെ അവരുമായി നല്ല ഒരു റാപ്പോ ബിൽഡ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ പുതിയ ആശയങ്ങൾ അവരുമായി ഡിസ്കസ് ചെയ്യുവാനും അല്ലെങ്കിൽ അവർ ചിലപ്പോൾ നിങ്ങൾക്ക് നല്ലൊരു ഇൻവെസ്റ്ററോ,പാർട്ണറോ ആയി മാറാം. അങ്ങനെ നല്ല ഒരു ബന്ധത്തിലേക്ക് കൊണ്ടുപോകാൻ അത് നിങ്ങളെ സഹായിക്കാം.
  • ഒരിക്കലും മറ്റുള്ളവരെ ചതിക്കാൻ ശ്രമിക്കരുത്.എപ്പോഴും രണ്ടു പേർക്കും ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാകണം. മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടി അവരുമായി കൂട്ടു കൂടുകയും അരുത്. ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാകുന്ന തരത്തിൽ ആയിരിക്കണം നിങ്ങൾ അവരുമായി നിങ്ങളുടെ ആശയങ്ങൾ സംസാരിക്കേണ്ടത്. ഒരു പൂ കൃഷി എന്ന തരത്തിൽ ചിന്തിച്ചുകൊണ്ട് ഒരു കാര്യങ്ങളും ചെയ്യരുത്.
  • ഈ വരുന്ന ആളിനെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായി ബോധ്യമുണ്ടാകണം ഇത് നല്ല ആളാണ് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ബോധം ഉണ്ടായിരിക്കണം. ചിലപ്പോൾ നിങ്ങൾ തിരിച്ചും വഞ്ചിക്കപ്പെടാം. അതുകൊണ്ട് അവരുമായി നല്ല ഒരു ആശയവിനിമയം നടത്തി മികച്ച ഒരു വ്യക്തി ആണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് ചെയ്യേണ്ടത്. ഇങ്ങനെയുള്ള ആളുകളുമായി ബിസിനസ് ചെയ്യുമ്പോൾ ഒരു ഉടമ്പടി ഉണ്ടായിരിക്കണം.അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബിസിനസ്സ് ചെയ്യാൻ പാടുള്ളൂ.നിയമവശങ്ങൾ നോക്കി മാത്രമേ ഏതു കാര്യങ്ങളിലും ഇടപെടാൻ പാടുള്ളൂ എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.