ഒരു സെയിൽസ്മാൻ തന്റെ ജീവിതത്തിൽ വിജയിക്കണമെങ്കിൽ അതിന് ഒരേ ഒരു കാര്യം മാത്രമേ ഉള്ളൂ പരിശീലിക്കുക എന്നത്. നിങ്ങളുടെ സാമർത്ഥ്യം നിങ്ങളുടെ പരിശീലനം അനുസരിച്ച് കൂടിക്കൊണ്ടിരിക്കും. പരിശീലനമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഒന്ന് രണ്ട് പ്രാവശ്യം കഴിഞ്ഞാൽ അതിനു വേണ്ടി പരിശീലിക്കാതെ അലസമായി ഇരിക്കാറുണ്ട്. എത്രമാത്രം നിങ്ങൾ പരിശീലനം നടത്തുന്നുവോ അത്രയും നിങ്ങൾക്ക് വിജയിക്കാനുള്ള സാധ്യതകളുണ്ട്. സെയിൽസ്മാൻമാർക്ക് പരിശീലനം കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- പരിശീലനം എന്നത് ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ട ഒരു പ്രോസസ് ആണ്.ഒരു കാര്യവും പരിശീലനം ഇല്ലാതെ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് പരിശീലനത്തിന് വളരെ വലിയ പ്രാധാന്യം തന്നെ കൊടുക്കണം. നിങ്ങൾ പരിശീലനത്തിന് വേണ്ടി പ്രത്യേക സമയം മാറ്റിവയ്ക്കുക. ഉദാഹരണമായി പ്രസന്റേഷന് കൂടുതൽ മെച്ചപ്പെടാൻ വേണ്ടിയിട്ട് അതിൽ കൂടുതലായി എന്തൊക്കെയാണ് ആഡ് ചെയ്യേണ്ടത്, എന്താണ് അതിൽ നിന്നും മാറ്റേണ്ടത്. പുതിയ ടെക്നോളജിയിൽകൂടി എങ്ങനെ പ്രസന്റേഷൻസ് നടത്താം എന്നതിനെക്കുറിച്ച് ഒക്കെ ഉള്ള പരിശീലനങ്ങൾ നിങ്ങൾ നേടിക്കൊണ്ടിരിക്കണം. ഇന്ന് പ്രസന്റേഷൻ രീതികൾ ഒക്കെ എഐ ടെക്നോളജി വന്നതോടുകൂടി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ പുതിയ തരത്തിലുള്ള പ്രസന്റേഷൻസ് പഠിക്കുന്നതിന് വേണ്ടി പരിശീലനം നേടണം.
- പരിശീലനത്തെ വിലയിരുത്തുക. എന്തെങ്കിലും പരിശീലിക്കുന്നതിലല്ല കാര്യം നിങ്ങൾക്ക് ആവശ്യമായ കാര്യം പരിശീലിക്കുക എന്നതാണ്. നിരന്തരം ശ്രദ്ധിച്ചാൽ മനസ്സിലാകും നിങ്ങൾ എന്തെങ്കിലും കാര്യങ്ങൾ പരിശീലനം നേടിക്കൊണ്ടിരിക്കുകയായിരിക്കും. ചിലപ്പോൾ അത് നല്ല കാര്യങ്ങൾ ആകാം ഇല്ലെങ്കിൽ മോശം കാര്യങ്ങൾ ആകാം. ഉദാഹരണമായി സിഗരറ്റ് വലിക്കുന്ന ആൾ ദിവസവും സിഗരറ്റ് വലിക്കുന്നത് പരിശീലിച്ചു കൊണ്ടിരിക്കുകയാണ്. സിഗരറ്റ് വലിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്നത് നിങ്ങൾക്കറിയാം. അതിന് പകരം നല്ല കാര്യങ്ങൾ നിരന്തരം ചെയ്യുകയാണെങ്കിൽ ഉദാഹരണമായി പാട്ടുപാടാൻ കഴിവുള്ള ഒരാൾ അതിനുവേണ്ടി എപ്പോഴും പരിശ്രമിച്ചുകൊണ്ടിരുന്നാൽ അയാൾക്ക് പാട്ടുപാടുവാനുള്ള കഴിവ് കൂടിക്കൊണ്ടിരിക്കും. അതുപോലെതന്നെ നിങ്ങളുടെ സെയിൽസിൽ സംസാരിക്കുന്ന രീതി ആൾക്കാരെ മനസ്സിലാക്കുന്ന രീതി ആളുകളിലേക്ക് വീണ്ടും എത്തുക എന്നുള്ളതിനൊക്കെ പരിശീലനം ആവശ്യമാണ്.
- പരിശീലനം കൊണ്ട് നിങ്ങളുടെ കഴിവ് കൂടും. സാധാരണയായി എപ്പോഴും പറയാറുള്ള കാര്യമുണ്ട് നിലവിളക്ക് തേയ്ക്കും തോറും അതിന്റെ ഭംഗി വർദ്ധിക്കും എന്ന് അതുപോലെ നിങ്ങൾ സ്വയം എത്രത്തോളം പരിശീലിക്കുന്നുവോ അതിനനുസരിച്ച് നിങ്ങളുടെ കഴിവും കോൺഫിഡൻസും കൂടും.
- കാലഘട്ടത്തിലുള്ള മാറ്റം പരിശീലനത്തിന് വളരെ പ്രാധാന്യം നൽകുന്നു. ഇന്നത്തെ കാലഘട്ടം ഓരോ ദിവസവും വ്യത്യസ്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ കാര്യങ്ങൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യാതെ മുന്നോട്ടു പോകുവാൻ സാധ്യമല്ലാത്ത ഒരു കാലഘട്ടത്തിലേക്ക് ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസം സോഫ്റ്റ്വെയറിൽ ഉണ്ടാകുന്ന വ്യത്യാസം ലോകത്തിൽ ഉണ്ടാകുന്ന വ്യത്യാസം ഇവയൊക്കെ വളരെ ഫാസ്റ്റായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ചുള്ള വ്യക്തമായ ബോധ്യപ്പെടുകയും നല്ല ഗുണങ്ങൾ പരിശീലിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ശ്രമം നടത്തുന്നത് തീർച്ചയായും സെയിൽസ്മാൻമാർക്ക് വളരെ ഗുണകരമാണ്.
- കസ്റ്റമറിന്റെ അഭിരുചിയിലുള്ള വ്യത്യാസം,സ്വഭാവ വ്യത്യാസം, ചിന്തയിലുള്ള വ്യത്യാസവും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കുവാനും ശ്രദ്ധിക്കുവാനും അതിനെതിരെ എങ്ങനെ മുന്നോട്ടു പോകാം എന്നതിന് വേണ്ടിയുള്ള പരിശീലനം തീർച്ചയായും വളരെ അത്യാവശ്യമാണ്.
നിരന്തരമായ പരിശീലനം ഒരു സെയിൽസ്മാന് വളരെ അത്യാവശ്യമാണ്. അങ്ങനെ ചെയ്യാൻ തയ്യാറാകുന്ന ഒരു സെയിൽസ്മാന് മാത്രമേ ജീവിതത്തിൽ അല്ലെങ്കിൽ തന്റെ പ്രൊഫഷനിൽ വിജയിക്കുവാൻ സാധിക്കുകയുള്ളൂ.
കസ്റ്റമർ ബേസ് വർധിപ്പിക്കുവാൻ സെയിൽസ്മാന്മാർ പിന്തുടരേണ്ട രീതികൾ... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.