Sections

സെയിൽസ് രംഗത്തെ വിജയത്തിൽ നിരന്തര പഠനത്തിന്റെ പ്രാധാന്യം

Friday, Sep 29, 2023
Reported By Soumya
Sales Learning

സെയിൽസ്മാൻ സ്വയം പഠിക്കുവാനും മാറുവാനുമുള്ള സന്നദ്ധത പ്രകടിപ്പിക്കുക. പുതിയ കാര്യങ്ങളിലേക്ക് മാറാനുള്ള മൈൻഡ് സെറ്റ് സെയിൽസ്മാന് ഇല്ലെങ്കിൽ, കഴിവുകൾ വർധിക്കാതെ പഴയ ഒരു ലെവലിൽ മാത്രം നിൽക്കുന്ന അവസ്ഥ സെയിൽസ്മാന് ഉണ്ടാകും. ഇതിന് എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

  • പരിശീലനം കൊണ്ട് മാത്രമേ ഒരാൾക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. പരിശീലനം ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. പഠിച്ച കാര്യങ്ങൾ സ്ഥിരവും സ്വാഭാവികവുമായി വയ്ക്കാൻ ഒരേ ഒരു കാര്യം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ അത് പരിശീലനമാണ്. എത്രമാത്രമാണ് നിങ്ങൾ പരിശീലനത്തിൽ ഏർപ്പെടുന്നത് അത്രയും കൂടുതൽ നിങ്ങൾക്ക് വിജയിക്കാൻ.
  • എല്ലാ മാറ്റങ്ങൾക്ക് ആദ്യം വളരെ പാടാണ്. എന്നാൽ അത് പ്രാക്ടീസ് ചെയ്യുന്ന സമയത്ത് വളരെ മികച്ച കാര്യങ്ങളുമായി മാറും.
  • എൽ ഡി ടി തത്വം. 'എൽ'എന്ന് പറഞ്ഞാൽ പഠിച്ചു കൊണ്ടിരിക്കുക 'ഡി'എന്നാൽ ഡൂ എന്നാണ്, ചെയ്യുക. 'ടി' എന്ന് പറഞ്ഞാൽ ടീച് പഠിപ്പിക്കുക. നിങ്ങൾ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുക. ഇത് മൂന്നും ഒരു സെയിൽസ്മാൻ ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ പഠിച്ച കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടിരിക്കുന്നതിന് പകരം അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് കൂടുതൽ തറവാക്കാൻ സാധിക്കും.
  • സ്ഥിരം പറയാറുള്ള ഒരു കോട്ട ഉണ്ട് നിങ്ങൾ പഠിക്കാൻ തയ്യാറല്ല എങ്കിൽ ആർക്കും നിങ്ങളെ സഹായിക്കാൻ സാധിക്കില്ല. അതുപോലെ നിങ്ങൾ പഠിക്കാൻ തീരുമാനിച്ചാൽ ആർക്കും നിങ്ങളെ തടയാനും സാധിക്കില്ല. ഇത് സെയിൽസ്മാൻമാരുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങൾ പഠിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ നിങ്ങളുടെ വിജയത്തെ തടയാൻ ആർക്കും സാധിക്കില്ല. പഠനം എന്ന് പറഞ്ഞാൽ വളർച്ചയെന്ന കാര്യം മനസ്സിലാക്കുക. നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന ആൾക്കും മാത്രമാണ് മാറാൻ സാധിക്കുന്നത് അതുകൊണ്ട് സെയിൽസിൽ നിരന്തരം പഠിക്കുവാനും മാറുവാനും നിങ്ങൾ എപ്പോഴും തയ്യാറാകണം.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.