- Trending Now:
ഒരു വസ്തു വാങ്ങാൻ നിൽക്കുന്ന ആള് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ബാധ്യത സർട്ടിഫിക്കറ്റ്. ബാധ്യത സർട്ടിഫിക്കറ്റ് വാങ്ങിച്ചു മാത്രമേ ഒരു വസ്തു വാങ്ങുവാൻ പാടുള്ളൂ. ബാധ്യത സർട്ടിഫിക്കറ്റ് നോക്കി മാത്രമേ വസ്തു വാങ്ങാൻ പാടുള്ളൂ എന്ന് പറയുന്നതിന്റെ കാരണം, ബാധ്യത സർട്ടിഫിക്കറ്റിൽ ആ വസ്തുവിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബാധ്യതകളും അതിൽ അറിയാൻ പറ്റും. വസ്തു ഏതെങ്കിലും ബാങ്കിൽ ഈടു വച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒറ്റി വെച്ചിട്ടുണ്ടോ ഈ വക കാര്യങ്ങൾ ഒക്കെ രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണ് ബാധ്യത സർട്ടിഫിക്കറ്റ്.
ബാധ്യത സർട്ടിഫിക്കറ്റ് വഴി വസ്തു പുറമ്പോക്ക് ഭൂമിയാണോ എന്നുള്ള കാര്യങ്ങൾ സർട്ടിഫിക്കറ്റിൽ അറിയാൻ സാധിക്കും. ബാധ്യത സർട്ടിഫിക്കറ്റ് എടുക്കേണ്ടത് ഓൺലൈൻ വഴിയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.ബാധ്യത സർട്ടിഫിക്കറ്റ് എടുക്കുന്നതിന് ഒരു നിശ്ചിത പീസ് ഉണ്ടാകും.വളരെ വേഗത്തിൽ ബാധ്യത സർട്ടിഫിക്കറ്റ് കിട്ടുന്നതിന് പ്രത്യേക അപേക്ഷയാണ് നൽകേണ്ടത്. അത് ഓൺലൈൻ വഴി വളരെ വേഗത്തിൽ തന്നെ ബാധ്യത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
സാധാരണ 13 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ് ആണ് എടുത്തുകൊണ്ടിരുന്നത്. ഇന്ന് ഒരു വസ്തു വാങ്ങാൻ പോകുന്നതിനു മുൻപ് 30 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ് തീർച്ചയായും നോക്കണം. ബാധ്യത ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം ആണ് വസ്തു വാങ്ങേണ്ടത്.
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.