ലക്ഷ്യത്തിലേക്കെത്താനും എതിരാളികളോട് മത്സരിച്ച് വിജയിക്കാനുമായി നിങ്ങളുടെ ബിസിനസ്സ് കൈക്കൊണ്ട എല്ലാ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും സംയോജനമാണ് ഒരു ബിസിനസ് സ്ട്രാറ്റെജി. ഭാവിയിൽ രൂപം കൊള്ളുന്ന ട്രെൻഡുകൾ വരെ മുൻകൂട്ടി കണ്ട് തന്ത്രങ്ങൾ (സ്ട്രാറ്റെജി) ആവിഷ്കരിക്കേണ്ടതുണ്ട്. ഇതിനു ഒരുപക്ഷെ മികച്ച ബിസിനസ് അനലിറ്റ്ക്സിലോ ഡേറ്റ സയൻസിലോ പ്രാവീണ്യം നേടിയാളുടെ സേവനം വേണ്ടിവരും.
- ബിസിനസ്സ് സ്ട്രാറ്റജീസ് ഒരു ബിസിനസ്സ് പ്ലാനിന്റെ ഭാഗമാണ്. ബിസിനസ്സ് പ്ലാനിൽ ലക്ഷ്യങ്ങൾ സജ്ജമാക്കുമ്പോൾ, ആ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു മാർഗം സ്ട്രാറ്റജീസ് നിങ്ങൾക്ക് നൽകുന്നു. വ്യക്തമായി പറഞ്ഞാൽ നിങ്ങൾ ഒരു ബിസിനസ് തുടങ്ങാൻ പദ്ധതിയിടുമ്പോഴേ എന്താണ് നിങ്ങളുടെ ലക്ഷ്യമെന്നും ആരാണ് ടാർജറ്റ് എന്നും ഭാവിയിൽ നിങ്ങൾ ആരംഭിക്കുന്ന സംരംഭം ഏത് നിലയിൽ എത്തിച്ചേരണമെന്നുമുള്ള സംരംഭകന്റെ ആവശ്യത്തിന് കുതിപ്പേകുന്ന ആ ലക്ഷ്യങ്ങളിലേക്കെത്താൻ സഹായിക്കുന്ന ഒരു സ്ട്രാറ്റജിയും തുടക്കത്തിലേ രൂപീകരിക്കപ്പെടുന്നു. അതിനനുസരിച്ചാകും ബിസിനസ് മുന്നോട്ട് പോകുന്നത്. നിങ്ങൾ ഉദ്ദേശിക്കുന്നിടത്ത് എത്തിച്ചേരാനുള്ള പദ്ധതിയാണിത്.
- ഏത് വിധത്തിലുള്ള സ്ട്രാറ്റജി രൂപപ്പെടുത്തിയാൽ ബിസിനസിൽ നിങ്ങൾക്ക് ശക്തിയോടെ മുന്നോട്ട് പോകാൻ സാധിക്കുമെന്ന് ആലോചിച്ചിട്ടാകും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു സ്ട്രാറ്റജിയിലേക്ക് എത്തിച്ചേരുന്നത്. ഈ അവസരത്തിൽ നിങ്ങളുടെ സ്ട്രങ്തും അതിനൊപ്പം വീക്ക്നെസ്സുകളും സ്ട്രാറ്റജിസ്റ്റ് പരിശോധിക്കും.ഒരുപക്ഷെ നിങ്ങൾ അധികം ശ്രദ്ധിക്കാത്ത നിങ്ങളുടെ ശക്തിയെ തിരിച്ചറിയാൻ പോലും ഈ അവസരം വഴിയൊരുക്കിയേക്കും.ബിസിനസിൽ വരാൻ സാധ്യതയുള്ള പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്ന വിധത്തിൽ സംരംഭകനെ പരുവപ്പെടുത്തിയെടുക്കാൻ സ്ട്രാറ്റജികളിലൂടെ സാധിക്കും.
- ഓരോ ഘട്ടവും ആസൂത്രണം ചെയ്ത് ഓരോ വിഭവവും കൃത്യമായി പങ്കുവെക്കപ്പെടുമ്പോൾ ബിസിനസ്സ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായിത്തീരുന്നു.അടിക്കടിയുള്ള ഇത്തരം വിശകലനങ്ങളിലൂടെ ബിസിനസിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ഇല്ലാതാക്കാൻ സാധിക്കുന്നു.സാഹചര്യം മാറുന്നതിനനുസരിച്ച് പുതിയ നീക്കങ്ങളിലൂടെ ബിസിനസ് വളർത്താനും ഈ ഘട്ടത്തിലുള്ള സ്ട്രാറ്റജി രൂപീകരണം സഹായിക്കും.
- ഒരു സ്ട്രാറ്റെജി ബിസിനസ്സിന്റെ കരുത്ത് മുതലാക്കുന്നതിനും ബ്രാൻഡിനെ വ്യത്യസ്ഥമായ രീതിയിൽ മാർക്കെറ്റിൽ നിലയുറപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് തന്നെയാണ് നിങ്ങളുടെ ബിസിനസിന് വ്യക്തതയും മികച്ച ഐഡന്റിറ്റിയും നൽകുന്നത്.
- വളരുന്ന ഒരു ബിസിനസിന് ഒന്നിലധികം മാർഗ്ഗത്തിലൂടെ വികസിപ്പിക്കാൻ സാധിക്കും. ഒരു ബിസിനസ് വളരുന്നു എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാം. വിൽപ്പന, വരുമാനം, ലാഭം, ബിസിനസ് മൂല്യം, ജീവനക്കാരുടെയും ക്ലയിന്റുകളുടെയും എണ്ണത്തിലെ വർദ്ധനവ് തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സംരംഭത്തിന് വളർച്ചയുണ്ടെന്ന് വിലയിരുത്താം.
ഉപഭോക്താവിന്റെ ആവശ്യങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് ഉത്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യുക, സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്താനുള്ള ശ്രമങ്ങൾ എന്നിവ ബിസിനസിനെ വളർത്തും. ഈ പറഞ്ഞ കാര്യങ്ങളിലേക്കുള്ള ഇന്ധനമാണ് മികച്ച തന്ത്രങ്ങളുടെ അഥവാ സ്ട്രാറ്റജികളുടെ രൂപീകരണം.
ബിസിനസ് വിജയത്തിനായി അവസരങ്ങൾ എങ്ങനെ കണ്ടെത്താം... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.