Sections

ബിസിനസ് സ്വയം ദൃശ്യവൽക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം

Saturday, Jun 29, 2024
Reported By Soumya
The Importance of Self-Visualization in Business

ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ അവരുടെ ബിസിനസ് സ്വയം ദൃശ്യവൽക്കരണം നടത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. നിങ്ങളുടെ ബിസിനസിനെക്കുറിച്ച് മികച്ച ഒരു ദൃശ്യവൽക്കരണം നടത്തുന്നത് ബിസിനസിന് വളരെയേറെ മുന്നേറാൻ കഴിയും എന്ന് ആധുനികശാസ്ത്രം പറയുന്നുണ്ട്. ഇത് അല്പം അതിശയോക്തിയുള്ള കാര്യമാണെങ്കിലും സയന്റിഫികായിട്ട് ഇതിനെക്കുറിച്ച് ഒരുപാട് പ്രബന്ധങ്ങൾ നിലവിൽ വന്നിട്ടുണ്ട്. നിങ്ങൾ ചെയ്യുന്ന ബിസിനസിനെക്കുറിച്ചുള്ള വിജയകരമായ കാര്യങ്ങൾ നിരന്തരം ദൃശ്യവൽക്കരണം ചെയ്യുന്നത് ബിസിനസ്സ് വളർച്ചയിലേക്ക് പെട്ടെന്ന് തന്നെ എത്താൻ സാധിക്കും. അതിനുവേണ്ടി എങ്ങനെയാണ് ദൃശ്യവൽക്കരണം നടത്തേണ്ടത് എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ വശങ്ങൾ ഇന്ന് ലഭ്യമാണ്. എങ്ങനെ ഒരു ബിസിനസിനെ കുറിച്ച് ദൃശ്യവൽക്കരണം നടത്തണം എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

  • നിങ്ങളുടെ ബിസിനസിനെക്കുറിച്ചുള്ള ആധികാരികമായിട്ടുള്ള എല്ലാ കാര്യങ്ങളും വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ ഏത് ബിസിനസാണോ ചെയ്യുന്നത് ആ ബിസിനസിനെക്കുറിച്ചുള്ള നെഗറ്റീവായതും പോസിറ്റീവായിട്ടുള്ള എല്ലാ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം.
  • നിങ്ങൾ എല്ലാ ദിവസവും രാവിലെ ഉറക്കം എണീറ്റ് ഉടൻതന്നെ നിങ്ങൾ തയ്യാറാക്കിയ സ്റ്റെപ്പുകളിലൂടെ പോയി ബിസിനസ് വിജയിക്കുന്നതായി ഇമേജിനേഷൻ നടത്താവുന്നതാണ്. ഇങ്ങനെ നടത്തുന്ന സമയത്ത് ഒരു തിരക്കഥ നിങ്ങൾ തയ്യാറാക്കിയത് അനുസരിച്ച് ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും. രാത്രി ഉറങ്ങുന്നതിനുമുമ്പും രാവിലെ ഉണർന്നതിനും ശേഷം ഒരു 15 മിനിറ്റ് ഈ ദൃശ്യവൽക്കരണത്തിന് വേണ്ടി അല്ലെങ്കിൽ ഇമാജിനേഷന് വേണ്ടി മാറ്റിവയ്ക്കുന്നത് ബിസിനസിന്റെ വളർച്ചയെ വളരെയധികം സ്വാധീനിക്കും.
  • ഇങ്ങനെ ദൃശ്യവൽക്കരണം നടത്തുന്ന സമയത്ത് നിങ്ങളുടെ ബിസിനസ്സിൽ ഉണ്ടാകാവുന്ന നേട്ടങ്ങളോ അല്ലെങ്കിൽ കോട്ടങ്ങളും വ്യക്തമായി എഴുതി വയ്ക്കണം. കോട്ടങ്ങൾ സംഭവിക്കുകയാണെങ്കിൽ ആ കോട്ടങ്ങൾ അല്ലെങ്കിൽ തെറ്റുകൾ എങ്ങനെ തിരുത്താമെന്നോ പോസിറ്റീവ് ആയിട്ടാണ് പോകുന്നതെങ്കിൽ കൂടുതൽ മികച്ച രീതിയിൽ എങ്ങനെ ചെയ്യാം എന്നും അതിനെക്കുറിച്ച് വ്യക്തമായി എഴുതി തയ്യാറാക്കുന്നത് വളരെ നല്ലതാണ്.
  • എല്ലാദിവസവും രാവിലെയും വൈകുന്നേരവും ഇങ്ങനെ ദൃശ്യവൽക്കരണം നടത്തുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ബിസിനസ്സിൽ എന്തൊക്കെയാണ് മെച്ചപ്പെടുത്തേണ്ടത് എന്തൊക്കെയാണ് ശരിയാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു അപബോധം നിങ്ങൾക്ക് സ്വാഭാവികമായി ലഭിക്കും.
  • ഇങ്ങനെ ദൃശ്യവൽക്കരണം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക തന്നെ വേണം. എന്തൊക്കെ കാര്യങ്ങളാണോ നിങ്ങൾ ചെയ്യേണ്ടത് അത് ചെയ്തു കൊണ്ട് തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കണം. ദൃശ്യവൽക്കരണം നടത്തിയതിനുശേഷം വീണ്ടും വെറുതെ കിടന്നുറങ്ങുകയാണെങ്കിൽ നിങ്ങൾ ഇമാജിനേഷൻ ചെയ്ത കാര്യങ്ങൾ ഒന്നും തന്നെ നടക്കുകയില്ല. ദൃശ്യവൽക്കരണം ഒരുഭാഗത്ത് നടത്തുന്നതോടൊപ്പം തന്നെ നിങ്ങൾ ചെയ്യേണ്ട ജോലികൾ മറുഭാഗത്ത് നിങ്ങൾ ചെയ്തിരിക്കണം. ഇത് രണ്ടും കൂടി ചേരുമ്പോഴാണ് മനോഹരമായ തരത്തിൽ റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നത്.
  • ദൃശ്യവൽക്കരണത്തിൽ മനശക്തിയുടെ പ്രാധാന്യം വളരെ വലുതാണ്. നല്ല മനശക്തിയുള്ള ഒരാൾക്ക് മാത്രമേ ദൃശ്യവൽക്കരണം നടത്തുവാൻ സാധിക്കുകയുള്ളൂ. പലരും കുറച്ചു ദിവസങ്ങൾ ദൃശ്യവൽക്കരണം നടത്തിയതിനുശേഷം പിന്നീട് അത് നിർത്തി പോകുന്ന പതിവുണ്ട്. എല്ലാദിവസവും ദൃശ്യവൽക്കരണം തുടർച്ചയായി നടത്തണമെങ്കിൽ അപാരമായ കഴിവ് വേണം. അതിന് നിങ്ങൾക്ക് ശക്തമായ മനശക്തി ഉണ്ടാകണം.
  • വ്യക്തമായ ലക്ഷ്യമുള്ള ഒരാൾക്ക് മാത്രമാണ് ഇങ്ങനെ വിഷ്വലൈസേഷൻ നടത്താൻ സാധിക്കുക. അതുപോലെതന്നെ നിങ്ങളുടെ ലക്ഷ്യം എന്താണ് ഏതാണ് എന്നതിലേക്ക് എഴുതി തയ്യാറാക്കുക. ഏതു വഴിയിലൂടെ എങ്ങനെ നടത്തണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക.
  • അഫർമേഷൻ ഇത്തരത്തിൽ ദൃശ്യവൽക്കരണം നടത്തുന്നതിന് ഏറെ സഹായിക്കുന്ന ഒന്നാണ്. എപ്പോഴും അഫർമേഷനുകൾ പറയുക നിങ്ങളുടെ ഓഫീസിലോ അല്ലെങ്കിൽ വീട്ടിലോ അഫർമേഷൻ എഴുതി കാണുന്ന രീതിയിൽ വയ്ക്കുക. അത് എപ്പോഴും വായിക്കുക ഇതൊക്കെ നിങ്ങളെ ബിസിനസിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നവയാണ്.

ഇങ്ങനെ വിഷ്വലൈസേഷൻ ഒരു മാന്ത്രിക ദണ്ഡല്ല എന്ന് മനസ്സിലാക്കുക. നിങ്ങൾ ഇത് നിരന്തരം ചെയ്യുന്ന സമയത്ത് നിങ്ങളുടെ ശ്രദ്ധ മുഴുവൻ ബിസിനസിൽ നിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പലരും ബിസിനസ് ചെയ്യുന്ന സമയത്ത് ശ്രദ്ധകൾ പലപ്പോഴും മാറിപ്പോകാറുണ്ട്. മറ്റു പല കാര്യങ്ങൾക്കും പോകുന്നുണ്ട്. അതിനുപകരം ദിവസവും നിങ്ങൾ ബിസിനസിനകത്ത് ജീവിക്കുന്നതിനുവേണ്ടി ബിസിനസിനെ നിങ്ങൾ കൂടുതൽ ഉൾക്കൊള്ളാൻ വേണ്ടിയിട്ടാണ് ദൃശ്യവൽക്കരണം. എങ്കിൽ മാത്രമെ നിങ്ങൾക്ക് ഉപകാരപ്രദമായി മാറുകയുള്ളു. തിങ്ക് ആൻഡ് ഗ്രോ റിച്ച് എഴുതിയ നെപ്പോളിയൻ ഹിൽസ് പറയുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് നിങ്ങൾ വിശ്വസിക്കുകയും നിങ്ങൾ എപ്പോഴും കാണുന്നതുമായ കാഴ്ചയും പരിപൂർണ്ണമായി നടക്കുക തന്നെ ചെയ്യും. അവന്റെ തന്നെ നിങ്ങൾ വിശ്വാസത്തോടെ കൂടിയാണ് ദൃശ്യവൽക്കരണം നടത്തേണ്ടത് നിങ്ങൾക്ക് താങ്ങാവുന്ന തരത്തിൽ കാണുന്ന കാഴ്ച സംഭവിക്കുക തന്നെ ചെയ്യും എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ദൃശ്യവൽക്കരണത്തിന്റെ പ്രാധാന്യത്തെ ഒട്ടും കുറച്ചു കാണാതെ മാക്സിമം ഉപയോഗിക്കുവാൻ വേണ്ടി ശ്രമിക്കുക.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.