Sections

ബിസിനസ് വിജയത്തിൽ ബ്രാന്റിംഗിനുള്ള പ്രാധാന്യം

Thursday, Jun 13, 2024
Reported By Soumya S
Importance of branding in business success

ഒരു ബിസിനസുകാരൻ തന്റെ സ്ഥാപനത്തിനെ ബ്രാൻഡ് ചെയ്യുക എന്നതിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നിങ്ങൾക്ക് അറിയാമായിരിക്കും. ഒരു ബ്രാൻഡ് എന്നുപറയുന്നത് ഒരു അതോറിറ്റി ആണ്.

നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിന് ഒരു അതോറിറ്റി രൂപം തീർച്ചയായും ഉണ്ടായിരിക്കണം. എന്താണ് അതോറിറ്റി കൊണ്ടുള്ള നേട്ടം എന്നതിനെ കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.

  • ആർക്കെങ്കിലും ഒരു അസുഖം ഉണ്ടായി നിങ്ങൾ ഡോക്ടറിന്റെ അടുത്ത് പോകാൻ തീരുമാനിച്ചു എന്നിരിക്കട്ടെ, ഏറ്റവും മികച്ച ഡോക്ടറെ കാണാൻ ആയിരിക്കും എല്ലാവരും ആഗ്രഹിക്കുക. ഒരു ബ്രാൻഡ് ആയിട്ടുള്ള ഡോക്ടറുടെ അടുത്തേക്ക് ആയിരിക്കും എല്ലാവരും പോകുക. അതുപോലെ തന്നെ ഒരു കസ്റ്റമർ പ്രോഡക്റ്റ് വാങ്ങാൻ തീരുമാനിച്ചു കഴിഞ്ഞാൽ നല്ല അതോറിറ്റിയുള്ള അല്ലെങ്കിൽ നല്ല ഒരു കടയിലേക്ക് പോകാൻ ആയിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. അതിനനുസരിച്ച് നിങ്ങളുടെ സ്ഥാപനം ഒരു അതോറിറ്റി രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.
  • ഒരു ബ്രാൻഡ് ആയി മാറുവാൻ ചെറിയ ഒരു സ്ഥാപനത്തിന് വലിയ രീതിയിൽ സാധിക്കണം എന്നില്ല. അത്യാവശ്യം നാട്ടിൽ അറിയപ്പെടുന്ന, കാഴ്ചയിൽ വളരെ വ്യത്യസ്തമായ ഒരു സ്ഥാപനം ആയിരിക്കണം നിങ്ങളുടേത്.
  • നിങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെല്ലാം വളരെ പ്രൊഫഷണലായി പെരുമാറുന്ന ആളുകൾ ആയിരിക്കണം. ഓരോരുത്തരും അവരുടെ ജോലിയിൽ കൃത്യനിഷ്ഠതയുള്ള, ജോലിയിൽ ശ്രദ്ധിക്കുന്ന,കസ്റ്റമറിനോട് വളരെ നല്ലരീതിയിൽ ബിഹേവ് ചെയ്യുന്ന, സ്നേഹത്തോടുകൂടി സംസാരിക്കുന്ന സ്റ്റാഫുകൾ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്. അങ്ങനെയുള്ള ഒരു സ്ഥാപനത്തിലേക്ക് വീണ്ടും വീണ്ടും കസ്റ്റമേഴ്സ് വന്നുകൊണ്ടിരിക്കും.
  • നിങ്ങൾ പറയുന്ന വാക്കുകൾ പരിപൂർണ്ണമായി പാലിക്കുക. നിങ്ങൾ വിൽക്കുന്ന പ്രോഡക്ടിന് കമ്പ്ലൈന്റ് ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ സർവീസ് നന്നായി കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനം ആയിരിക്കണം നിങ്ങളുടേത്. മികച്ച ഒരു സർവീസ് കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ആ സ്ഥാപനത്തിലേക്ക് വീണ്ടും ആളുകൾ എത്താൻ സാധ്യതയില്ല. ശരിക്കും നിങ്ങളുടെ സ്ഥാപനത്തിനെ ട്രസ്റ്റ് ഉണ്ടാക്കുന്നത് സർവീസാണ്. സർവീസിന് വളരെയധികം പ്രാധാന്യം നിങ്ങളുടെ സ്ഥാപനത്തിൽ കൊടുക്കണം.
  • കസ്റ്റമർ വീണ്ടും അടുപ്പിക്കുന്നതിന് വേണ്ടി ചെറിയ ഗിഫ്റ്റുകളും അതുപോലെ ചെറിയ ബ്രൗഷേഴ്സ് എന്നിവ നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് അയച്ചു കൊടുക്കാൻ സാധിക്കണം.
  • പ്രോഡക്റ്റ് വാങ്ങി കസ്റ്റമർ പോയിക്കഴിഞ്ഞാൽ നിങ്ങളുടെ സ്ഥാപനത്തിനെ കുറിച്ച് അവർ മറന്നു പോകാനാണ് സാധ്യത.വീണ്ടും നിങ്ങളുടെ ഷോപ്പിനെ കുറിച്ച് ഓർമ്മിപ്പിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയ വഴിയോ അല്ലെങ്കിൽ നേരത്തെ പറഞ്ഞ പറഞ്ഞപോലെ ഗിഫ്റ്റ് അല്ലെങ്കിൽ ഇടയ്ക്ക് നിങ്ങളുടെ പ്രസൻസ് അവിടെ ഉണ്ട് എന്ന് കസ്റ്റമറിനെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള എന്തെങ്കിലും അറേഞ്ച്മെന്റുകൾനിങ്ങൾ ചെയ്യണം. ഇതിന് വളരെയധികം കാശ് ചിലവാക്കി ചെയ്യണം എന്നില്ല. ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് പുസ്തകവിതരണമോ നോട്ടുബുക്കുകൾ വാങ്ങിക്കൊടുക്കുകയോ ഇതുപോലെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അത് കസ്റ്റമേഴ്സ് അറിയുകയും ചെയ്യും അതോടൊപ്പം സമൂഹത്തിന് ഉപകാരപ്രദമായ ഒന്നാവുകയും ചെയ്യും. ഒരു അതോറിറ്റി ഉണ്ടാക്കുക നിങ്ങളുടെത് ഏറ്റവും മികച്ച ഒരു സ്ഥാപനമാണെന്ന് അറിയിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.