- Trending Now:
വിദ്യാഭ്യാസ മേഖലയിലെ മാറ്റാം വളരെ വലുതാണ്. ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ മേഖല പോലെയല്ല ഇന്നുള്ളത്. ഇന്ന് കുട്ടികൾ പഠിക്കുന്ന രീതിയിൽ തന്നെ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു കൂട്ടം ആളുകൾ വളരെ കഠിനമായി പഠിക്കുകയും രക്ഷകർത്താക്കളുടെ സഹായത്തോടുകൂടി സാമ്പത്തിക ഭദ്രതയുള്ള ആളുകൾ എട്ടാം ക്ലാസ് തൊട്ടുതന്നെ അവരുടെ ലക്ഷ്യത്തിനുവേണ്ടി പരിശീലനം ആരംഭിക്കുകയും അങ്ങനെ അവർ തങ്ങളുടെ ലക്ഷ്യം നേടുന്നു. എന്നാൽ വിദ്യാഭ്യാസമില്ലാത്ത രക്ഷകർത്താക്കളുടെയോ സാമ്പത്തികം ഇല്ലാത്ത രക്ഷകർത്താക്കളുടെയോ മക്കൾ ഒരു മീഡിയം വിദ്യാഭ്യാസം മാത്രം നേടി ജീവിതം താരതമ്യേന എന്ന നിലയിൽ ജീവിക്കുവാൻ വേണ്ടി ബാധ്യസ്ഥരാകുന്നു. ഇങ്ങനെ ഒരു വലിയ പ്രശ്നം നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്തെ കാതലായ മാറ്റങ്ങൾ ശ്രദ്ധിക്കാതെ മുന്നോട്ട് പോയാൽ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.
ഇന്ന് കേരളം വിദ്യാഭ്യാസ രംഗത്ത് 10 വർഷം പുറകിലോട്ടാണ്. നാട്ടിൻപുറങ്ങൾ, ഗ്രാമങ്ങൾ എന്നിവ തിരുവനന്തപുരം കൊച്ചി പോലുള്ള നഗരങ്ങളെക്കാൾ 10 വർഷം പുറകിലോട്ടാണ്.ഡൽഹി പോലുള്ള സ്ഥലങ്ങൾ ലോകത്തിനെക്കാൾ പത്ത് വർഷം പുറകിലോട്ട് ആണെന്ന് പറയാം അങ്ങനെ പറയുമ്പോൾ നോക്കുമ്പോൾ നാട്ടിൻപുറങ്ങൾ ലോകത്തേക്കാൾ മുപ്പതുവർഷം പുറകിലോട്ടാണ് ഇപ്പോഴും. സാധാരണ കുടുംബക്കാർ തങ്ങളുടെ മക്കളെ നീറ്റ് പരീക്ഷയ്ക്ക് വേണ്ടി കോച്ചിങ്ങിന് വിടുകയും അത് കിട്ടിയില്ലെങ്കിൽ പേയ്മെന്റ് സീറ്റിൽ എൻജിനീയറിങ് പോലെയോ എംബിബിഎസ് പോലുള്ള കോഴ്സുകൾക്ക് ചേർക്കുകയും ചെയ്യും. എന്നാൽ ഇന്ന് എംബിബിഎസ് പഠിച്ച ഒരാൾക്ക് കിട്ടുന്ന മാക്സിമം ശമ്പളം ഇരുപതിനായിരം രൂപയാണ്. ഏകദേശം ഒരു കോടി രൂപ ചിലവാക്കി മക്കളെ പഠിപ്പിച്ചിട്ട് കിട്ടുന്ന ശമ്പളം വളരെ തുച്ഛമാണ് എന്നതാണ് സാരം.
ഇന്ന് ലോകം വളരെയധികം മാറിയിരിക്കുകയാണ്. ഇന്ന് നമ്മുടെ ലോകത്ത് ജോലി സാധ്യതയുള്ള കോഴ്സുകൾക്ക് പകരം ഇന്നലെകൾ ജോലി സാധ്യതയുള്ള കോഴ്സുകളിലേക്ക് ആണ് ഇന്ന് മാതാപിതാക്കൾ പൊയ്ക്കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ വീടിനടുത്തുള്ള അല്ലെങ്കിൽ ഒരു ബന്ധു മകളുടെ എൻജിനീയറോ ആയി എങ്കിൽ എന്റെ മക്കളും അതുപോലെ ആകണമെന്ന് വിചാരിച്ചു പറഞ്ഞയക്കുന്ന ആളുകളും രക്ഷകർത്താക്കളുടെ എണ്ണത്തിൽ ഇന്നും ഒട്ടും കുറവില്ല.ഇത് ഒരു തരത്തിലും നല്ലതല്ല എന്ന് മാത്രമല്ല നമ്മുടെ നാടിനും നല്ലതല്ല.ഇങ്ങനെ തുടരുന്ന സമയത്ത് കാലഘട്ടത്തിനനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുക്കുന്ന ആളുകൾ കുറഞ്ഞു വരുമ്പോൾ ജോലിയില്ലാത്ത ആളുകളുടെ എണ്ണം പെരുകി വരും. ചെറുപ്പക്കാരുടെ കാര്യത്തിൽ ഇത് നാടിന് തന്നെ ഒരു അപകടമായി മാറും.തൊഴിൽ സാധ്യത കുറയുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്താണെന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകും. അതുകൊണ്ട് തന്നെ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങൾ നേടുവാനുള്ള ശ്രമം എല്ലാവർക്കും ഉണ്ടാകണം. ഇന്നത്തെ കാലത്തെ മികച്ച കോഴ്സുകൾ ഏതാണ് ജോലി സാധ്യതയുള്ള കോഴ്സുകൾ ഏതാണ് എന്ന് കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഒരു പഠനം നടത്തുവാൻ തയ്യാറാകണം. രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഇതിന് ഒന്നുപോലെ പ്രവർത്തിക്കണം. ഇതിന് അധ്യാപകരുടെ സഹായവും വളരെ അത്യാവശ്യമാണ്.
പലപ്പോഴും നമ്മളെ സംബന്ധിച്ചുള്ള പല കോഴ്സുകളും കാലഘട്ടം കഴിഞ്ഞവയാണ്. എൻജിനീയറിങ് അല്ലെങ്കിൽ ഫിസിക്സ് കെമിസ്ട്രി പോലുള്ള ഒക്കെ സിലബസിൽ വരുന്നത് 10 വർഷത്തിന് പുറകിലുള്ള കാര്യങ്ങളാണ്. ഓരോ വർഷം തോറും സിലബസിൽ പരിഷ്കരണം നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മൾ വളരെ പുറകിലോട്ടാണ് എന്ന കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതൊക്കെയാണ് ജോലി സാധ്യത ഒരു കുട്ടിയിൽ കുറയുവാനുള്ള പ്രധാനപ്പെട്ട കാര്യം. അപ്ഡേറ്റഡ് ആയിട്ടുള്ള വിദ്യാഭ്യാസം ഓരോ കുട്ടികൾക്കും കൊടുക്കേണ്ടത് ഭരണകൂടത്തിന്റെയും അതായത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണ്. അതിനുവേണ്ടിയുള്ള പരിശ്രമം എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും അതോടൊപ്പം രക്ഷകർത്താക്കളും വിദ്യാർത്ഥികളും കാലഘട്ടം മാറുന്നതിനനുസരിച്ച് എന്താണ് സംഭവിക്കുന്നത് എന്നുള്ളതിനെ ജാഗ്രത അത്യാവശ്യമാണ്. ഏതെങ്കിലും കോഴ്സ് പഠിക്കുകയോ അല്ലെങ്കിൽ തന്റെ വീടിനടുത്തുള്ള കുട്ടി പടിച്ച കോഴ്സുകളും അല്ല നിങ്ങളും തുടരേണ്ടത്. കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകൾ എടുത്തു പഠിക്കുവാൻ വേണ്ടി ശ്രമിക്കുക. അത് തീർച്ചയായും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.