Sections

സെയിൽസിൽ വിജയിക്കാനായി മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ എങ്ങനെ വികസിപ്പിക്കാം

Wednesday, Sep 04, 2024
Reported By Soumya
Importance of body language and verbal communication in sales

ലോകത്തെ ഏതൊരാൾക്കും ഉണ്ടാകേണ്ട പ്രധാനപ്പെട്ട ഒരു കോളിറ്റിയാണ് കമ്മ്യൂണിക്കേഷൻ സ്കിൽ. സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്ന ആൾക്ക് കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലെങ്കിൽ മുന്നോട്ടുപോവുക വളരെ പ്രയാസമാണ്. മാത്രമല്ല ഏതൊരു രംഗത്തും കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലെങ്കിൽ നിങ്ങൾ പറയുന്ന കാര്യം മറ്റൊരാൾക്ക് മനസ്സിലായില്ലായെങ്കിൽ നിങ്ങളുടെ ആശയത്തിന് യാതൊരു വിലയുമില്ല എന്നതാണ് സത്യം. ആശയങ്ങൾക്ക് വിലയുണ്ടാകണമെങ്കിൽ നിങ്ങൾ പറയുന്ന വാക്കുകൾ അല്ലെങ്കിൽ കാര്യങ്ങൾ വ്യക്തമായി മറ്റുള്ളവർ കേൾക്കണം എന്നതാണ്. സെയിൽസിൽ പോകുന്ന ആളുകൾ കമ്മ്യൂണിക്കേഷനിൽ കൂടുതൽ ശ്രദ്ധിക്കാറുള്ളത് വളരെ മനോഹരമായി സംസാരിക്കുവാൻ വേണ്ടിയാണ്. പക്ഷേ കമ്മ്യൂണിക്കേഷന്റെ മാർമ്മം എന്ന് പറയുന്നത് നിങ്ങളുടെ സംസാരം മാത്രമല്ല. ശരിക്കും പഠനങ്ങൾ പറയുന്നത് നിങ്ങളുടെ സംസാരത്തിലെ 7% മാത്രമാണ് മറ്റുള്ളവർ എടുക്കുന്നത്. നിങ്ങൾ മറ്റൊരാളോട് സംസാരിക്കുമ്പോൾ അതിന് 7% പ്രാധാന്യം മാത്രമാണ് അവർ കൊടുക്കുന്നത്. കൂടുതൽ പ്രാധാന്യം നൽകുന്നത് നിങ്ങളുടെ ബോഡി ലാംഗ്വേജിനാണ്. നിങ്ങളുടെ ബോഡി ലാംഗ്വേജ് സംസാരവുമായി ചേർന്ന് വന്നാൽ മാത്രമാണ് ആളുകൾ കൂടുതൽ കമ്മ്യൂണിക്കേറ്റ് ചെയ്യുവാൻ സാധിക്കുക. ഇങ്ങനെ 55 % ബോഡി ലാംഗ്വേജിലാണ് കമ്മ്യൂണിക്കേഷൻ നടക്കുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീടുള്ള 38% നിങ്ങളുടെ സംസാരിക്കുന്ന ടോണിലാണ്. ആരോഹണ അവരോഹണ ക്രമത്തിൽ നിങ്ങൾ പറയുന്ന വാക്കുകൾ സത്യസന്ധമായ തരത്തിൽ അവർക്ക് തോന്നുമ്പോഴാണ് 38% ശതമാനം വരുന്നത്.

ഇങ്ങനെ നിങ്ങളുടെ ടോൺ , ബോഡി ലാംഗ്വേജ്, വേർബൽ എന്നിവ കൂടിച്ചേർന്നതാണ് കമ്മ്യൂണിക്കേഷന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ. കമ്മ്യൂണിക്കേഷൻ ഇതു മാത്രമല്ല റിട്ടേൺ കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ടതാണ്. റിട്ടേൺ കമ്മ്യൂണിക്കേഷൻ എന്ന് പറഞ്ഞാൽ നിങ്ങളുടെ സെയിൽസിലെ ചില പ്രധാനപ്പെട്ട ഓഫറുകൾ ഒക്കെ പോസ്റ്റ് ആയിട്ട് അയച്ചുകൊടുക്കാറുണ്ട്,മെസ്സേജ് ആയിട്ട് അയച്ചു കൊടുക്കാറുണ്ട്. മെസ്സേജ് ആയി അയച്ചു കൊടുക്കുമ്പോൾ ദൃശ്യങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. വളരെ അട്രാക്റ്റീവ് ആയിട്ടുള്ളതും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതുമായ ചിത്രങ്ങൾ ആയിരിക്കണം. എഴുതി അയക്കുന്നതിന് പകരം കാൻവാ ആപ്പ് പോലുള്ളവയിലൂടെ ദൃശ്യാത്മകമായി നിങ്ങളുടെ വാക്കുകൾ അയക്കുകയാണെങ്കിൽ പെട്ടെന്ന് അവർക്ക് ക്യാച്ച് ചെയ്യുവാൻ സാധ്യതയുണ്ട്. രണ്ടെടുത്താൽ ഒന്ന് ഫ്രീ എന്ന് ഒരു ഓഫർ ഉണ്ടെന്ന് വിചാരിക്കട്ടെ ഇത് ഒരു മെസ്സേജ് അയക്കുന്നതിന് പകരം അതിന്റെ ചിത്രങ്ങൾ കൂടി വച്ചുകൊണ്ട് ക്യാൻവയിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആപ്പുകൾ വഴിയോ ദൃശ്യവൽക്കരിച്ചു കൊണ്ട് അയച്ചു കൊടുക്കുമ്പോൾ കസ്റ്റമർക്ക് പെട്ടെന്ന് ക്യാച്ച് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. സെയിൽസിൽ നിൽക്കുന്നവർക്ക് കമ്മ്യൂണിക്കേഷന്റെ പ്രാധാന്യം വളരെ വലുതാണ്. കമ്മ്യൂണിക്കേഷൻ സ്കില്ലിന് ഇമ്പ്രസ് ചെയ്യിക്കുവാൻ വേണ്ടി ശ്രദ്ധിക്കേണ്ട ഫോർമുലയാണ് ഇമ്പ്രെസ്സ് (IMPRESS ).

  • Idea: നല്ല ഒരു ഐഡിയ ഉണ്ടാകണം.
  • Message: നല്ല മെസ്സേജുകൾ കൊടുക്കാൻ കഴിയണം.
  • Pause: കാര്യങ്ങൾ പറയുമ്പോൾ നിർത്തി നിർത്തി പറയാൻ ശ്രമിക്കുക.
  • Receiver: ഓരോ റിസീവർ ഓരോ തരത്തിലുള്ളവരാണ്.ഓരോരുത്തർക്കും ഓരോ രീതിയിലാണ് സംസാരിക്കേണ്ടത്.
  • Empathy: ഒരു എമ്പതിയോടു കൂടി സംസാരിക്കാൻ ശ്രമിക്കുക. ഒരു വിൻവിൻ സിറ്റുവേഷൻ ഉണ്ടാകണം നിങ്ങൾക്കും കസ്റ്റമർക്കും വിജയം ഉണ്ടാകണം.
  • Sender: സെന്റർനെ കുറിച്ചുള്ള കാര്യങ്ങൾ ചിന്തിക്കണം
  • Security: സെക്യൂരിറ്റി കൺസേൺ ഉണ്ടാകണം.

ഇങ്ങനെ നിരവധി ആശയങ്ങൾ ചേർത്തുകൊണ്ട് വേണം ഒരാളിനോട് സംസാരിക്കേണ്ടത്.അതുകൊണ്ട് തന്നെ കമ്മ്യൂണിക്കേഷൻ വളരെ പ്രധാനപ്പെട്ടകാര്യമാണ്. സെയിൽസ്മാൻ മാർക്ക് കമ്മ്യൂണിക്കേഷൻ സ്കിൽ വളരെയധികം വർദ്ധിപ്പിക്കണം. പബ്ലിക് സ്പീക്കിങ്ങിനെക്കാൾ കൂടുതൽ നിങ്ങളുടെ ആശയങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല എങ്കിൽ നിങ്ങളുടെ പ്രോഡക്ടുകൾ വാങ്ങുവാൻ യാതൊരു സാധ്യതയുമില്ല. അതുകൊണ്ട് തന്നെ നല്ല ഒരു വെർബൽ കമ്മ്യൂണിക്കേഷൻ നിങ്ങൾക്കുണ്ടാകണം. കമ്മ്യൂണിക്കേഷനിൽ ശബ്ദങ്ങൾക്കും മാത്രം പ്രാധാന്യം കൊടുത്തിട്ട് കാര്യമില്ല ശബ്ദ വിന്യാസങ്ങൾക്കും നിങ്ങളുടെ ബോഡി ലാംഗ്വേജിന് വളരെയധികം പ്രാധാന്യം കൊടുക്കണം. നല്ല വസ്ത്രങ്ങൾ ധരിക്കുക, പറയുന്ന വാക്കുകൾ ശരീരവുമായി ചേർന്ന് വരിക കസ്റ്റമറിൻറ കണ്ണിൽ നോക്കി സംസാരിക്കുക ഇങ്ങനെ നിരവധി കാര്യങ്ങൾ കമ്മ്യൂണിക്കേഷനുമായി ശ്രദ്ധിക്കേണ്ടവയാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.