Sections

ബിസിനസ് വിജയത്തിനായി ബന്ധങ്ങൾ സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യം

Thursday, Oct 31, 2024
Reported By Soumya
Professional business people shaking hands and networking for success

ഒരു ബിസിനസ്കാരൻ അനുയോജ്യമായ ആളുകളുമായി സൗഹൃദത്തിൽ ആകേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിനും, ബിസിനസിനുമെല്ലാം പ്രധാനപ്പെട്ട ഒരു വസ്തുതയാണ് ബന്ധങ്ങൾ. ഒരുതരത്തിൽ പറഞ്ഞാൽ നിങ്ങൾ നേടുന്നതും, പരാജയപ്പെടുന്നതുമെല്ലാം മറ്റുള്ളവരുമായി ഏതെങ്കിലും ഒരു തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവരിൽ എത്രപേർക്ക് നിങ്ങളുടെ സ്ഥാപനത്തെയും നിങ്ങളെയും അറിയും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങളുടെ ബിസിനസിന്റെ വിജയം ഇരിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ആൾക്കാരിലേക്ക് എത്തിപ്പെടുക എന്നത് ബിസിനസ്സിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇങ്ങനെ ആൾക്കാരുമായി ചേരുമ്പോൾ ഉള്ള നേട്ടങ്ങളെ കുറിച്ചാണ് പറയുന്നത്.

ആർക്കും ഒറ്റയ്ക്ക് ഒരു പ്രവർത്തി ചെയ്യാൻ സാധിക്കില്ല. നിങ്ങൾക്ക് ഒരു പ്രവർത്തി ചെയ്യാൻ ചില സംഘടനകളുടെയോ, ഗ്രൂപ്പുകളുടെയോ, വ്യക്തികളുടെയോ സഹായം ആവശ്യമാണ്. ഏതു ലക്ഷ്യമാണെങ്കിലും അത് പൂർത്തീകരിക്കാൻ ഒരുപാട് ആളുകളുടെ സഹായം ആവശ്യമാണ്. ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം മൂന്നു തരത്തിലുള്ള ആൾക്കാരുടെ സഹായം ആവശ്യമാണ്.

  1. ബിസിനസിനകത്ത് നിന്നും ഒരു ടീമായി നിങ്ങളെ സഹായിക്കുന്ന ആളുകൾ.
  2. കസ്റ്റമേഴ്സ്
  3. നിങ്ങളുടെ കുടുംബം, നിങ്ങളെ പ്രചോദിപ്പിക്കുന്ന ആൾക്കാർ എല്ലാവരും കൂടി ചേർന്ന് വിഭാഗം.

ഈ മൂന്നു തരത്തിലുള്ള ആൾക്കാരുമായി നിങ്ങളുടെ ജീവിതവും ബിസിനസും ബന്ധപ്പെട്ടിരിക്കുന്നു.

  • ഏറ്റവും പ്രധാനപ്പെട്ടതാണ് സ്റ്റാഫുകളുമായുള്ള ബന്ധം. ബിസിനസുകാരൻ തന്റെ സ്റ്റാഫുകളും ആയി ശക്തമായ ഒരു ബന്ധം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ആ സ്റ്റാഫുകളെ പ്രചോദിപ്പിക്കുവാനുള്ള കഴിവ് ബിസിനസ്കാരന് ഉണ്ടാകണം. അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ ജോലികൾ നൽകുന്നതാണ് പ്രധാനപ്പെട്ടത്.
  • ഉപഭോക്താക്കളുമായി നല്ല ഒരു റിലേഷൻഷിപ്പ് ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ഉത്തരവാദിത്തമാണ് കസ്റ്റമേഴ്സിനെ സേവിക്കുക എന്നത് തിരിച്ചറിഞ്ഞ് എല്ലാ ഉപഭോക്താക്കളുമായി നല്ല ഒരു റിലേഷൻ സ്വീകരിക്കുകയും അവരുമായി എപ്പോഴും ഫോണിലൂടെയോ അല്ലാതെയോ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയും വേണം.
  • നിങ്ങളുടെതുപോലെ അനുയോജ്യമായ വിജയവും കൈവരിച്ച ആൾക്കാരുമായി ബന്ധമുണ്ടായിരിക്കണം. അതുപോലെ തന്നെ നിങ്ങളുടെ കുടുംബവുമായി ശക്തമായ ദൃഢമായ ബന്ധം ഉണ്ടായിരിക്കണം.

ഇങ്ങനെ റിലേഷൻഷിപ്പ് ഉണ്ടാക്കി ബിസിനസിനെ മുന്നോട്ടു നയിച്ചുകൊണ്ട് പോകാനുള്ള കഴിവും ഉണ്ടായിരിക്കണം.

[പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക് ലിമിറ്റഡ് കമ്പനികൾ: പ്രധാന വ്യത്യാസങ്ങൾ, ഗുണങ്ങൾ, രജിസ്ട്രേഷൻ പ്രക്രിയ]



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.