ബിസിനസുകാർക്ക് ഉണ്ടാകേണ്ട ഗുണമാണ് പുതിയ ആശയങ്ങൾ കണ്ടെത്തുക എന്നത്. ആശയങ്ങളാണ് ബിസിനസിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഏതൊരു ബിസിനസുകാരന്റെയും വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വന്തമായി ആശയങ്ങൾ ഉണ്ടാവുക എന്നത്. ബിസിനസ് വളരുന്നതിനോടൊപ്പം തന്നെ മാനുഷികമായ വളർച്ചയ്ക്ക് പുതിയ ക്രിയേറ്റിവായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ആശയങ്ങളുടെ ഒരു ശേഖരണം നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങളുടെ ബിസിനസിനെ വളരെ മനോഹരമായി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കും. അതുപോലെതന്നെ ഒരു മടിപ്പില്ലാത്ത കാര്യമായി ബിസിനസ് മാറുകയും ചെയ്യും. ബിസിനസിൽ ആശയങ്ങൾ കൂടുതലായി ഇമ്പ്ലിമെന്റ് ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്. ബിസിനസ് എന്നും ഒരുപോലെ പോയിക്കൊണ്ടിരുന്നാൽ നിങ്ങൾക്ക് മടുപ്പ് ഉണ്ടാവുക സ്വാഭാവികമാണ്. ഈ മടുപ്പിൽ നിന്നൊക്കെ മാറി ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി സഹായകരമായ കാര്യമാണ് നിങ്ങളുടെ ബിസിനസ്സിൽ പുതിയ ആശയങ്ങൾ ഇമ്പ്ലിമെന്റ് ചെയ്യുക എന്നത്. അതിനു വേണ്ടിയുള്ള നല്ല ഒരു പഠനം ബിസിനസിനോടൊപ്പം തന്നെ നടത്തേണ്ടത് വളരെ പ്രയോജനകരമാണ്.
- ആശയങ്ങൾ നിങ്ങളുടെ ബിസിനസിന്റെ ഭാഗമാക്കുക എന്ന് പറയുന്നത് ബിസിനസ് പൊളിച്ചു പണിയുക എന്നുള്ളതല്ല നിങ്ങൾക്ക് അനുയോജ്യമായ കാര്യം എന്താണെന്ന് മനസ്സിലാക്കി അതിനു വേണ്ടി പഠിച്ച വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്യേണ്ട രീതിയാണ്. ഒരു ദിവസം പെട്ടെന്ന് മറ്റൊരാൾ ചെയ്യുന്നത് കണ്ടിട്ട് അതുപോലെ അനുകരിക്കുന്ന രീതി അല്ല ഇവിടെ പറയുന്നത്.
- നിങ്ങൾ ചെയ്യുന്ന ആശയങ്ങൾ അല്ലെങ്കിൽ ഇമ്പ്ലിമെന്റ് ചെയ്യുന്ന ആശയങ്ങൾ മികച്ചതാണ് എന്ന ബോധ്യമുണ്ടാകണം. അതിനുശേഷം മാത്രമേ ബിസിനസിൽ ഇമ്പ്ലിമെന്റ് ചെയ്യാൻ പാടുള്ളൂ.
- വ്യക്തമായ ആശയങ്ങൾ എഴുതി തയ്യാറാക്കി അത് മികച്ചതാണോ എന്ന് നല്ല ഒരു പരീക്ഷണം നടത്തി നോക്കാൻ തയ്യാറാകണം. അതുപോലെ എഴുതി തയ്യാറാക്കി അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമായി ബോധ്യപ്പെടാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
- ആശയങ്ങൾ നടപ്പിലാക്കുന്ന സമയത്ത് അത് നിങ്ങളുടെ സാമ്പത്തികവും സ്റ്റാഫിനെയും ഒക്കെ മനസ്സിൽ എത്തിക്കുക എന്നുള്ള കാര്യമാണ്. നിങ്ങൾക്ക് ചിലപ്പോൾ നിങ്ങളുടെ ആശയങ്ങൾ സ്റ്റാഫിന് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല, അല്ലെങ്കിൽ നിയമപരമായി ശരിയാകണമെന്നില്ല. ഇതൊക്കെ ശരിയാണോ എന്ന് വ്യക്തമായി പരിശോധന നടത്തണം. സ്റ്റാഫിന് അത് മനസ്സിലാക്കുന്നതിന് വേണ്ടി അതിന് അനുയോജ്യമായ ട്രെയിനിങ്ങുകളും, തുറന്ന ചർച്ചയും, മീറ്റിംഗ് ഒക്കെ അവരുമായി നടത്തിയതിന് ശേഷം വേണം ഇമ്പ്ലിമെന്റ് ചെയ്യാൻ.
- നിയമപരമായി ഈ ആശയങ്ങൾ ഉൾക്കൊള്ളുന്നതിന് വേണ്ടി ലീഗൽ സപ്പോർട്ട് ഉണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾക്ക് ചിലപ്പോൾ അത് നല്ല ആശയമായി തോന്നാം, പക്ഷേ നിയമപരമായി തെറ്റായിരിക്കും. ഒരിക്കലും നിങ്ങൾ അത് ഇബ്ലിമെന്റ് ചെയ്യരുത്.
- അനാവശ്യമായ തിടുക്കം കാണിക്കരുത്.നിങ്ങൾക്ക് ഒരു ആശയം കിട്ടിയത് ഉടൻ നടപ്പിലാക്കുവാനുള്ള തിടുക്കം വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകാം. അതുകൊണ്ട് അനാവശ്യമായി തിരക്കും കാണിക്കാതെ സാവധാനത്തിൽ വേണം അതുപോലെ കറക്റ്റ് സമയത്ത് വേണം അത് ഇമ്പ്ലിമെന്റ് ചെയ്യേണ്ടത്. തിടുക്കങ്ങൾ കാരണം ഗുണത്തേക്കാൾ ഏറെ ദോഷങ്ങളാണ് സംഭവിക്കുക.
- മറ്റൊരാൾ ഇമ്പ്ലിമെന്റ് ചെയ്ത ആശയം നിങ്ങളുടെ ബിസിനസ്സിൽ യോജിക്കണമെന്നില്ല. പലരും മറ്റുള്ളവർ ചെയ്ത് വിജയിച്ച കാര്യം അതേപടി ഇമ്പ്ളിമെന്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ബിസിനസ് വിജയിക്കുമെന്ന് കരുതാറുണ്ട്.പക്ഷേ അത് അങ്ങനെയല്ല കാലാവസ്ഥയ്ക്കും സ്റ്റാഫിനും നിങ്ങളുടെ ബിസിനസിന്റെ രീതിക്കും അനുസരിച്ച് ആശയങ്ങൾ സൃഷ്ടിക്കപ്പെടേണ്ടത്.
- നല്ല പരന്ന വായനയും അനുഭവങ്ങളും പുതിയ ട്രെയിനിങ്ങുകൾ അറ്റൻഡ് ചെയ്യുകയും സ്കില്ലുകൾ ഉണ്ടാക്കുകയും ചെയ്യുന്നത് ആശയങ്ങൾ വർദ്ധിപ്പിക്കുവാൻ ഇട വരുത്തുകയും അതിന്റെ റിയാലിറ്റി മനസ്സിലാക്കാൻ ഉപകരിക്കുകയും ചെയ്യും.
ഇങ്ങനെ നിരവധി ആശയങ്ങൾ നിങ്ങളുടെ ബിസിനസ്സിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ബിസിനസിനെ വളർച്ചയിലേക്ക് കൊണ്ടുപോകും.
കസ്റ്റമറുമായി സുസ്ഥിര ബന്ധം നിലനിർത്താൻ ബിസിനസ്സുകാരൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.