- Trending Now:
എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറും ആകാനുളള ടാറ്റാ ഗ്രൂപ്പിന്റെ ഓഫർ ടർക്കിഷ് എയർലൈൻസ് മുൻ സിഇഒ ആയ ഇൽക്കർ ഐസി നിരസിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്ത് ഇൽക്കർ അയ്‌സിയുടെ നിയമനത്തിന് സർക്കാർ അനുമതി നൽകരുതെന്ന് ആർഎസ്‌എസ് അനുഭാവമുളള സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് ആവശ്യപ്പെട്ടിരുന്നു. തുർക്കി പൗരനായ ഇൽക്കർ ഐസി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനുമായി ബന്ധം പുലർത്തുന്നയാളാണെന്ന് സ്വദേശി ജാഗരൺ മഞ്ച് ആരോപിച്ചു. വളരെ ഗൗരവമേറിയ വിഷയമാണ് ഇത്. ദേശീയ സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്തു കൊണ്ട് സർക്കാർ ഇത്തരത്തിലുള്ള നിയമനങ്ങൾ നൽകുന്നതിനെ സംഘടന എതിർക്കുന്നുവെന്നു സ്വദേശി ജാഗരൺ മഞ്ച് കോ ഓർഡിനേറ്റിംഗ് കൺവീനർ അശ്വനി മഹാജൻ പറഞ്ഞു.
നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഇടങ്ങളില്‍ ഇന്ത്യയും... Read More
ദേശീയ സുരക്ഷയുടെ കാര്യമാണ്. നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം. തുർക്കി പ്രസിഡന്റായ എർദോഗനുമായുള്ള ബന്ധം ആശങ്കാജനകമാണ്. തീരുമാനത്തിലെത്തുന്നതിന് മുമ്പ് അത് നന്നായി പരിശോധിക്കേണ്ടതുണ്ടെന്നും അശ്വനി മഹാജൻ പറഞ്ഞു.പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന തുർക്കി പ്രസിഡന്റ് എർദോഗന്റെ അടുത്തയാളായാണ് ഇൽകർ ഐസിയെ അറിയുന്നത്.
വമ്പന്‍ നിയമനങ്ങളും ശമ്പളവര്‍ധനവും നല്‍കാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍... Read More
ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ സിഇഒയും എംഡിയുമായി നിയമിക്കാനുളള വാഗ്ദാനം നിരസിച്ചതായി ഇൽകർ ഐസി പറഞ്ഞു. ഇത്തരം ആരോപണങ്ങൾ പുറത്ത് വന്നതോടെ സ്ഥാനമേറ്റെടുക്കുന്നത് പ്രായോഗികമോ മാന്യമായതോ ആയ തീരുമാനമായി തോന്നുന്നില്ലെന്ന് ഇൽകർ ഐസി പറഞ്ഞു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ സിഇഒയും എംഡിയുമായി ഐസിയെ നിയമിച്ചതായി ടാറ്റ സൺസ് ഫെബ്രുവരി 14ന് പ്രഖ്യാപിച്ചിരുന്നു.
"പ്രഖ്യാപനം മുതൽ, എന്റെ നിയമനത്തെ സംബന്ധിച്ച് അഭികാമ്യമല്ലാത്ത രീതിയിൽ ചില ഇന്ത്യൻ മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു എന്ന് ഐസി പ്രസ്താവനയിൽ പറഞ്ഞു. തനിക്ക് ഈ ബഹുമതിയും എയർ ഇന്ത്യയെ നയിക്കാനുള്ള അവസരവും നൽകിയതിന് ടാറ്റ ഗ്രൂപ്പിനോടും അതിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരനോടും നന്ദിയുണ്ട്. ഖേദപൂർവമാണ് ടാറ്റാഗ്രൂപ്പിന്റെ ആവശ്യം നിരസിക്കുന്നതെന്നും ഇൽകർ ഐസി പറഞ്ഞു. ഹൃദയഭാരത്തോടെയാണ് താൻ ഈ തീരുമാനമെടുത്തതെന്നും എയർ ഇന്ത്യയ്ക്കും ടാറ്റ ഗ്രൂപ്പിനും എല്ലാവിധ വിജയങ്ങളും നേരുന്നതായും ഐസി പറഞ്ഞു. ഐസിയുടെ തീരുമാനത്തെക്കുറിച്ച് ടാറ്റ സൺസ് പ്രതികരിച്ചിട്ടില്ല.51 കാരനായ ഇൽക്കർ ഐസി, 2015 മുതൽ ആറ് വർഷക്കാലം ടർക്കിഷ് എയർലൈൻസിന് നേതൃത്വം നൽകി. ടർക്കിഷ് എയർലൈൻസിനെ പുനരുജ്ജിവിപ്പിച്ച ഐസി ഏപ്രിൽ ഒന്നു മുതൽ ചുമതല ഏൽക്കുമെന്നായിരുന്നു ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.