Sections

റോഡ്സ്റ്റാർ ഇൻഫ്രാ ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് എൻഎസ്ഇയിൽ ലിസ്റ്റു ചെയ്തു

Thursday, Mar 13, 2025
Reported By Admin
IL&FS Roadstar Infra Investment Trust Listed on NSE

കൊച്ചി: ഇൻഫ്രാസ്ട്രക്ചർ ലീസിങ് & ഫിനാൻഷ്യൽ സർവ്വീസസിൻറെ (ഐഎൽ & എഫ്എസ്) അടിസ്ഥാന സൗകര്യ മേഖലയ്ക്കായുള്ള നിക്ഷേപ പദ്ധതിയായ (ഇൻവിറ്റ്) റോഡ്സ്റ്റാർ ഇൻഫ്രാ ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്തു.

ഇൻഫ്രാസ്ട്രക്ചർ ലീസിങ് & ഫിനാൻഷ്യൽ സർവ്വീസസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ നന്ദ് കിഷോർ, റോഡ്സ്റ്റാർ ഇൻവെസ്റ്റ് മാനേജേഴ്സ് ലിമിറ്റഡ് ചെയർമാൻ ഡോ. ജെ എൻ സിങ്, സിഇഒ ഡെന്നി സാമുവൽ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആറു സംസ്ഥാനങ്ങളിലായി 685.16 കിലോമീറ്റർ വരുന്ന ആറ് റോഡ് ആസ്തികളും 8592 കോടി രൂപയുടെ മൂല്യവും ഉള്ള സ്ഥിതിയിലാണ് ഈ ലിസ്റ്റിങ് നടത്തിയിട്ടുള്ളത്. ഇൻവിറ്റ് നിയന്ത്രണങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള റോഡ്സ്റ്റാർ ഇൻഫ്രാ ഇൻവെസ്റ്റ്മെൻറ് ട്രസ്റ്റ് ഇന്ത്യയിൽ നേരിട്ടും അല്ലാതെയും അടിസ്ഥാന സൗകര്യ പദ്ധതികൾ നടത്തുകയും നിക്ഷേപിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് മുന്നേറുന്നത്.

ഐഎൽ ആൻഡ് എഫ്എസ് ഇൻവിറ്റിൻറെ വിജയകരമായ ലിസ്റ്റിംഗ് പുതിയ ബോർഡ് തിരഞ്ഞെടുത്തും പൂർത്തിയാക്കിയതുമായ നൂതനമായ ഒരു പരിഹാര മാർഗത്തെയാണ് കാണിക്കുന്നത്. ഇതിലൂടെ റോഡ് ആസ്തികൾക്ക് കാര്യക്ഷമമായ പരിഹാരം ഉറപ്പാക്കുകയും പരമാവധി വരുമാനം നൽകുകയും ചെയ്യുന്നുവെന്ന് ഐഎൽ & എഫ്എസ് ഗ്രൂപ്പിൻറെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നന്ദ് കിഷോർ പറഞ്ഞു.

എൻഎസ്ഇയിൽ ഐഎൽ & എഫ്എസ് ഇൻവിറ്റിൻറെ വിജയകരമായ ലിസ്റ്റിംഗ് ഐഎൽ & എഫ്എസിയുടെ വലിയൊരു ഭാഗം കടബാധ്യത പരിഹരിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ്. ലിസ്റ്റിംഗിന് ശേഷം ബദൽ നിക്ഷേപ മേഖലയിൽ താൽപ്പര്യമുള്ള അപകടസാധ്യത കുറഞ്ഞ നിക്ഷേപകരുടെ ഒരു പുതിയ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് റോഡ്സ്റ്റാർ ഇൻവെസ്റ്റ്മെൻറ് മാനേജേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡെന്നി സാമുവൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.