Sections

സമ്പൽപൂർ ഐഐഎമ്മിൻറെ ഒൻപതാം വാർഷിക ബിരുദദാനത്തിൽ 60 ശതമാനം വനിതാ ബിരുദധാരികൾ

Monday, Apr 21, 2025
Reported By Admin
IIM Sambalpur Holds 9th Convocation with 370 Graduates

കൊച്ചി: രാജ്യത്തെ മുൻനിര മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായ ഐഐഎം സമ്പൽപൂരിൻറെ ഒൻപതാമത് വാർഷിക കോൺവക്കേഷനിൽ 370 വിദ്യാർത്ഥികൾ പങ്കെടുത്തു. എംബിഎ ഒൻപതാം ബാച്ചിലെ 316 പേർ, എക്സിക്യൂട്ടീവ് എംബിഎ രണ്ടാം ബാച്ചിലെ 38 പേർ, വർക്കിങ് പ്രൊഫഷണൽസ് എംബിഎയിലെ പത്തു പേർ, ആറു പിഎച്ച്ഡി ഗവേഷകർ തുടങ്ങിയവരാണ് തങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ നാഴികക്കല്ലു പിന്നിട്ടത്. വർക്കിങ് പ്രൊഫഷണൽസ് എംബിഎ പൂർത്തിയാക്കിയ എൺപതുകാരനായ സംരംഭകൻ ജി എം ഗുപ്ത ഇക്കൂട്ടർക്കിടയിൽ ശ്രദ്ധേയനായി. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ് കുമാർ മിശ്ര ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിലെ ബിസിനസ് സ്കൂളുകളുടെ ചരിത്രത്തിൽ ഇതാദ്യമായി ഐഐഎം സമ്പൽപൂരിലെ ഇത്തവണത്തെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും വനിതകളായിരുന്നു എന്ന് ഐഐഎം സമ്പൽപൂർ ഡയറക്ടർ പ്രൊഫസർ മഹാദിയോ ജെയ്സ്വാൾ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.