- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) ബേക്കലിൽ പുതിയ ജിഞ്ചർ ഹോട്ടൽ ആരംഭിക്കുന്നു. ജിഞ്ചർ ബ്രാൻഡിലുള്ള കേരളത്തിലെ ആറാമത്തെ ഹോട്ടലാണിത്. ഈ ഗ്രീൻഫീൽഡ് പദ്ധതി 2027-ൽ പ്രവർത്തനമാരംഭിക്കും. ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സഹകരണത്തിലൂടെയാണ് പുതിയ ഹോട്ടൽ വരുന്നത്.
ജിഞ്ചർ ബേക്കൽ കൂടി പ്രവർത്തനമാരംഭിക്കുന്നതോടു കൂടി ഐഎച്ച്സിഎല്ലിൻറെ മൂന്ന് ബ്രാൻഡുകൾക്ക് ബേക്കലിൽ സാന്നിദ്ധ്യമുണ്ടാകുമെന്ന് ഐഎച്ച്സിഎൽ റിയൽ എസ്റ്റേറ്റ് ആൻറ് ഡവലപ്മെൻറ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സുമ വെങ്കിടേഷ് പറഞ്ഞു. മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള ബേക്കൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വളർന്നുവരുന്ന ഈ വിനോദസഞ്ചാര വിപണിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും സുമ വെങ്കിടേഷ് പറഞ്ഞു.
മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അടുത്തായി സ്റ്റേറ്റ് ഹൈവേയിലാണ് 150 മുറികളുള്ള പുതിയ ജിഞ്ചർ ഹോട്ടൽ വരുന്നത്. വൈവിദ്ധ്യമാർന്ന ആഗോള, പ്രദേശിക വിഭവങ്ങൾ ലഭ്യമാക്കുന്ന ക്യുമിൻ ഓൾ-ഡേ ഡൈനർ, അധിക മീറ്റിംഗ് റൂമുകളുള്ള ബാങ്ക്വറ്റ് ഹാൾ, നീന്തൽക്കുളം, ഫിറ്റ്നസ് സെൻറർ, കുട്ടികളുടെ കളിസ്ഥലം എന്നീ സൗകര്യങ്ങൾ പുതിയ ഹോട്ടലിലുണ്ടാകും.
ഐഎച്ച്സിഎല്ലുമായി പങ്കാളിത്തത്തിലുള്ള ഞങ്ങളുടെ മൂന്നാമത്തെ ഹോട്ടൽ പ്രഖ്യാപിക്കുന്നതിൽ സന്തുഷ്ടരാണെന്ന് ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി കെ.എം. അബ്ദുൾ ലത്തീഫ് പറഞ്ഞു. ജിഞ്ചർ ബേക്കൽ അതിൻറെ ഊർജ്ജസ്വലമായ രൂപകൽപ്പനയും ലിഷർ സൗകര്യങ്ങളും വഴി യാത്രക്കാർക്ക് ഒരു പുതിയ അനുഭവം നൽകും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഹോട്ടൽ കൂടി വരുന്നതോടെ ഐഎച്ച്സിഎല്ലിന് കേരളത്തിൽ താജ്, സെലക്ഷൻസ്, വിവാന്ത, ജിഞ്ചർ എന്നീ ബ്രാൻഡുകളിലായി 19 ഹോട്ടലുകളുണ്ടാകും. പണി പൂർത്തിയായി വരുന്ന ആറെണ്ണം ഉൾപ്പെടെയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.