- Trending Now:
മുംബൈ: മുൻനിര സ്വതന്ത്ര ഗ്രേഡിംഗ്, അക്രെഡിറ്റേഷൻ സേവന ദാതാക്കളിൽ ഒന്നായ ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇന്ത്യ) ലിമിറ്റഡ് (ഐജിഐ) 2025 മാർച്ച് 31ന് അവസാനിച്ച പാദത്തിൽ 15% ത്രൈമാസ വരുമാന വളർച്ച രേഖപ്പെടുത്തി.
ഈ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 3,048 മില്യൺ രൂപയും നികുതിക്ക് മുൻപുള്ള വരുമാനം (ഇബിഐറ്റിഡിഎ) 1,957 മില്യൺ രൂപയുമാണ്. നികുതിക്ക് മുൻപുള്ള വരുമാനം 2024 ലെ നാലാം പാദത്തിലെ 57.4% ൽ നിന്ന് 2025 ലെ ഒന്നാം പാദത്തിൽ 64.2% ആയി മെച്ചപ്പെട്ടു. 2025 ലെ ഒന്നാം പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) 1,407 മില്യൺ രൂപയാണ്.
വാർഷികാടിസ്ഥാനത്തിൽ, 2024 ലെ ഒന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ 10% വളർച്ചയും 2025 ലെ ഒന്നാം പാദത്തിലെ ഇബിഐറ്റിഡിഎയിൽ 13% വളർച്ചയും കമ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇബിഐറ്റിഡിഎ മാർജിനുകൾ വർഷം തോറും വർദ്ധിച്ച് 2024 ലെ ഒന്നാം പാദത്തിലെ 62.4% ൽ നിന്ന് 2025 ലെ ഒന്നാം പാദത്തിൽ 64.2% ആയി.
ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തെഹ്മാസ്പ് പ്രിന്റർ പറഞ്ഞു, ''ഏകീകൃത അടിസ്ഥാനത്തിൽ ബിസിനസ്സ് അസാധാരണമാംവിധം മികച്ച പ്രകടനം കാഴ്ചവച്ചു, വരുമാനത്തിൽ 15% വളർച്ച. 2024 ലെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇബിഐറ്റിഡിഎ -യിൽ 29% വളർച്ചയും. പ്രകൃതിദത്ത വജ്ര സർട്ടിഫിക്കേഷൻ, ലാബ്-ഗ്രോൺ വജ്ര സർട്ടിഫിക്കേഷൻ എന്നീ ഞങ്ങളുടെ പ്രധാന വിഭാഗങ്ങൾക്കൊപ്പം, പ്രകൃതിദത്ത വജ്രത്തിന്റെയും ലാബ്-ഗ്രോൺ വജ്ര ആഭരണങ്ങളുടെയും സർട്ടിഫിക്കേഷനുള്ള ശക്തമായ ഡിമാൻഡും ഞങ്ങൾ കാണുന്നു, ഇത് വരും പാദങ്ങളിൽ ഞങ്ങളുടെ ബിസിനസിന്റെ വളർച്ചയെ കൂടുതൽ വേഗത്തിലാക്കും. കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനും ഞങ്ങളുടെ സേവനങ്ങൾക്കുള്ള ടേൺഅറൗണ്ട് സമയം കുറയ്ക്കുന്നതിനുമായി ഞങ്ങളുടെ ബിസിനസ്സിലെ പ്രോസസ് റീഎഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും ഞങ്ങൾ നിക്ഷേപം നടത്തുന്നു.''
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.