- Trending Now:
കൊച്ചി: ലോക്സഭയിൽ ത്രിഭുവൻ സഹകാരി ബിൽ അവതരിപ്പിച്ചതിനെ ലോകത്തിലെ ഒന്നാം നമ്പർ സഹകരണ സ്ഥാപനമായ ഇഫ്കോ സ്വാഗതം ചെയ്തു. സഹകരണ മേഖലയിൽ പുതുമകളും ഗവേഷണവും പ്രോൽസാഹിപ്പിക്കാൻ ത്രിഭുവൻ സഹകാരി സർവ്വകലാശാല വഴിയൊരുക്കുമെന്ന് ഇഫ്കോ ചൂണ്ടിക്കാട്ടി.
ത്രിഭുവൻ സഹകരണ സർവ്വകലാശാല തൊഴിൽ സാധ്യത, പ്രൊഫഷണൽ വികസനം, സംരംഭകത്വം എന്നിവയിലൂടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും. 'സഹകാർ സെ സമൃദ്ധി' എന്ന ദൗത്യ പ്രസ്താവനയ്ക്ക് അനുസൃതമായാണ് ഈ നീക്കം. ഇത് സഹകരണ സംഘങ്ങളെ പ്രാദേശിക തലത്തിൽ നിന്ന് ആഗോള തലത്തിലേക്ക് ഉയർത്താൻ സഹായിക്കും.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷം രാജ്യത്തിന് ആദ്യമായി സഹകരണ സർവ്വകലാശാല ലഭിക്കുകയാണെന്ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി. ഗ്രാമീണ സമ്പദ്ഘടന, സ്വയം തൊഴിൽ, ചെറുകിട സംരംഭങ്ങൾ തുടങ്ങിയവ ശക്തമാക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയിൽ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന ചരിത്രപമായ ചുവടുവെപ്പാണ് ഈ സർവ്വകലാശാല സ്ഥാപിക്കുന്ന നടപടിയെന്നും സഹകരണ മേഖലയിൽ പുതിയ വിപ്ലവങ്ങളാവും സർവ്വകലാശാല സൃഷ്ടിക്കുകയെന്നും ഇഫ്കോ മാനേജിങ് ഡയറക്ടർ ഡോ. ഉദയ് ശങ്കർ അവസ്തി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.