Sections

ഇന്ത്യയിൽ പരിസ്ഥിത സൗഹൃത മേഖലയിൽ നിക്ഷേപം നടത്താൻ ആക്സിസ് ബാങ്ക് - ഐഎഫ്സി സഹകരണം

Wednesday, Oct 09, 2024
Reported By Admin
IFC partners with Axis Bank to provide $500 million for India's Blue Finance market, supporting eco-

  • 500 മില്യൺ ഡോളറിൻറെ നിക്ഷേപം ലഭ്യമാക്കും

കൊച്ചി: ലോക ബാങ്ക് ഗ്രൂപ്പിലെ അംഗമായ ഇൻറർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐഎഫ്സി) സ്വകാര്യമേഖലയിലെ മുൻനിര ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കുമായി സഹകരിക്കുന്നു.

ഇന്ത്യയിൽ ബ്ലൂ ഫിനാൻസ് മാർക്കറ്റ് വികസിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് ധനസഹായം നൽകാനും 500 മില്യൺ ഡോളർ വായ്പ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണം. ഐഎഫ്സി ഇന്ത്യയിൽ നടത്തുന്ന ഏറ്റവും വലിയ ഗ്രീൻ ഫിനാൻസിങ് കൂടിയാണ് ഈ ഇടപാട്.

മലിനജല മാനേജ്മെൻറ്, സമുദ്ര പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കൽ, സമുദ്ര ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, സുസ്ഥിരമായ ഷിപ്പിംഗ്, പരിസ്ഥിതി സൗഹൃദ ടൂറിസം, ഓഫ്ഷോർ പുനരുപയോഗ ഊർജം എന്നി മേഖലകളിൽ ഇതുവഴി സഹായം ലഭ്യമാക്കാൻ ഐഎഫ്സി ആക്സിസ് ബാങ്കിനെ സഹായിക്കും.

രാജ്യത്തെ വർധിച്ചുവരുന്ന നഗരവൽക്കരണത്തിൻറെയും സാമ്പത്തിക വളർച്ചയുടെയും ഫലമായുണ്ടാകുന്ന ഊർജ ആവശ്യങ്ങൾക്കും ജലലഭ്യത വർധിപ്പിക്കാനും മലിനജല ശുദ്ധീകരണ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനും ഇതുവഴി വഴിയൊരുക്കും. രാജ്യത്തെ 2022-ലെ കണക്കനുസരിച്ച് ജല, മലിനജല ശുദ്ധീകരണ വിപണിയുടെ വലുപ്പം 1.6 ബില്യൺ ഡോളറാണ്. 2029ഓടെ 3 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിത നിർമിതികളുടെ വിപണി 2030-ഓടെ 1.4 ട്രില്യൺ ഡോളറിലെത്തുമെന്നും കണക്കാക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന് ഈ മേഖലയിലുണ്ടാകുന്ന പൊതു നിക്ഷേപത്തിൻറെ അപര്യാപ്തത നികത്തുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമുണ്ട്. പരിസ്ഥിതി സുസ്ഥിരതയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിൻറെ വർദ്ധിച്ചുവരുന്ന പ്രത്യാഘാതങ്ങൾ തടുക്കുന്നതിനും ഐഎഫ്സിയുമായുള്ള സഹകരണം വഴി ഫണ്ട് ലഭ്യമാക്കുന്നതിൽ ആക്സിസ് ബാങ്കിന് അഭിമാനമുണ്ടെന്ന് ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

ഇന്ത്യയുടെ സുസ്ഥിര വളർച്ചയെ മുന്നോട്ടുനയിക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ആക്സിസ് ബാങ്കുമായി സഹകരിച്ച് നിക്ഷേപം നടത്താൻ ഐഎഫ്സി പ്രതിജ്ഞാബദ്ധരാണെന്ന് ഐഎഫ്സി മാനേജിംഗ് ഡയറക്ടർ മക്തർ ദിയോപ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.