Sections

ഈ അഞ്ച് കാര്യങ്ങൾ മാറ്റിവച്ചാൽ നിങ്ങൾക്ക് ലക്ഷ്യങ്ങൾ കൈവരിക്കാം

Monday, Dec 04, 2023
Reported By Soumya
Motivation

പലർക്കും ലക്ഷ്യങ്ങളുണ്ടെങ്കിലും അത് പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് തടസ്സം നിൽക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്. ലക്ഷ്യങ്ങൾ നഷ്ടപ്പെടുത്തുന്ന അഞ്ചു കാര്യങ്ങളാണ് ഉള്ളത്. ഈ അഞ്ച് കാര്യങ്ങൾ മാറ്റി വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കും.

ആത്മവിശ്വാസം ഇല്ലാത്തരാൾ

പലരും പറയാറുണ്ട് എനിക്ക് പോലീസ് ആകാൻ ആഗ്രഹമുണ്ട് അധ്യാപകനാകാൻ ആഗ്രഹമുണ്ട് ബിസിനസുകാരനാകാൻ ആഗ്രഹമുണ്ട് ഡോക്ടറാക്കാൻ ആഗ്രഹമുണ്ട് എന്നൊക്കെ പറയാറുണ്ട്. എനിക്ക് ബുദ്ധിയില്ല, ഞാൻ പരിശ്രമിച്ചാൽ പരാജയപ്പെടും, എനിക്ക് വിദ്യാഭ്യാസമില്ല, എനിക്ക് അതിനുള്ള പ്രായമായിട്ടില്ല അല്ലെങ്കിൽ പ്രായകൂടുതലാണ് എന്നിങ്ങനെ നിഷേധാത്മകമായി പല കാര്യങ്ങളും ചിന്തിക്കാറുണ്ട്. ഇങ്ങനെ ആത്മവിശ്വാസമില്ലായ്മ സ്വയം മൂല്യം ഇല്ലായ്മ എന്നിവ തീർച്ചയായും നിങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കില്ല. ഇങ്ങനെയുള്ള ചിന്തകൾ ഉണ്ടെങ്കിൽ തീർച്ചയായും മാറ്റിവയ്ക്കണം.

എപ്പോഴും സ്വസ്ഥമായി ഇരിക്കുവാനുള്ള തോന്നൽ.

പല ആൾക്കാരും എപ്പോഴും സുരക്ഷിതമായും, സ്വസ്ഥമായും ഇരിക്കാൻ ആഗ്രഹിക്കാറുണ്ട്. ഒരിക്കലും ലക്ഷ്യത്തിലേക്ക് എത്താൻ സുരക്ഷിതമായും സ്വസ്ഥമായും ഇരുന്നാൽ സാധിക്കുകയില്ല. കൺഫർട്ടബിൾ സോണിനെ ബ്രേക്ക് ചെയ്യുക തന്നെ വേണം. ഇതിനുവേണ്ടി നിരന്തരം പരിശീലനം നടത്തണം.വിജയിച്ചവർ മറ്റുള്ളവർ ടിവി കാണുമ്പോഴും അല്ലെങ്കിൽ ജീവിതം ആസ്വദിക്കുമ്പോഴും അവരുടെ ലക്ഷ്യം നേടാനുള്ള പ്രവർത്തിയിൽ ആയിരിക്കും. സ്മാർട്ട് വർക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ജീവിതത്തിൽ വിജയിക്കാൻ സാധിക്കുന്നത്. സാധാരണ പറയാറുണ്ട് നോ പെയിൻ നോ ഗൈൻ എന്ന്.

മറ്റുള്ളവർ എന്ത് പറയും എന്ന ചിന്ത

താൻ ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ ബാക്കിയുള്ളവർ അംഗീകരിക്കുമോ, കാര്യങ്ങൾ ചെയ്ത അച്ഛൻ എന്ത് വിചാരിക്കും അമ്മ എന്ത് വിചാരിക്കും ഇല്ലെങ്കിൽ മറ്റുള്ളവർ എന്ത് വിചാരിക്കും ഇങ്ങനെ നിരവധി കാരണങ്ങൾ പലരെയും ബാധിക്കാറുണ്ട്. തന്നെക്കാൾ കഴിവുള്ളവരാണ് ചുറ്റുമുള്ളത് അവരെ തോൽപ്പിക്കാനുള്ള കഴിവ് എനിക്ക് ഉണ്ടാകില്ല അതുകൊണ്ട് തന്നെ ബാക്കിയുള്ളവരുടെ പരിഹാസങ്ങൾ തനിക്ക് കിട്ടും എന്നുള്ള ചിന്ത ലക്ഷ്യങ്ങളിലേക്ക് എത്താൻ വിലങ്ങു തടയാകാറുണ്ട്.

രക്ഷകർത്താക്കളുടെ സമ്മർദ്ദത്തിൽ ജീവിക്കുന്നവർ

ചില ആളുകൾ രക്ഷകർത്താക്കളുടെ സമ്മർദ്ദത്തിൽ ജീവിക്കുന്നവരാണ്. ചെറുപ്പക്കാർക്കാണ് കൂടുതലും ഈ വിഷയം ഉണ്ടാകുന്നത്. അവരുടെ ആഗ്രഹത്തിനും താല്പര്യത്തിനും എതിരായിരിക്കും രക്ഷകർത്താക്കളുടെ താൽപര്യം. രക്ഷകർത്താക്കളുടെ താല്പര്യങ്ങൾക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിക്കേണ്ടിവരുന്ന ആളുകളാണ് ഭൂരിഭാഗവും. ഒരു പ്രൊഫഷൻ തെരഞ്ഞെടുക്കുന്ന സമയത്ത് രക്ഷകർത്താക്കളുടെ ആഗ്രഹത്തിന് വേണ്ടി വഴങ്ങി അവസാനം ശ്വാസംമുട്ടി ജീവിതം കഴിച്ചു കൂട്ടേണ്ടി വരുന്നവരാണ്പലരും. രക്ഷകർത്താക്കൾ വിചാരിക്കുന്നത് തങ്ങളുടെ മക്കൾ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നാണ്. രക്ഷകർത്താവിന്റെ അളവ് കോൽ വച്ചുകൊണ്ട് കുട്ടിയെ നിർബന്ധിക്കുകയും ഭൂരിഭാഗവും രക്ഷകർത്താക്കളുടെ വഴിയിൽ കുട്ടികളെ കൊണ്ടുവരുന്ന രീതിയാണുള്ളത്. രക്ഷകർത്താക്കളും കുട്ടികളും പരസ്പരം സംസാരിച്ചു രക്ഷകർത്താവ് ഒരു ഗൈഡ് പ്രവർത്തിക്കുന്നതുപോലെ സഹകരിച്ചുകൊണ്ട് പ്രവർത്തിക്കുക. ലക്ഷ്യത്തിലേക്ക് എത്തുവാൻ ഒരു വഴികാട്ടിയായി രക്ഷകർത്താവ് ഒപ്പം നിൽക്കുക. അങ്ങനെ എത്തിക്കഴിഞ്ഞാൽ ആ കുട്ടിയെ സംബന്ധിച്ചെടുത്തോളം മികച്ച നിലവാരമുള്ള ഒരാളായി മാറും എന്നതിൽ തർക്കമില്ല.

കുടുംബത്തിന്റെ ഉത്തരവാദിത്വം

പ്രായം ചെന്ന വർക്കാണ് ഈ വിഷയം ഉള്ളത്. കുറെ വർഷം കഴിയുമ്പോൾ തന്റെ ലക്ഷ്യം ഇതല്ല എന്ന് മനസ്സിലാക്കുകയും പക്ഷേ അതിൽ നിന്നും മാറാൻ പറ്റാത്ത ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. കുടുംബത്തിന്റെ പ്രാരാബ്ദതയും ഭാര്യക്കും മക്കൾക്കും വേണ്ടി തന്റെ ലക്ഷ്യങ്ങൾ മറന്നുകൊണ്ട് മറ്റ് കാര്യങ്ങൾക്ക് വേണ്ടി ഓടുന്ന നിരവധി ആളുകളുണ്ട്. എനിക്കൊരു കുടുംബമുണ്ട് അതുകൊണ്ട് തന്നെ എനിക്ക് അത് മാറാൻ കഴിയില്ല എന്ന മനോഭാവത്തോടുള്ള ആൾക്കാർക്ക് അവരുടെ ലക്ഷ്യം നടപ്പാക്കാൻ കഴിയാത്ത കാര്യമായി മാറാറുണ്ട്. ലക്ഷ്യങ്ങൾ നേടാനുള്ള പ്ലാനുകൾ തയ്യാറാക്കി രണ്ടിനെയും ബാലൻസ് ചെയ്ത് കൊണ്ടുപോകാനുള്ള ശ്രമം നടത്തുകയും അവസാനം ഏറ്റവും മികച്ചത് ഏതാണെന്ന് കണ്ടെത്തി മുന്നോട്ടു കൊണ്ടുപോകാനുള്ള മനോഭാവം ഉണ്ടാക്കുകയും ചെയ്യണം.

ഈ അഞ്ചു തടസ്സങ്ങളെ മാറ്റിക്കൊണ്ട് മുന്നോട്ടു പോകാൻ കഴിയുന്ന ഒരാൾക്കാണ് ജീവിതത്തിൽ വിജയിക്കാൻ സാധിക്കുന്നത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.