- Trending Now:
ഏതൊരു വ്യക്തിയെയും മുന്നോട്ട് കൊണ്ടുപോകുവാനും പ്രചോദിപ്പിക്കാനും കഴിയുന്ന മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്. ജീവിതത്തിൽ സ്ഥിരത നിലനിർത്താൻ ആവശ്യമായ ഈ മൂന്ന് കാര്യങ്ങൾ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. ഓരോ വ്യക്തികൾക്കും ജീവിതത്തിൽ സ്വപ്നങ്ങളും അഭിലാഷങ്ങളും ഉണ്ടാകും. ഇത് എല്ലാവർക്കും പ്രാവർത്തികമാകാത്തതിന്റെ കാരണം ഈ മൂന്ന് കാര്യങ്ങളുടെ കുറവ് കൊണ്ടാണ്.
പലപ്പോഴും നിങ്ങളുടെ ചിന്തകൾ മോശമാകുമ്പോഴാണ് ജീവിതവും മോശമാകുന്നത്. പകരം നല്ല ചിന്തകൾകളാണ് നിങ്ങൾക്കുള്ളതെങ്കിൽ അത് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. ഏതൊരു അവസ്ഥയിലും നല്ല ചിന്തകൾ കൊണ്ടുവരിക എന്നത് വലിയ ഒരു ടാസ്കാണ്. ഇത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല പക്ഷേ മഹാന്മാരുടെ കാര്യങ്ങൾ എടുത്താൽ അവരെപ്പോഴും ഇങ്ങനെ നല്ല ചിന്ത ഉള്ളവരാണ്. ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ കിടന്ന ലക്ഷക്കണക്കിന് ആളുകളാണ് മരണപ്പെട്ടത്.ചിലർ രക്ഷപ്പെടുകയുണ്ടായി അവരുടെ ഇന്റർവ്യൂകളിൽ നിന്ന് പിന്നീട് അറിയാർ സാധിച്ചത് കോൺസെൻട്രേഷൻ ക്യാമ്പിൽ കിടന്നെങ്കിലും അവരുടെ ചിന്തകൾ പുറത്തുവന്നതിന് ശേഷം സമൂഹത്തിൽ വന്ന് നല്ല കാര്യങ്ങൾ ചെയ്യുന്നതായി തുടർച്ചയായി ചിന്തിച്ചു കൊണ്ടിരുന്നു എന്നതാണ്. ഏതൊരു പരിതസ്ഥിതിയിലും മോശം ചിന്തകളെക്കാൾ നല്ല ചിന്തകൾ ഉണ്ടെങ്കിൽ മുന്നോട്ട് പോകാൻ പ്രേരണ നൽകും. വർഷങ്ങളോളം ജയിലിൽ കിടന്ന ആളാണ് നെൽസൺ മണ്ടേല. ജയിലിൽ കിടക്കുമ്പോഴും അദ്ദേഹം നല്ല ചിന്തകൾ പറഞ്ഞുകൊണ്ടും എഴുതി കൊണ്ടും ഇരിക്കുകയായിരുന്നു. ആ ചിന്തകൾ കൊണ്ട് അദ്ദേഹത്തിന് പുറത്ത് വന്നതിനു ശേഷം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് പദവി അലങ്കരിക്കാൻ കഴിഞ്ഞു. ചിന്തകളിൽ നിന്നുമാണ് എല്ലാം ഉണ്ടാകുന്നത്. ഏതൊരു വിഷയത്തിന്റെയും അടിസ്ഥാനം ചിന്തകളാണ്. അനാവശ്യ ചിന്തകൾ ജീവിതത്തെ മോശം അവസ്ഥയിലേക്കും നല്ല ചിന്തകൾ ജീവിതത്തെ ഉയരത്തിലും എത്തിക്കും. നല്ല ചിന്തകൾ ഉണ്ടാകാനുള്ള ശ്രമങ്ങൾ എപ്പോഴും നടത്തിക്കൊണ്ടിരിക്കണം.
സമൂഹം നിങ്ങളെ തിരിച്ചറിയുന്നത് നിങ്ങളുടെ വാക്കുകൾ കൊണ്ടാണ്. ചിന്തകൾ നല്ലതാണെങ്കിൽ വാക്കുകളും നല്ലതാകും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് തന്നെ ചിന്തകൾ നന്നാക്കുക അതുപോലെ നല്ല വാക്കുകൾ പറയുക. നല്ല കാര്യങ്ങൾ പറയുന്ന ഒരാളാവുക. നല്ല കാര്യങ്ങൾ പറയുന്നവരെയാണ് എല്ലാവർക്കും ഇഷ്ടം. നല്ല കാര്യം പറയുന്നതാണ് ഏറ്റവും മികച്ച കാര്യവും.എപ്പോഴും നെഗറ്റീവായി സംസാരിക്കുന്ന ഒരാൾക്ക് ജീവിതവിജയം സാധിക്കില്ല. മറ്റൊരാളിനെ കുറ്റപ്പെടുത്തി പറയുക മറ്റുള്ളവരുടെ നുണകൾ പറയുക അപവാദങ്ങൾ പറയുക ഈ വക കാര്യങ്ങൾ പറയുന്ന ആൾ തീർച്ചയായും ഒരു മോശം വ്യക്തി ആയിരിക്കും. നല്ലത് പറയുകയും നല്ല കാര്യങ്ങൾ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളിനെ സംബന്ധിച്ചിടത്തോളം ജീവിതം വളരെ വിജയകരമായി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും.
നല്ല ചിന്തയുള്ള നല്ല വാക്കുകൾ പറയുന്ന ആളുകൾ നല്ല പ്രവർത്തികൾ ആയിരിക്കും ചെയ്യുക. പറയുന്ന വാക്കുകളും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടായിരിക്കണം. നല്ല ചിന്തയില്ലാത്ത ആളുകൾ വലിയ കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും അവരുടെ പ്രവർത്തികൾ വിപരീതം ആയിരിക്കും. ഇത്തരക്കാർ വളരെ സാരോപദേശം നൽകുന്നവരാണെങ്കിലും സ്വന്തം ജീവിതത്തിൽ പിറകോട്ട് പോകുന്നവർ ആയിരിക്കും.
നല്ല ചിന്ത നല്ല വാക്ക് നല്ല പ്രവർത്തി ഈ മൂന്ന് കാര്യങ്ങൾ ഒന്നിച്ച് ചേർന്ന് കഴിഞ്ഞാൽ അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഉയരങ്ങളിൽ എത്തുമെന്നതിൽ യാതൊരുവിധ സംശയവുമില്ല.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.