Sections

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് സെയിൽസ് രംഗത്ത് വിജയിക്കാം

Friday, Nov 24, 2023
Reported By Soumya
Sales Tips

സെയിൽസ്മാൻമാർ വിജയത്തിന് അവരുടെ പ്രവർത്തനത്തിനൊപ്പം ചില ചേരുവകൾ ചേർത്ത് കഴിഞ്ഞാൽ സെയിൽസിൽ വർദ്ധനവ് ഉണ്ടാകും. പാചകം ചെയ്യുമ്പോൾ ചില പൊടികൈകൾ കൂടി ചേർക്കുമ്പോൾ വിഭവത്തിന്റെ രുചി വർദ്ധിക്കാറുണ്ട് അതുപോലെ തന്നെ സെയിൽസിൽ വ്യത്യസ്തമായി ചില കാര്യങ്ങൾ കൂടി ചേർത്തു കഴിഞ്ഞാൽ നിങ്ങൾ വിചാരിക്കുന്ന ടാർജറ്റിലേക്ക് എത്താൻ സാധിക്കും. അതിനുവേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • സെയിൽസ് ഒരിക്കലും കുറഞ്ഞ കാലഘട്ടത്തിൽ ചിന്തിക്കേണ്ട കാര്യമല്ല ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിക്കേണ്ടവയാണ്. അതുകൊണ്ട് തന്നെ ദീർഘകാല അടിസ്ഥാനത്തിലുള്ള പ്ലാനുകൾ നിങ്ങൾക്ക് ഉണ്ടാകണം. ഒരു കസ്റ്റമറിനെ കണ്ടു അയാൾ ഓക്കെ ആയില്ല,അവരെ കസ്റ്റമറാക്കാൻ സാധിച്ചില്ല എന്ന് കരുതി നിങ്ങൾ വിഷമിക്കരുത്. ദീർഘകാല അടിസ്ഥാനത്തിലെ പ്രവർത്തനങ്ങളിലൂടെ അയാൾ നിങ്ങളുടെ കസ്റ്റമർ ആകാനുള്ളതാണ് എന്ന് കരുതി ആ രീതിയിൽ അയാളോട് പെരുമാറുക.
  • എപ്പോഴും വിജയിക്കാൻ വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്. ഒരിക്കലും പരാജയപ്പെടും എന്ന ആറ്റിറ്റിയൂഡ് നിങ്ങളിൽ ഉണ്ടാക്കാൻ പാടില്ല. എപ്പോഴും ജയം തന്റെ കൂടപ്പിറപ്പാണെന്നും ജയിക്കാൻ വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നത് എന്ന കോൺഫിഡന്റ് എപ്പോഴും ഉണ്ടാകണം.
  • സെയിൽസ് ചെയ്യുന്ന സമയത്ത് പല ആളുകൾക്കും അബദ്ധങ്ങൾ പറ്റുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഈ അബദ്ധങ്ങൾ നിങ്ങൾ ഒരു പാഠമായി എടുക്കണം. ഈ അബദ്ധങ്ങൾ നിങ്ങൾക്ക് വീണ്ടും പറ്റാതിരിക്കാൻ വേണ്ടി ശ്രദ്ധിക്കണം.
  • നിങ്ങളുടെ കഴിവുകളും കഴിവുകേടുകളും മനസ്സിലാക്കുക. കഴിവുകേടുകളെ മാറ്റി കഴിവിനെ കൂടുതൽ പരിപോഷിപ്പിക്കാൻ വേണ്ടി ശ്രമിക്കണം. ഉദാഹരണമായി നിങ്ങൾ നല്ല ഒരു സെയിൽസ്മാനാണ് നിങ്ങൾക്ക് നന്നായി ആശയവിനിമയം നടത്തുവാനുള്ള കഴിവുണ്ട് എങ്കിൽ ആശയവിനിമയം കുറച്ചുകൂടി നന്നാക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കണം. എന്തെങ്കിലും കഴിവുകേടുകൾ നിങ്ങൾക്കുണ്ടെങ്കിൽ അത് മാറ്റുവാനുള്ള ശ്രമവും നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
  • ആരും സെയിൽസ് നിങ്ങൾക്ക് ഇങ്ങോട്ട് തരും എന്ന് കരുതി ഈ രംഗത്ത് പ്രവർത്തിക്കരുത്.തീർച്ചയായും സെയിൽസ് ചെയ്യുന്ന സമയത്ത് ഒബ്ജക്ഷൻസും പ്രശ്നങ്ങളും ഉണ്ടാകും. ഭാഗ്യം നിങ്ങളെ തുണയ്ക്കും എന്ന് ഒരിക്കലും കരുതരുത്. ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ ചിലപ്പോൾ ഒന്നോ രണ്ടോ സെയിൽസ് നടന്നു എന്ന് വരാം. നിരന്തരമായി നിങ്ങളുടെ സെയിൽസ് നൈപുണ്യവും നിങ്ങളുടെ പ്രകടനങ്ങളും കൊണ്ട് മാത്രമേ സെയിൽസ് നടക്കുകയുള്ളൂ.
  • നിങ്ങൾ കൊടുക്കുവാൻ മടിക്കുന്ന ഒരാൾ ആകരുത്. ഈ പ്രകൃതിയിൽ കൊടുക്കുന്നവർക്കാണ് തിരിച്ചു ലഭിക്കുക. കൊടുക്കുക എന്ന് പറയുന്നത് ചിലപ്പോൾ പുഞ്ചിരി ആകാം,നല്ല സംസാരം ആകാം, നല്ല പെരുമാറ്റം ആകാം ആ തരത്തിൽ കസ്റ്റമേഴ്സിന് കൊടുക്കുന്നവർക്ക് മാത്രമാണ് തിരികെ ലഭിക്കുക.
  • കസ്റ്റമേഴ്സിനെ പറ്റിച്ചുകൊണ്ട് എങ്ങനെയെങ്കിലും തനിക്ക് ടാർജറ്റ് കിട്ടണമെന്ന് ഒരിക്കലും കരുതരുത്.
  • മോശം പ്രോഡക്ടുകൾ കസ്റ്റമറിനെ അടിച്ചു ഏൽപ്പിച്ചുകൊണ്ട് സെയിൽസ് നടത്താം എന്ന് കരുതരുത്. അങ്ങനെയുള്ള വിചാരം തന്നെ ഏറ്റവും ഹീനമായ പ്രവർത്തിയാണ്. ചെറിയ വീഴ്ചകൾ പോലും കസ്റ്റമർ പെട്ടെന്ന് ശ്രദ്ധിക്കും.
  • മികച്ച സെയിൽസ്മാൻമാരുമായി സമ്പർക്കത്തിൽ ഏർപ്പെടുക.അവരിൽ നിന്നും പഠിക്കാൻ ശ്രമിക്കുക.കഴിവുള്ള സെയിൽസ്മാൻമാരുടെ സ്വഭാവങ്ങൾ അനുകരിക്കുന്നതിൽ തെറ്റില്ല. ഇങ്ങനെ അനുകരിക്കുമ്പോൾ സെയിൽസിൽ തീർച്ചയായും നല്ല ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.

ഇത്രയും കാര്യങ്ങൾ സെയിൽസിൽ അധികചേരുവകയായി നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞാൽ തീർച്ചയായും സെയിൽസിൽ വിജയിക്കും.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.