Sections

ഈ വിശ്വാസങ്ങൾ മാറ്റിവച്ചാൽ നിങ്ങൾക്ക് സെയിൽസ് രംഗത്ത് വിജയിക്കാം

Friday, Oct 20, 2023
Reported By Soumya
Sales Tips

സെയിൽസിൽ നല്ല താല്പര്യം ഉണ്ടെങ്കിലും ചില ആൾക്കാർ ചില തെറ്റായ വിശ്വാസങ്ങൾ മൂലം പരാജയപ്പെടാറുണ്ട്. ഇത് പ്രത്യക്ഷത്തിൽ കാണില്ലയെങ്കിലും പരോക്ഷമായിട്ടായിരിക്കും ഉണ്ടാവുക. നിങ്ങൾ മാറ്റിവയ്ക്കേണ്ട ചില വിശ്വാസങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഞാൻ വിൽപ്പനയിൽ അത്ര മെച്ചമല്ല എനിക്ക് ഒരിക്കലും അത് ചെയ്യാനാകില്ല എന്ന് വിശ്വസിക്കുന്നവർ. കുട്ടിക്കാലം തൊട്ടുതന്നെ നിനക്ക് കഴിവില്ല, നീ ചെയ്യുന്നതൊന്നും ശരിയല്ല എന്ന് കേട്ട് വളരുന്ന ഒരാൾക്ക് മനസ്സിൽ ഇത് പതിഞ്ഞു പോകും. ഞാൻ നിർഭാഗ്യവാനാണ് എത്ര പരിശ്രമിച്ചാലും അവസാനം ഞാൻ പരാജയപ്പെട്ടു പോകും എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ഇത് തെറ്റായ ഒരു വിശ്വാസമാണ്. ആദ്യം നിങ്ങൾ മാറ്റേണ്ടത് ഇത്തരം ചിന്തയാണ്.
  • നിരന്തര പരിശീലനവും, പ്രവർത്തനവും, പഠനവും കൊണ്ട് ഏതൊരു വ്യക്തിക്കും ഏതൊരു രംഗത്തും ശോഭിക്കാൻ തീർച്ചയായും സാധിക്കും. അതുപോലെതന്നെ ഏതൊരാൾക്കും പറ്റുന്ന ഒരു മേഖല കൂടിയാണ് സെയിൽസ്.
  • എനിക്ക് ആരെയും ബോധ്യപ്പെടുത്താൻ ഇല്ല എന്ന് വിശ്വസിക്കുന്ന ചിലരുണ്ട്. എന്നാൽ സെയിൽ രംഗത്ത് നിങ്ങൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ വിൽപ്പന നടത്തണമെങ്കിൽ കസ്റ്റമറിന് അപ്രിയം തോന്നാതെ നിങ്ങൾക്ക് അവരെ ആകർഷിക്കാൻ കഴിയണം. അങ്ങനെ ആകർഷിക്കാൻ കഴിയുന്ന ഒരാളിനെയാണ് സെയിൽസ്മാൻ എന്ന് പറയുന്നത്. കസ്റ്റമറിന് പരിഹാരം കണ്ടെത്തി കൊടുക്കുന്ന തരത്തിൽ ഒരാളിനെ ആണ് കസ്റ്റമർ എപ്പോഴും അന്വേഷിക്കുന്നത്.
  • ഈ ലോകത്തുള്ള എല്ലാം തെറ്റായ ആൾക്കാരാണ് എന്ന് ചിന്താഗതി. ഉപഭോക്താവിനെക്കാൾ വില്പനക്കാരന്റെ മനോഭാവത്തെ ആശ്രയിച്ചാണ് വിൽപ്പന നടക്കുന്നത്. ഒരിക്കലും മറ്റുള്ളവർക്ക് വില കൊടുക്കാത്തവർ ആയിരിക്കില്ല സെയിൽസ്മാൻ. ഏതൊരു വ്യക്തിക്കും നല്ല ഗുണങ്ങൾ ഉണ്ടാകും മോശം ഗുണങ്ങളും ഉണ്ടാകും. നല്ല ഗുണങ്ങൾ കണ്ടെത്തി അവർ നെഗറ്റീവ് എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഒരാൾ ആകണം സെയിൽസ്മാൻ.
  • വില്പനയെ കുറിച്ചുള്ള കാര്യങ്ങൾ അറിയില്ല എന്ന മനോഭാവം. വില്പന എന്നത് അറിയാനായി യാതൊന്നുമില്ല. അതിന് പ്രത്യേകിച്ച് തന്ത്രമോ ഐഡിയസോ ഒന്നുമില്ല. ഓരോ കാലഘട്ടം അനുസരിച്ച് വില്പനയുടെ രീതിയിൽ വ്യത്യാസം വരാം. ഒരു സെയിൽസ്മാന്റെ ചുമതല തന്റെ ഉപഭോക്താവിലേക്ക് നിങ്ങളുടെ സാധനത്തിന്റെ വിശ്വാസ്യതയും, ആവേശവും കൈമാറുക എന്നുള്ളതാണ്. എന്തിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത് അതിനെക്കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടായിരിക്കണം. അടിസ്ഥാനപരമായി സാമാന്യ മര്യാദയും, ബോധവും, കേൾക്കുവാനുള്ള മര്യാദയും ഉണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും സെയിൽസ്മാൻ ആകാൻ സാധിക്കും.
  • മറ്റൊരു വിശ്വാസമാണ് എനിക്ക് സെയിൽസ് ഇഷ്ടമില്ല എന്നത്. ഈ പരാതിക്ക് ഒരു പരിഹാരവുമില്ല. എത്രയും പെട്ടെന്ന് സെയിൽസ് ജോലി ഉപേക്ഷിച്ച് മറ്റൊരു പണിക്കു പോവുക എന്നത് മാത്രമാണ് ഇതിനൊരു പരിഹാരം. ഏതു ജോലിയാണോ ഇഷ്ടപ്പെടാതെ ചെയ്യുന്നത് അതിൽ വിജയിക്കുവാനോ ആസ്വദിക്കുവാനോ കഴിയില്ല. അത് നിങ്ങൾക്ക് ഒരു വലിയ ബാധ്യതയായി തീരും.
  • മറ്റൊരു കാര്യമാണ് സെയിൽസ് കോളുകൾ ഇല്ലെങ്കിൽ കസ്റ്റമേഴ്സിനെ എനിക്ക് ഭയമാണ് എന്നുള്ളത്. ഇത് പുതിയ തുടക്കക്കാരായ സെൽസ്മാൻമാർകാണ് ഉണ്ടാവുന്നത്. ഏതൊരു പുതിയ കാര്യം ചെയ്യാൻ തുടങ്ങുമ്പോഴും തുടക്കത്തിൽ പേടിയും മടിയും ഉണ്ടാകും. അത് ഏത് കാര്യം ചെയ്താലും അങ്ങനെയാണ് വണ്ടി പഠിക്കുമ്പോഴും ഓട്ടിക്കുമ്പോഴും പുതിയ കോളേജിൽ പോകുമ്പോഴോ ഈ പേടിയും ഭയവും ഉണ്ടാകാം. അത് നമ്മൾ നിരന്തരമായി ചെയ്ത വരുമ്പോൾ ഭയമൊക്കെ മാറി മടിച്ച് ചെയ്തിരുന്ന കാര്യങ്ങൾ വളരെ ആസ്വദിച്ച് ചെയ്യുന്നതായി കാണാൻ സാധിക്കും. അതിന് നിങ്ങൾ ചെയ്യേണ്ടത് തയ്യാറെടുപ്പും, സ്വയം ആത്മവിശ്വാസം നൽകുക എന്നിവയാണ്.

ഇത്രയും വിശ്വാസങ്ങൾമാറ്റിവെച്ചുകൊണ്ട് പ്രവർത്തിക്കാൻ തയ്യാറാവുക.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.