Sections

ഈ നാല് ഒഴിവുകിഴിവ് പറച്ചിൽ ഒഴിവാക്കിയാൽ ജീവിത വിജയം കൈവരിക്കാം

Wednesday, Nov 08, 2023
Reported By Soumya
Success in life

ഒഴിവുകിഴിവുകൾ പറയുക മനുഷ്യന്റെ ഒരു വീക്ക്നെസ്സ് ആണ്. നിങ്ങളുടെ പരാജയം മറ്റുള്ളവരുടെ കാരണത്താൽ ആണ് എന്ന് പറയുന്നതിനെയാണ് പൊതുവേ ഒഴിവുകിഴിവുകൾ എന്ന് പറയുന്നത്. ജീവിതത്തിൽ പരാജയപ്പെടുന്നവരാണ് പൊതുവേ ഇത്തരത്തിലുള്ളത്. ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ജീവിതരീതിയിൽ നിന്നും ഈ സ്വഭാവം പൂർണ്ണമായും മാറ്റണം. കൂടുതൽ ആൾക്കാരും പറയുന്ന നാല് പ്രധാനപ്പെട്ട ഒഴിവുകിഴിവുകളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

ആരോഗ്യ കാര്യങ്ങളിൽ

ചില ആളുകൾ പറയാറുണ്ട് എന്റെ ആരോഗ്യം മോശമായതു കൊണ്ടാണ് ഞാൻ ജീവിതത്തിൽ വിജയിക്കാതെ പോയത്. എന്നാൽ ഇത് പരിപൂർണ്ണമായും തെറ്റാണ്. ആരോഗ്യ കാര്യങ്ങൾ ജീവിതത്തെ ബാധിക്കുമെങ്കിലും. ജന്മനാ ഉള്ള വൈകല്യങ്ങളും ആക്സിഡന്റിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഒഴിച്ച് ബാക്കിയെല്ലാം ആരോഗ്യത്തെ ശ്രദ്ധിക്കാത്തത് കൊണ്ടാണ് പ്രശ്നമുണ്ടാകുന്നത്. നിരവധി പ്രശസ്തരായ ആളുകൾ അവരുടെ ആരോഗ്യം വളരെ മോശമായി ഇരുന്നിട്ടും പ്രചോദനകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാഴ്ചയും കേൾവി ശക്തിയും ഇല്ലാത്ത ഹെലൻ കെല്ലർ ലോകപ്രശസ്തയായ എഴുത്തുകാരിയും സാഹിത്യകാരിയും മോട്ടിവേഷൻ സ്പീക്കറും ഒക്കെ ആയിരുന്നു. അവർക്ക് വേണമെങ്കിൽ എനിക്ക് കണ്ണ് ഇല്ല കേൾവി ശക്തിയില്ല എന്ന് പറഞ്ഞ് വീട്ടിൽ ചടഞ്ഞു കൂടി ഇരിക്കാമായിരുന്നു. തന്റെ വൈകല്യത്തിനെതിരെ പോരാടി ജീവിതത്തിൽ വിജയിച്ച ഒരു വ്യക്തിയാണ് അവർ. ഒരു പഴഞ്ചൊല്ല് ഉണ്ട് എന്റെ മോശമായ ചെരിപ്പിന്റെ വിധിയോർത്ത് ഞാൻ വിഷമിച്ചിരുന്നു പക്ഷേ കാലില്ലാത്ത ആളിനെ കണ്ടപ്പോൾ എന്റെ പറച്ചിൽ ഞാൻ നിർത്തി. ആരോഗ്യ പ്രശ്നങ്ങളുള്ള നിരവധി ആളുകൾ ഇന്ന് സമൂഹത്തിൽ മുന്നിൽ നിൽക്കുന്നവരാണ്. സ്റ്റീഫൻ ഹോക്കിംഗ് വീൽചെയറിൽ ഇരുന്നുകൊണ്ടാണ് അദ്ദേഹം നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയത്. ഇത് കൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് ഒന്നിൽ നിന്നും പിന്മാറാതിരിക്കുക. നിങ്ങളുടെ ഏതെങ്കിലും ചെറിയ ന്യൂനതകൾ കുറച്ചു ചിന്തിച്ചു വിഷമിക്കാതെ നിങ്ങൾക്ക് കിട്ടിയ സൗഭാഗ്യങ്ങളെ ഓർത്ത് സന്തോഷിക്കുക.

എനിക്ക് ബുദ്ധിയില്ല

ചില ആളുകൾ പറയാറുണ്ട് എനിക്ക് മറ്റുള്ളവരെ പോലെ ബുദ്ധിയില്ല അതുകൊണ്ടാണ് എനിക്ക് ഇതൊന്നും കഴിയാത്തത് എന്ന്. പഠനങ്ങൾ പറയുന്നത് ഇത് വളരെ തെറ്റായ ഒരു കാര്യം എന്നാണ്. കാരണം നിങ്ങളുടെ ബുദ്ധിയെ വളരെ കുറച്ച് കാണുകയും മറ്റുള്ളവരുടെ ബുദ്ധിയെക്കുറിച്ച് അമിതമായി വിലയിരുത്തുകയും ചെയ്യുന്നു. എന്നാൽ പോസിറ്റീവ് ചിന്താഗതി, ശുഭാപ്തി വിശ്വാസം, സഹകരണം മനോഭാവം എന്നിവയുള്ള ഒരാൾക്ക് എന്ത് ഐക്യു കുറഞ്ഞു എന്ന് പറഞ്ഞാലും അയാൾ ചെയ്യുന്ന പ്രവർത്തിയിൽ മുന്നിൽ എത്താൻ സാധിക്കും. നമ്മൾ ആരും തന്നെ കഴിവിനെ 100% വും ഉപയോഗിക്കാറില്ല. തന്റെ കഴിവിനനുസരിച്ച് 100% ഉപയോഗിക്കുന്ന ഒരാൾക്ക് വിജയം ഉറപ്പാണ്. ഐക്യൂ കുറവാണെങ്കിലും നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് ജീവിതത്തിൽ മുന്നിലെത്താൻ സാധിക്കും. ഐക്യുവിൽ മുന്നിൽ നിന്നാലും കഠിനാധ്വാനവും, സഹകരണ മനോഭാവം എന്നിവ ഇല്ലാത്ത ഒരാൾക്ക് ഒരിക്കലും മുന്നിലെത്താൻ സാധിക്കില്ല. കുറച്ച് ജനറൽനോളജ് കാണാതെ പഠിക്കുന്നത് അല്ല ജീവിതവിജയത്തിന് ആവശ്യം. ജീവിതവിജയത്തിന് തന്റെ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് സ്കില്ലുകൾ വർധിപ്പിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കാനും കഴിയുന്ന ഒരാൾക്കാണ് ജീവിതത്തിൽ വിജയിക്കാൻ സാധിക്കുന്നത്.

പ്രായമായെന്ന ചിന്താഗതി

ഇത് വളരെ മോശമായ ഒരു പ്രവണതയാണ്. ചിലർക്ക് വളരെ പ്രായ കൂടുതലായി എന്ന ചിന്താഗതിയും ചിലർക്ക് താൻ വളരെ പ്രായം കുറഞ്ഞ ആളാണ് എന്ന ചിന്താഗതിയും ഉണ്ട്. ഇത് രണ്ടും നിങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന് ഒരു പ്രതിസന്ധി അല്ല. ക്യാപ്റ്റൻ കൃഷ്ണൻ നായർ ലീല ഗ്രൂപ്പ് ആരംഭിച്ചത് 60 വയസ്സിനു ശേഷമാണ്. അതുപോലെ കെഎഫ്സി സ്ഥാപിച്ച കേണൽ ഹാർലാൻഡ് സാൻഡേഴ്സ് ഇങ്ങനെ നിരവധി ആളുകൾ വളരെ പ്രായം ചെന്നതിനുശേഷം ബിസിനസ് ആരംഭിച്ചവരുണ്ട്. ആത്മാർത്ഥമായ സമർപ്പണം ഉണ്ടെങ്കിൽ പ്രായം ഒരു തടസ്സമേ അല്ല.കേരളത്തിലെ വളരെ പ്രശസ്തമായ നിംസ് ഹോസ്പിറ്റലിൽ ആരംഭിച്ച മജീദ് ഖാൻ തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ആരംഭിച്ചത്. ഇങ്ങനെ ചെറിയ പ്രായത്തിൽ തന്നെ വളരെ ഉയരങ്ങൾ കയറിയവരുണ്ട്. എന്തിനേറെ പറയുന്നു മലയാളത്തിലെ മഹാനടനായ മോഹൻലാൽ പോലും തന്റെ ചെറിയ പ്രായത്തിൽ അഭിനയിക്കുകയും സൂപ്പർസ്റ്റാർ ആയി മാറുകയും ചെയ്ത ആളാണ്.

നിർഭാഗ്യവാനാണെന്ന തോന്നൽ

ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായി ജയിക്കാൻ ആർക്കും സാധ്യമല്ല. ചെറിയ വിജയങ്ങൾ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുമെങ്കിലും അവ നിലനിർത്തണമെങ്കിൽ കഠിനമായ പരിശ്രമം സമർപ്പണവും ആവശ്യമാണ്.അതുപോലെതന്നെ എല്ലാവർക്കും തുടർച്ചയായി നിർഭാഗ്യവും ഉണ്ടാവുകയില്ല. നിങ്ങളുടെ പ്രവർത്തിയുടെ അനന്തരഫലമായാണ് ഇവ രണ്ടും ഉണ്ടാകുന്നത്. മോശമായ പ്രവർത്തി ചെയ്താൽ നിർഭാഗ്യവും കഠിനമായ പ്രവർത്തി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യവും എത്തിപ്പെടും. വലിയ കമ്പനികൾ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ അല്ല പ്രവർത്തിക്കുന്നത്. കമ്പനിയിൽ കഠിനമായി പ്രവർത്തിക്കുന്ന ആളുകളും, സ്ട്രാറ്റജിയുടെയും, കാഴ്ചപ്പാടുമുള്ളതുകൊണ്ടാണ് അത് വിജയിക്കുന്നത്. എന്നാൽ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് എടുക്കുന്നവർ പോലും ചുരുങ്ങിയ കാലം കൊണ്ട് പാപ്പരായി മാറും ഭാഗ്യത്തിന് ജീവിതത്തിൽ വലിയ പ്രാധാന്യം ഉണ്ടാകില്ല.

ഈ നാല് ഒഴിവുകിഴിവുകൾ ഒഴിവാക്കിക്കൊണ്ട് എല്ലാവരും പ്രവർത്തിക്കാൻ തയ്യാറാവുകയാണെങ്കിൽ ജീവിതവിജയം തീർച്ചയായും ഉണ്ടാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.