Sections

ഈ സന്ദർഭങ്ങളിൽ മാപ്പ് നൽകാൻ തയ്യാറായാൽ നിങ്ങൾക്ക് ജീവിത ലക്ഷ്യം കൈവരിക്കാം

Saturday, Dec 16, 2023
Reported By Soumya
Motivation

ജീവിതത്തിൽ മറ്റുള്ളവരോട് ദേഷ്യവും വാശിയും പകയും മനസ്സിൽ സൂക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ പലർക്കും വിട്ടുവീഴ്ച ചെയ്യണമെന്നും മാപ്പ് നൽകണമെന്നും ആഗ്രഹിക്കുമെങ്കിലും പലപ്പോഴും നടക്കില്ല. നിങ്ങൾ മറ്റുള്ളവരോട് ദേഷ്യത്തിൽ പെരുമാറിയാൽ അതിന്റെ പ്രശ്നം നിങ്ങൾക്ക് തന്നെയാണ് ഉണ്ടാവുന്നത്. പക, ദേഷ്യം, വാശി എന്നിവയുള്ള മനസ്സുമായാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ ഇത് നിങ്ങളുടെ മനസ്സിനെ വളരെയധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഇത് നിങ്ങളുടെ പല പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും തകർക്കുകയും, നിങ്ങളുടെ ആരോഗ്യത്തെയും വ്യക്തിജീവിതത്തെയും കാര്യമായി ബാധിക്കുകയും ചെയ്യും. താങ്ങളുടെ ജീവിതത്തിൽ മോശമായ കാര്യങ്ങൾ ചെയ്തവർക്കും ക്രൂരത പ്രവർത്തിച്ചവർക്കും എങ്ങനെയാണ് മാപ്പ് കൊടുക്കുക എന്ന് പലരും പറയാറുണ്ട്. പക്ഷേ അത് അങ്ങനെയല്ല നിങ്ങളുടെ വാശിയും വൈരാഗ്യവും അത് മറ്റയാൾ അറിയണം എന്ന് പോലുമില്ല അത് നിങ്ങൾക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകൾ ഉണ്ടാകുക മാത്രമാണ് ചെയ്യുക. അതുകൊണ്ടുതന്നെ വാശിയും വൈരാഗ്യവും മാറ്റി മാപ്പ് കൊടുക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ജീവിതത്തിൽ മാപ്പ് കൊടുക്കേണ്ട ചില സന്ദർഭങ്ങളെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്

  • ആദ്യമായി മാപ്പ് നൽകേണ്ടത് തങ്ങളുടെ രക്ഷകർത്താക്കളോടാണ്. ചിലർ പറയാറുണ്ട് രക്ഷകർത്താക്കൾ തങ്ങളെ വളർത്തിയ രീതി ശരിയല്ല, സഹോദരന്മാരോടാണ് കൂടുതൽ സ്നേഹം, എനിക്ക് നല്ല വസ്ത്രം വാങ്ങി തന്നിട്ടില്ല, ഭക്ഷണം തന്നിട്ടില്ല,നല്ല വിദ്യാഭ്യാസം തന്നിട്ടില്ല, കുട്ടിക്കാലത്ത് നല്ല രീതിയിലല്ലായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് മാതാപിതാക്കളോട് ദേഷ്യം സൂക്ഷിക്കുന്ന ചില ആളുകളുണ്ട്. ഇത് ഒട്ടും ശരിയല്ല രക്ഷകർത്താക്കൾ അന്ന് അങ്ങനെ ചെയ്യേണ്ടി വന്നത് അവരുടെ അറിവില്ലായ്മ കൊണ്ടോ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടോ ആയിരിക്കും. ചില രക്ഷകർത്താക്കൾ മക്കളെ കുട്ടിക്കാലങ്ങളിൽ വളരെയധികം മർദ്ദിക്കാറുണ്ട് അതോടൊപ്പം തന്നെ അവർ നിങ്ങളെ പല കാര്യങ്ങളിലും സഹായിച്ചിട്ടുണ്ട്. അടിച്ചതിന്റെ പേരിൽ പക മനസ്സിൽ വയ്ക്കുന്നവർ രക്ഷകർത്താക്കൾ തങ്ങൾക്ക് വേണ്ടി ചെയ്തു തന്ന സഹായങ്ങളും നല്ല കാര്യങ്ങളും ഓർമ്മിച്ച് പ്രവർത്തിക്കുക. നിങ്ങൾക്ക് ഈ മനോഹരമായ ലോകത്ത് ജനിക്കാൻ അവസരം തന്നത് നിങ്ങളുടെ രക്ഷകർത്താക്കളാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനിന്നും എന്ത് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും മക്കളായ നിങ്ങൾ അവർക്ക് മാപ്പ് കൊടുക്കാൻ തയ്യാറാകണം.
  • രണ്ടാമതായി നിങ്ങൾ മാപ്പ് നൽകേണ്ടത് നിങ്ങളുടെ ബന്ധുക്കൾക്കും സഹോദരങ്ങൾക്ക്, നിങ്ങളുടെ ജീവിതപങ്കാളിക്ക്, മക്കൾതുടങ്ങിയവർക്കാണ്. ചിലപ്പോൾ ബന്ധുക്കളും സഹോദരങ്ങളും നിങ്ങളോട് അതിയായി പകയുള്ളവരായിരിക്കും. അവരുടെ തെറ്റുകൾ അവരുടെ അനുഭവത്തിൽ നിന്നും ഉണ്ടായവയാണ് അവർക്കും മാപ്പ് കൊടുത്തുകൊണ്ട് ജീവിക്കാൻ തയ്യാറാകണം. ക്ഷമിക്കുന്നത് അവർക്ക് വേണ്ടിയിട്ടല്ല നിങ്ങൾക്ക് വേണ്ടിയിട്ടാണ് കാരണം പകയുള്ള മനസ്സ് നിങ്ങളുടെ ശരീരത്തെ രോഗിയാക്കുന്നു എന്നതാണ് സത്യം.
  • മൂന്നാമതായി മാപ്പ് നൽകേണ്ടത് ജീവിതത്തിലോ, ബിസിനസ്സിലോ അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിങ്ങളോട് മാന്യമായി പെരുമാറാത്തവരോ, എതിർ രാഷ്ട്രീയക്കാരോ,അയൽക്കാർ അങ്ങനെ പലരും ഉണ്ടാകാം . അവരോട് ദേഷ്യം വച്ചുകൊണ്ട് മുന്നോട്ടു ജീവിച്ചു കഴിഞ്ഞാൽ പ്രശ്നമുണ്ടാവുക നിങ്ങൾക്ക് മാത്രമാണ്. അവരിൽ നിന്നും മാറി നിൽക്കുകയും നിങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ടു പോകുന്നതുമാണ് നിങ്ങളുടെ ജീവിതത്തിന് ഏറ്റവും അഭികാമ്യം.
  • അവസാനമായി നിങ്ങൾ മാപ്പ് നൽകേണ്ടത് നിങ്ങളോട് തന്നെയാണ്. ചിലർ സ്വയം തങ്ങൾ കഴിവുകെട്ട വരാണ് മോശക്കാരാണ് ഇങ്ങനെ പലതരത്തിൽ ചിന്തിക്കുന്ന ആളുകളുണ്ട്. തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. അത് ആവർത്തിക്കാതിരിക്കുക എന്നതാണ് പ്രധാനം. തെറ്റുകൾ പാഠമായി കണ്ടുകൊണ്ടും അവക്ഷമിച്ചു കൊണ്ടും മുന്നോട്ട് പോകണം.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.