Sections

നിങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്നവരാണോ നിങ്ങൾ എന്നാൽ ഇക്കാര്യങ്ങൾ മനസിലാക്കുക

Saturday, Jun 08, 2024
Reported By Soumya
Things that are out of your control

എല്ലാ കാര്യങ്ങളും നിങ്ങളുടെ നിയന്ത്രണത്തിൽ ആകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അത് ഏറ്റവും വലിയ ഒരു തെറ്റാണ്. കാരണം എല്ലാ കാര്യങ്ങളും നിങ്ങളുടെ നിയന്ത്രണത്തിൽ മാത്രമായി ഒരിക്കലും സംഭവിക്കില്ല എന്നതാണ് പ്രകൃതി തത്വം. പലരും പറയാറുണ്ട് എന്റെ നിയന്ത്രണത്തിലാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്ന്. പക്ഷേ അത് ഒരിക്കലും സംഭവിക്കുന്ന കാര്യമല്ല. അതുകൊണ്ട് നിങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് ദുഃഖിക്കുന്നതും ശരിയല്ല. പലരും താൻ ഇങ്ങനെ ആയിപ്പോയി, തനിക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ട് എന്നൊക്കെ പറഞ്ഞ് വിഷമിക്കാറുണ്ട്. നിങ്ങളുടെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ദുഃഖിക്കുന്ന ആൾക്കാരാണ് കൂടുതലും ഉള്ളത്. തന്റെ നിയന്ത്രണത്തിൽ അല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് ആവലാതിപ്പെടുന്നവരെ കുറിച്ചുള്ളതാണ് ഇന്നത്തെ ലേഖനം.

  • നിങ്ങളുടെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള അമിതമായ ചിന്ത നിങ്ങളെ കൂടുതൽ കുഴപ്പങ്ങളിലേക്ക് പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയേ ഉള്ളൂ.
  • പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴോ, അല്ലെങ്കിൽ മറ്റു മഹാമാരികൾ ഉണ്ടാകുമ്പോഴോ, അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ കടിച്ചു തൂങ്ങിയ നിൽക്കുക എന്നുള്ളതല്ല. അതിൽ നിന്നും മാറി അടുത്ത എന്താണ് എന്നതിനെക്കുറിച്ചാണ് നിങ്ങൾ ആലോചിക്കേണ്ടത്. തനിക്ക് ഇങ്ങനെ സംഭവിച്ചു എന്ന് ചിന്തിച്ചിരിക്കാതെ അടുത്ത എന്ത് ചെയ്യാം എന്നതിനെ കുറിച്ച് ആലോചിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. നിങ്ങളുടെ വേണ്ടപ്പെട്ട ആളുകൾ മരണപ്പെട്ടു പോകുമ്പോൾ, വിചാരിച്ച ജോലിക്കായറ്റം തനിക്ക് കിട്ടാത്ത സമയത്തോ, നിങ്ങൾക്ക് അധിക പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്തോ, അല്ലെങ്കിൽ നിങ്ങൾക്ക് മറ്റുള്ളവരെ പോലെ നല്ല നല്ല ജോലി കിട്ടിയില്ല എന്ന് ചിന്തിക്കുകയോ ചെയ്ത്,അതില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ നിങ്ങളുടെ കഴിവിനെ അല്ലെങ്കിൽ ഗുണങ്ങളെ ഒക്കെ നശിപ്പിക്കുന്ന ഒരു സ്വഭാവരീതിയാണ് അത്. മറ്റുള്ളവർക്ക് ഉള്ളത് നിങ്ങൾക്ക് ഇല്ല എന്ന് ഓർത്തു വിഷമിക്കുമ്പോൾ അതുപോലെ തന്നെ നിങ്ങളിൽ ഉള്ള സന്തോഷവും, അനുഭവിക്കുന്ന സുഖങ്ങളെയും ഗുണങ്ങളെയും കുറിച്ചും ഇതോടൊപ്പം നിങ്ങൾ കാണാതെ പോകും.
  • ഒരാളെ സംബന്ധിച്ചിടത്തോളം അയാൾക്ക് നിയന്ത്രിക്കാൻ കഴിയുന്നത് അയാളുടെ പ്രവർത്തിയെയും മാനസിക അവസ്ഥയെയും ആണ്. ഇപ്പോൾ എന്ത് ചെയ്യണം എന്ന് നിങ്ങൾ തന്നെയാണ് ചിന്തിക്കുന്നത്. നിങ്ങളുടെ ചിന്തകളാണ് നിങ്ങളുടെ പ്രവർത്തികളായി വരുന്നത്. നിങ്ങൾ മോശമായ കാര്യങ്ങൾ മാത്രം ചിന്തിച്ചു കൊണ്ടിരുന്നാൽ നിങ്ങൾ മോശപ്പെട്ട ഒരു അവസ്ഥയിലേക്ക് പോകും. അതുകൊണ്ട് കഴിയുന്നത്ര നല്ല ചിന്തകളിലേക്ക് എത്തുക. ഈ പറയുന്നതിന്റെ അർത്ഥം എപ്പോഴും ഒരാൾക്ക് നല്ല ചിന്തകളിൽ മാത്രം തുടർന്ന് പോകാൻ സാധിച്ചു എന്ന് വരില്ല. നെഗറ്റീവ് ചിന്തകൾ വരുമ്പോൾ അതിനെ മാറ്റി നല്ല ചിന്തകളിലേക്ക് കൊണ്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. അങ്ങനെ ചെയ്തുകൊണ്ട് കഴിയുന്നത്ര പോസിറ്റീവായി ഇരിക്കാൻ വേണ്ടി ശ്രമിക്കുക.
  • നിങ്ങൾക്ക് നിങ്ങളുടെ ആഗ്രഹങ്ങൾ നിലപാടുകൾ കണക്കുകൂട്ടലുകൾ എന്നിവയൊക്കെ നിങ്ങൾക്ക് തന്നെ തീരുമാനിക്കാൻ സാധിക്കും. പക്ഷേ അതിന്റെ റിസൾട്ട് എപ്പോഴും നിങ്ങൾക്ക് അനുകൂലമാകണമെന്നില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ പരിധിയിൽ ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് ഓർത്ത് വിഷമിക്കുന്നത് ശരിയല്ല.
  • നിങ്ങൾക്ക് എന്തെങ്കിലും തെറ്റുപറ്റി എന്തെങ്കിലും കാര്യത്തിൽ നിങ്ങൾ അബദ്ധങ്ങൾ കാണിച്ചു ആ അബദ്ധങ്ങളിൽ കടിച്ചു തൂങ്ങി നിൽക്കാതെ അതിനെ തിരുത്തുവാനും വീണ്ടും അത് ആവർത്തിക്കാതിരിക്കുവാനും വേണ്ടി ശ്രമിക്കുക. ഞാൻ തെറ്റ് ചെയ്തു ഞാനൊരു പ്രശ്നക്കാരനാണ്എനിക്ക് കഴിവുകൾ ഒന്നുമില്ല ഇങ്ങനെ ചിന്തിച്ച് മറ്റൊരു തലത്തിലേക്ക് പോകരുത്. അത് വീണ്ടും വീണ്ടും നിങ്ങളെ കുഴപ്പിക്കുകയേ ഉള്ളൂ. ഇത് നിങ്ങളുടെ കഴിവിനെ നശിപ്പിക്കുന്ന ചിന്തയാണ്. ഒരു തെറ്റ് സംഭവിച്ചാൽ അതിന് അംഗീകരിക്കുകയും വീണ്ടും അത് ചെയ്യാതിരിക്കുവാനുള്ള പ്രതിജ്ഞ എടുക്കുക.
  • മനുഷ്യനെ സംബന്ധിച്ച് ദൗർഭാഗ്യങ്ങൾ ഉണ്ടാവുക എന്നത് അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ദൗർഭാഗ്യമില്ലാത്ത ആരും തന്നെയില്ല. ഏറ്റവും വലിയ സുഖസൗകര്യങ്ങൾ കിട്ടിയ സിദ്ധാർത്ഥൻ പോലും പിന്നീട് വളരെ ദൗർഭാഗ്യത്തിലേക്കാണ് പോയത്. അതിൽനിന്നും അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും,പിന്നീട് ബുദ്ധനായി മാറിയ കഥകളും നിങ്ങൾക്കറിയായിരിക്കും. ദൗർഭാഗ്യങ്ങൾ ജീവിതത്തിന്റെ കൂടപ്പിറപ്പാണ്. ദൗർഭാഗ്യങ്ങൾ സംഭവിക്കുവോൾ തനിക്ക് എങ്ങനെ ഇത് സംഭവിച്ചു എന്ന് ചിന്തിച്ച് അതിനു വിലപിച്ച് അതിൽ തന്നെ താങ്ങി നിന്നാൽ നിങ്ങളുടെ ജീവിതത്തിലെ അടുത്ത ഘട്ടങ്ങളിലേക്ക് പോകാൻ നിങ്ങൾക്ക് സാധിക്കില്ല.
  • കഴിയുന്നത്ര എല്ലാദിവസവും മെച്ചപ്പെടുവാൻ വേണ്ടി ശ്രമിക്കുക. ഇന്നത്തെ ദിവസം പോലെ ആകരുത് അടുത്ത ദിവസങ്ങൾ. ഇന്നത്തതിൽ നിന്ന് നാളെ കുറച്ചെങ്കിലും മെച്ചപ്പെട്ട ഒന്നാകണം ജീവിതം. അതിനുവേണ്ടിയുള്ള പരിശ്രമം നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.
  • ജീവിതത്തിൽ അസ്ഥിരത സ്വാഭാവികമാണ്. നാളെ എന്ത് സംഭവിക്കും എന്ന് നിങ്ങൾക്ക് നേരത്തെ മുൻകൂട്ടി അറിയാമെങ്കിൽ ആ ജീവിതത്തിന് ഒരു ഭംഗി ഉണ്ടാകില്ല എന്നതാണ് സത്യം. നാളെ നാളത്തെ കാര്യമാണ്. ഇന്ന് ഇന്നത്തെ കാര്യമാണ്. നാളെ എന്ത് സംഭവിക്കും എന്ന് അറിയാനുള്ള ആകാംക്ഷ തന്നെയാണ് ജീവിതത്തിന്റെ ത്രില്ലും ഭംഗിയും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.