Sections

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ഉണ്ടോ ? വനിതകള്‍ക്ക് ഉടനടി 50,000 ബാങ്ക് വായ്പ

Thursday, Sep 09, 2021
Reported By Admin
idfc bank

സ്ത്രീകള്‍ക്ക് വേണ്ടി ലഭ്യമാകുന്ന ഈ ഒരു ഇന്‍സ്റ്റന്റ് ലോണ്‍ വഴി 50,000 രൂപ വരെ വായ്പ സഹായമായി ലഭിക്കുന്നതാണ്


സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി സ്ത്രീകളാണ് നമുക്കു ചുറ്റും ഉള്ളത്. എന്നാല്‍ അതിനാവശ്യമായ ലോണ്‍ സൗകര്യം ലഭിക്കാത്തതുകൊണ്ട് അത്തരം സ്വപ്നങ്ങള്‍ ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിലവില്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. 

അതിന്റെ ഭാഗമായി ചെറിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ ലോണുകള്‍ വിവിധ പദ്ധതികള്‍ വഴി നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലുള്ള 80% ശതമാനം സ്ത്രീകള്‍ക്കും ഉപയോഗപ്പെടുത്താവുന്ന ഐഡിഎഫ്‌സി ബാങ്കിന്റെ ഒരു വായ്പാ പദ്ധതിയെപ്പറ്റി അറിയാം.

'സഖി ശക്തി' എന്നാണ് ഈ ഒരു വായ്പാ പദ്ധതിക്ക് പേര് നല്‍കിയിട്ടുള്ളത്. ഐഡിഎഫ്‌സി  ഫസ്റ്റ് ബാങ്ക് ആണ് വായ്പ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് വേണ്ടി ലഭ്യമാകുന്ന ഈ ഒരു ഇന്‍സ്റ്റന്റ് ലോണ്‍ വഴി 50,000 രൂപ വരെ വായ്പ സഹായമായി ലഭിക്കുന്നതാണ്. എന്നുമാത്രമല്ല വളരെ കുറഞ്ഞ ഡോക്യൂമെന്റഷന്‍ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി രൂപീകരിച്ചിട്ടുള്ള ഈ ലോണ്‍ നേടുന്നതിനായി ഇന്ത്യയില്‍ ജനിച്ചിട്ടുള്ള വനിതകള്‍ക്ക് മാത്രമാണ് അപേക്ഷ നല്‍കാന്‍ സാധിക്കുക. എന്നുമാത്രമല്ല ലോണ്‍ തുക മുഴുവനായും സംരഭം ആരംഭിക്കുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തേണ്ടതാണ്.

23000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ലോണ്‍ തുകയായി ലഭിക്കുക. ഓരോരുത്തരുടെയും യോഗ്യത അനുസരിച്ചാണ് ലോണ്‍ തുക നിശ്ചയിക്കപ്പെടുന്നത്. 15000 രൂപയ്ക്ക് മുകളിലും 40,000 രൂപയ്ക്ക് താഴെയുമാണ് നിങ്ങള്‍ ലോണിനായി അപ്ലൈ ചെയ്യുന്നത് എങ്കില്‍, രണ്ട് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. നിങ്ങളുടെ ഇഷ്ടാനുസരണം ആഴ്ചയില്‍ അല്ലെങ്കില്‍ മാസത്തില്‍ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്.

ആധാര്‍ കാര്‍ഡ്,ഡോക്യൂമെന്റഷന്‍ എന്നിവ മാത്രമാണ് ലോണ്‍ ലഭിക്കുന്നതിന് രേഖയായി ബാങ്കില്‍ നല്‍കേണ്ടി വരുന്നുള്ളൂ. 25000 രൂപക്ക് മുകളിലാണ് ലോണ്‍ തുകയായി ലഭിക്കുന്നത് എങ്കില്‍ ഡോക്യൂമെന്റഷന്‍ ഫീസ് ഉള്‍പ്പെടെ ഒരു ശതമാനം ഫീസ് ആണ് നിങ്ങള്‍ ബാങ്കില്‍ നല്‍കേണ്ടി വരിക. ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ നിങ്ങളുടെ അടുത്തുള്ള ഐഡിഎഫ്‌സി ബാങ്കിന്റെ ബ്രാഞ്ച് മായി ബന്ധപ്പെട്ടാല്‍ മതിയാകും. 

കൂടാതെ ബാങ്കിംഗ് ഫീല്‍ഡ് വര്‍ക്കര്‍ മാരുമായി ബന്ധപ്പെട്ട് ലോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷം ആപ്ലിക്കേഷന്‍ ഫോം വാങ്ങി ഫില്‍ ചെയ്തു സബ്മിറ്റ് ചെയ്യാവുന്നതുമാണ്. ലോണിന് അപേക്ഷ നല്‍കി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ലോണ്‍ ലഭിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.