- Trending Now:
ഒരു നല്ല കസ്റ്റമറിനെ നിങ്ങൾക്ക് എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
പലപ്പോഴും പല സെയിൽസ്മാൻമാരും യാതൊരു ഉപയോഗവും ഇല്ലാത്ത അല്ലെങ്കിൽ സെയിൽസ് ക്ലോസ് ചെയ്യാൻ സാധിക്കാത്ത ഒരുപാട് കസ്റ്റമറെ കണ്ടു കൊണ്ട് സമയം പാഴാക്കാറുണ്ട്. സെയിൽസിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സമയം. സെയിൽസിൽ ടൈം മാനേജ് ചെയ്യുന്നതിന് നല്ല കസ്റ്റമറുടെ പങ്ക് വളരെ വലുതാണ്. മികച്ച കസ്റ്റമറിനെ തിരിച്ചറിയാനുള്ള ഒരു സൂത്രവാക്യമാണ് BRAND
ഒരു കസ്റ്റമറിനെ സംബന്ധിച്ചിടത്തോളം ആ പ്രോഡക്റ്റ് വാങ്ങാനുള്ള കഴിവ് ഉണ്ടാവുക എന്നതാണ്. വരവിനെക്കാളും കൂടുതൽ ചെലവഴിക്കുന്ന ഒരാളോട് പ്രോഡക്റ്റിനെ കുറിച്ച് കൂടുതൽ സമയം സംസാരിച്ചിട്ട് കാര്യമില്ല. അയാളെ സംബന്ധിച്ചിടത്തോളം വാങ്ങുവാനുള്ള കഴിവുണ്ടോ എന്നുള്ള കാര്യം നോക്കുന്നതാണ് ഇത്.
നമുക്ക് പ്രോഡക്റ്റ് വിൽക്കാൻ പറ്റുന്ന ആളുമായി നല്ല റിലേഷൻഷിപ്പ് ഉണ്ടാക്കാൻ പറ്റുമോ, എത്രത്തോളം റിലേഷൻഷിപ്പ് നിലനിർത്താൻ പറ്റും അത്രത്തോളം സെയിൽ നടക്കാനുള്ള സാധ്യത കൂടുതലാണ്.
ചില ആളുകൾ വിലകൂടിയ സാധനങ്ങൾ വാങ്ങാൻ കഴിവുള്ളവർ ആയിരിക്കും. അങ്ങനെയുള്ള ആൾക്കാരുടെ അപ്പോയിൻമെന്റ് എങ്ങനെ ലഭിക്കും എന്ന് നോക്കുക.
പ്രോഡക്റ്റ് ആവശ്യമുള്ള കസ്റ്റമർ ആണോ എന്ന് ഉറപ്പ് വരുത്തണം. ചില ആൾക്കാർക്ക് ഈ പ്രോഡക്റ്റിന്റെ ആവശ്യമില്ല അങ്ങനെയുള്ള ആൾക്കാരുടെ അടുത്തു പോയി സംസാരിച്ച് സമയം കളയേണ്ട ആവശ്യമില്ല. അതുകൊണ്ട് നിങ്ങൾ കാണാൻ പോകുന്നത് പ്രോഡക്റ്റ് ആവശ്യമുള്ള ആളാണോ എന്ന് ആദ്യം മനസ്സിലാക്കുക.
നിങ്ങൾ കാണുന്നത് ഡിസിഷൻ എടുക്കാൻ അധികാരമുള്ള ആളാണോയെന്ന് ഉറപ്പുവരുത്തുക. ഉദാഹരണമായി നിങ്ങൾ ചിലപ്പോൾ ചില വീട്ടമ്മമാരോട് പ്രോഡക്റ്റിനെ പരിചയപ്പെടുത്തി കഴിയുമ്പോൾ ഹസ്ബൻഡ് ഇവിടെയില്ല വന്നിട്ട് ചോദിച്ചിട്ട് പറയാം എന്ന് പറയുന്നവരുണ്ട്. അവിടെ ഡിസിഷൻ എടുക്കാൻ അധികാരമുള്ളത് ഹസ്ബന്റിന് ആയിരിക്കാം, ചിലയിടത്ത് അത് ഭാര്യയ്ക്ക് ആയിരിക്കാം. അതുകൊണ്ട് ആരാണ് ഡിസിഷൻ എടുക്കുന്നത് ആ വ്യക്തിയോടാണ് നിങ്ങൾ സംസാരിക്കേണ്ടത്.
ഇത്രയും കാര്യങ്ങളുള്ള ഒരാളാണ് ശരിയായ കസ്റ്റമർ
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.