Sections

ടോക്സിക് ആളുകളെ തിരിച്ചറിഞ്ഞ് ജീവിത്തിൽ നിന്നും എങ്ങനെ മാറ്റി നിർത്താം

Tuesday, Oct 01, 2024
Reported By Soumya
Identifying and distancing from toxic people for better mental health and personal growth

ചില ആൾക്കാരുടെ സാന്നിധ്യം നിങ്ങളെ അൺകൺഫേർട്ട് ആക്കുന്നു എങ്കിൽ, അവരുടെ മുൻപിൽ നിൽക്കുമ്പോൾ നിങ്ങളുടെ സെൽഫ് ലവ് കുറയ്ക്കുന്നുണ്ടെങ്കിൽ, അവർ എപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്ന ആൾക്കാർ ആണെങ്കിൽ, അവരെപ്പോഴും നെഗറ്റീവ് ഫീൽ ഉണ്ടാക്കുന്ന ആൾക്കാർ ആണെങ്കിൽ, എല്ലാവരെയും വിമർശിക്കുന്ന ആളാണെങ്കിൽ, എപ്പോഴും ഗോസിപ്പ് ഉണ്ടാക്കുന്ന ആൾ ആണെങ്കിൽ, ശരിയല്ലാത്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ആളാണെങ്കിൽ, അവർ അവരുടെ കാര്യത്തിനെയോ ആവശ്യത്തിനേയോ ന്യായീകരിക്കുന്ന ആളാണെങ്കിൽ, അവർ അവരുടെ നെഗറ്റീവ് സമ്മതിക്കാതെ മറ്റുള്ളവരെ എപ്പോഴും കുറ്റപ്പെടുത്തുന്ന ആളാണെങ്കിൽ, ഇങ്ങനെ ലക്ഷണമുള്ള ആൾക്കാരെ ടോക്സിക് പീപ്പിൾ ആയിട്ടാണ് കണക്കാക്കപ്പെടുന്നത് അഥവാ വിഷലിപ്തമായ ആൾക്കാർ എന്ന് സാരം. ഇങ്ങനെയുള്ള ആൾക്കാരോടൊപ്പം ചേർന്നാൽ നമ്മളും അവരെ പോലെ ആകാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള ആൾക്കാർ നമ്മുടെ മുന്നിൽ വന്ന് ചിരിച്ചിട്ട്, പിന്നിൽ നിന്ന് പാര പണിയുന്ന ആൾക്കാരാണ്. നല്ലകാലം അവർക്ക് വന്നാൽ നമ്മളെ ശ്രദ്ധിക്കാതെ ഇരിക്കുകയും നമുക്ക് കഷ്ടകാലം വരുമ്പോൾ നമ്മുടെ അടുത്ത് വന്ന് നമ്മുടെ വിഷമങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അതിൽ സന്തോഷിക്കുകയും ചെയ്യും .അതോടൊപ്പം നമ്മുടെ വിഷയങ്ങളെ വിളംബരം ചെയ്യുന്ന ആൾക്കാർ ആയിരിക്കും. ഇങ്ങനെയുള്ള ആൾക്കാരിൽ നിന്ന് എങ്ങനെ മാറി നിൽക്കാം എന്നാണ് ഇന്ന് നാം പരിശോധിക്കുന്നത്.

  • ഇങ്ങനെയുള്ള ആൾക്കാരെ തിരിച്ചറിഞ്ഞ് അവരോട് സംസാരിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാൻ നമുക്ക് സാധിക്കില്ല അത് തെറ്റായ ഒരു കാര്യമാണ്. ഇങ്ങനെയുള്ള ആൾക്കാരോട് നോ പറയാൻ പഠിക്കുക. ഇങ്ങനെയുള്ള ആൾക്കാരോട് രഹസ്യം പങ്കുവെക്കരുത്. ഇവരത് പരസ്യമാക്കാൻ യാതൊരു മടിയും കാണിക്കാത്ത ആളുകളാണ്. അതുകൊണ്ട് നിങ്ങളുടെ രഹസ്യങ്ങളോ, മറ്റു വിഷയങ്ങളൊന്നും യാതൊരു കാരണവശാലും പങ്കുവയ്ക്കരുത്.
  • ഇവരുമായി ഒരു ബൗണ്ടറി ലൈൻ സെറ്റ് ചെയ്യണം. അവരോട് എന്ത് സംസാരിക്കണം, വേണ്ട എന്ന കാര്യങ്ങൾ നേരത്തെ തീരുമാനിച്ചു വയ്ക്കണം. ടോക്സിക് പീപ്പിൾ സിംപതിയുമായി വരുമ്പോൾ വളരെയധികം സൂക്ഷിക്കണം, മിക്കവാറും അത് ചതിയായിരിക്കും. രഹസ്യങ്ങളെല്ലാം മനസ്സിലാക്കി വെച്ച് നിങ്ങൾക്ക് ഒരു ആവശ്യം വരുമ്പോൾ പ്രശ്നമുണ്ടാക്കുന്ന ആൾക്കാർ ആയിരിക്കും. അവരുടെ സഹതാപം ഒരു പ്രഹസനമാണെന്ന വ്യക്തമായ ബോധ്യമുണ്ടാകണം.
  • ഇങ്ങനെയുള്ള ആൾക്കാർ നിങ്ങളോട് എന്തെങ്കിലും ചോദിച്ചു വരുമ്പോൾ അവരോട് അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുക. സ്ഥിരമായി മാന്യമായ ചോദ്യങ്ങൾ അങ്ങോട്ട് ചോദിച്ചാൽ അവർ പൊതുവേ ഈ നെഗറ്റീവ് കാര്യങ്ങൾ പറയുന്നത് നിർത്തും.
  • മടിയും, ടോക്സികും ചേർന്ന ആൾക്കാരോട് കൂട്ടുകൂടിയാൽ നിങ്ങളും മടിയന്മാരായി മാറും. അതുകൊണ്ട് ഇങ്ങനെയുള്ള ആൾക്കാരിൽ നിന്നും മാറി നിൽക്കുക. ഇത് നിങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ഓർക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.