Sections

2024 എആർആർസി മൂന്നാം റൗണ്ട്: സ്ഥിരതയാർന്ന പ്രകടനവുമായി ഹോണ്ട റേസിങ് ടീം

Monday, Jun 10, 2024
Reported By Admin
IDEMITSU Honda Racing India team riders show steady performance in race

കൊച്ചി: ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോർട്ടിൽ സമാപിച്ച 2024 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിലെ രണ്ടാം റേസിലും സ്ഥിരതയാർന്ന പ്രകടനം തുടർന്ന് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. എപി250 ക്ലാസിലെ ആദ്യ റേസിൽ പോയിന്റുകൾ നേടിയ ഹോണ്ട ടീമിന്റെ കാവിൻ ക്വിന്റലും, മലയാളി താരം മൊഹ്സിൻ പറമ്പനും രണ്ടാം റേസിലും സ്ഥിരത നിലനിർത്തി. പക്ഷേ ടീമിനായി പോയിന്റുകളൊന്നും നേടാൻ ഇരുവർക്കും കഴിഞ്ഞില്ല.

ഗ്രിഡിൽ 20ാമതായി മത്സരം തുടങ്ങിയ മൊഹ്സിൻ അന്താരാഷ്ട്ര റൈഡർമാർക്കിടയിൽ മികച്ച പ്രകടനം നടത്തി 22'20.928 സമയത്തിൽ 17ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മറുവശത്ത് ഗ്രിഡിൽ 18ാമതായി മത്സരിച്ച യുവതാരം കാവിൻ ക്വിന്റൽ തുടക്കത്തിൽ സ്ഥിരത നിലനിർത്തിയെങ്കിലും മത്സരം പൂർത്തിയാക്കാനായില്ല. എഞ്ചിൻ തകരാർ കാരണം ആറാം ലാപ്പിൽ താരം ട്രാക്ക് വിടുകയായിരുന്നു.

മികച്ച തുടക്കം നേടിയെങ്കിലും മെഷീനിലെ മെക്കാനിക്കൽ പ്രശ്നങ്ങൾ തന്റെ ലക്ഷ്യങ്ങളെ തടസപ്പെടുത്തിയെന്ന് കാവിൻ ക്വിന്റൽ പറഞ്ഞു. ഈ റൗണ്ടിൽ നിന്ന് ഏറെ പഠിച്ചു വരാനിരിക്കുന്ന റൗണ്ടുകളിൽ മികച്ച റിസൾട്ട് പ്രതീക്ഷിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

ടീമിനായി പോയിന്റ് നേടാൻ കഴിഞ്ഞില്ലെങ്കിലും, പ്രകടനം മെച്ചപ്പെടുത്താനായെന്ന് മൊഹ്സിൻ പറമ്പൻ പറഞ്ഞു. മത്സരം കഠിനമായിരുന്നു, അതിനാൽ സ്ഥിരത പുലർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വരാനിരിക്കുന്ന റൗണ്ടുകളിൽ തന്ത്രങ്ങൾ മെച്ചപ്പെടുത്തുമെന്നും മൊഹ്സിൻ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.