- Trending Now:
കൊച്ചി: ചൈനയിൽ നടന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിൻറെ (എആർആർസി) അഞ്ചാം റൗണ്ടിലും മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. അഞ്ചാം റൗണ്ടിൽ ആകെ 6 പോയിൻറുകളാണ് ടീം നേടിയത്. സുഹായ് ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൻറെ എപി 250സിസി ക്ലാസ് വിഭാഗത്തിൽ ആദ്യ റേസിൽ കാവിൻ ക്വിൻറൽ 19:11.505 ലാപ് സമയത്തിൽ 14ാം സ്ഥാനത്തെത്തി രണ്ട് പോയിൻറുകൾ നേടി, മൊഹ്സിൻ പറമ്പൻ 17ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രണ്ടാം റേസിലും കാവിൻ ക്വിൻറൽ മികവ് ആവർത്തിച്ചു. 18:53.358 സമയത്തിൽ മത്സരം പൂർത്തീകരിച്ച താരം 12ാം സ്ഥാനത്തെത്തി നാലു പോയിൻറുകളും ടീമിനായി നേടി. 19:21.802 ലാപ് സമയത്തിൽ മൊഹ്സിൻ പറമ്പൻ 18ാം സ്ഥാനത്തായി.
അഞ്ച് റൗണ്ട് പൂർത്തിയായ ചാമ്പ്യൻഷിപ്പിൽ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിൻറെ ആകെ പോയിൻറ് സമ്പാദ്യം 27 ആയി. കൂടുതൽ മികച്ച പ്രകടനത്തിനായി 2023 ഡിസംബർ 1 മുതൽ 3 വരെ തായ്ലൻഡിൽ നടക്കുന്ന 2023 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിൻറെ അവസാന റൗണ്ടിനായി കാത്തിരിക്കുകയാണ് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം
ഏറെ മത്സരാത്മകമായ അഞ്ചാം റൗണ്ടിൽ തങ്ങളുടെ റൈഡർമാർ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. കാവിനും മൊഹ്സിനും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും കടുത്ത പോരാട്ടമായിരുന്നുവെന്നും, തനിക്കാവുന്നതെല്ലാം നൽകി ടീമിനായി വിലപ്പെട്ട പോയിൻറുകൾ നേടാൻ കഴിഞ്ഞെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റെഡർ കാവിൻ ക്വിൻറൽ പറഞ്ഞു.
മത്സരത്തിലുടനീളം കരുത്തോടെ നിലകൊള്ളുക എന്നതായിരുന്നു ലക്ഷ്യമെന്നും, ഓരോ ഓട്ടവും കഴിവുകൾ വളർത്താനും പരിഷ്കരിക്കാനുമുള്ള അവസരമാണെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്സിൻ പറമ്പൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.