- Trending Now:
കൊച്ചി: ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോർട്ടിൽ ആരംഭിച്ച 2024 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിൻറെ (എആർആർസി) മൂന്നാം റൗണ്ടിൽ മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. എപി250 ക്ലാസിലെ ആദ്യ റേസിൻറ മൂന്നാം റൗണ്ടിൽ കാവിൻ ക്വിൻറൽ 14ാം സ്ഥാനത്തും, മലയാളി താരം മൊഹ്സിൻ 17ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
19ാം ഗ്രിഡിൽ നിന്ന് മത്സരം തുടങ്ങിയ 19കാരനായ കാവിൻ ക്വിൻറൽ 22:06.516 സമയത്തിൽ ഫിനിഷ് ചെയ്ത് ടീമിന് നിർണായകമായ 2 പോയിൻറുകളും സമ്മാനിച്ചു. മലപ്പുറം സ്വദേശിയായ മൊഹ്സിൻ പി 21ാം പൊസിഷനിൽ നിന്നാണ് മത്സരം തുടങ്ങിയത്. 22:29.155 സമയവുമായി 17ാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും പോയിൻറുകൾ നേടാനായില്ല.
മത്സരത്തിലുള്ള ഒരേയൊരു ഇന്ത്യൻ ടീം എന്ന നിലയിൽ ചാമ്പ്യൻഷിപ്പിൽ 2 പോയിൻറ് നേടിയതിൽ സന്തോഷമുണ്ടെന്നും, ഇനിയുള്ള മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ റൈഡർ കാവിൻ ക്വിൻറൽ പറഞ്ഞു.
ഇന്നത്തെ മത്സരം ഫലം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും, നാളത്തെ മത്സരത്തിൽ തന്ത്രങ്ങൾ മാറ്റി മികച്ച റിസൾട്ടാണ് ലക്ഷ്യമിടുന്നതെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ റൈഡർ മൊഹ്സിൻ പറമ്പൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.