- Trending Now:
കൊച്ചി: ചൈനയിലെ സുഹായ് ഇന്റർനാഷണൽ സർക്യൂട്ടിൽ ആരംഭിച്ച 2024 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ വൻ നേട്ടവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. രണ്ടാം റൗണ്ടിന്റെ ആദ്യ റേസിൽ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ കാവിൻ ക്വിന്റൽ 11ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ടീമിന് നിർണായകമായ അഞ്ച് പോയിന്റുകൾ സമ്മാനിച്ചു. ആദ്യറൗണ്ടിലും എപി250 ക്ലാസിൽ ആദ്യ 15ൽ കാവിൻ ഫിനിഷ് ചെയ്തിരുന്നു.
19:03.094 സെക്കൻഡ് സമയത്തിലായിരുന്നു കാവിന്റെ ഫിനിഷിങ്. ഇതോടെ ടീമിന്റെ ചാമ്പ്യൻഷിപ്പിലെ ആകെ പോയിന്റ് നേട്ടം പത്തായി ഉയർന്നു. അതേസമയം സഹതാരം മലപ്പുറം സ്വദേശി മൊഹ്സിൻ പറമ്പൻ രണ്ടാം റൗണ്ടിന്റെ ആദ്യ റേസിൽ 20ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 23ാം പൊസിഷനിൽ മത്സരം തുടങ്ങിയ മൊഹ്സിൻ 19:25.863 സമയത്തിലാണ് ഫിനിഷിങ് ലൈൻ തൊട്ടത്, ഈ സ്ഥാനം പോയിന്റ് നേടാൻ സഹായകരമായില്ല.
ആദ്യറേസിലെ പ്രകടനത്തിൽ സംതൃപ്തനാണെന്നും, രണ്ടാം റേസിൽ മികച്ച ഫലങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കാവിൻ ക്വിന്റൽ മത്സരശേഷം പറഞ്ഞു. പ്രാരംഭ ലാപ്പുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെ തന്റെ പ്ലാൻ നടപ്പിലാക്കാനായില്ലെന്ന് മൊഹ്സിൻ പറമ്പൻ പറഞ്ഞു. രണ്ടാം റേസിൽ തന്ത്രങ്ങൾ മെച്ചപ്പെടുത്തുമെന്നും മലയാളി താരം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.