Sections

ഇഡെമിറ്റ്സു ഹോണ്ട റേസിംഗ് ഇന്ത്യ റൈഡർമാർ 2025 എഫ്ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിനായി തായ്‌ലൻഡിൽ എത്തി

Friday, Apr 25, 2025
Reported By Admin
Idemitsu Honda Racing India Announces Team for 2025 FIM Asia Road Racing Championship

ഗുരുഗ്രാം: തദ്ദേശീയ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഇന്ത്യൻ റൈഡർമാരെ ആഗോള മോട്ടോർസ്പോർട്ട് ഭൂപടത്തിലേക്ക് ഉയർത്തുന്നതിനുമുള്ള ശക്തമായ ചുവടുവയ്പിന്റെ ഭാഗമായി ഇഡെമിറ്റ്സു ഹോണ്ട റേസിംഗ് ഇന്ത്യ 2025-ലെ എഫ്ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിനുള്ള (എആർആർസി) അന്താരാഷ്ട്ര റേസിംഗ് ടീമിനെ പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 25 മുതൽ 27 വരെയുള്ള ഈ വാരാന്ത്യത്തിൽ നടക്കാനിരിക്കുന്ന സീസണിന്റെ ആദ്യ റൗണ്ടിനായി റൈഡർമാർ തായ്ലൻഡിൽ എത്തിക്കഴിഞ്ഞു.

ഏഷ്യയിലെ ഏറ്റവും മത്സരസ്വഭാവമുള്ള സർക്യൂട്ടുകളിൽ ബ്രാൻഡിന്റെ എഞ്ചിനീയറിംഗ്, റേസിംഗ് വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്നതിനൊപ്പം യുവ ഇന്ത്യൻ റൈഡർമാരെ ലോകോത്തര അത്ലറ്റുകളാക്കി വളർത്തിയെടുക്കാനുള്ള ഹോണ്ടയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു ഈ നീക്കം. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ റൈഡർമാർക്ക് വളർച്ച പ്രാപിക്കാനുള്ള ഒരു പാതയോരുക്കുക എന്ന ഹോണ്ടയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായി ഈ സംരംഭം യുവ പ്രതിഭകൾക്ക് ഏഷ്യയിലെ ഏറ്റവും മികച്ചവരോടൊപ്പം മത്സരിക്കാനും, അന്താരാഷ്ട്ര അനുഭവങ്ങളിൽ നിന്ന് പഠിക്കാനും, രാജ്യത്തിന് അഭിമാനം നൽകാനും അവസരം നൽകുന്നു. ഘടനാപരമായ വികസനത്തിലൂടെയും പിന്തുണയിലൂടെയും ഇന്ത്യയിൽ മോട്ടോർസ്പോർട്സിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ഹോണ്ടയുടെ സമർപ്പണത്തിനും ഇത് അടയാളപ്പെടുത്തുന്നു.

2025-ലെ എഫ്ഐഎം ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിൽ ആറ് റൗണ്ടുകൾ ഉണ്ടായിരിക്കും. തായ്ലൻഡിലെ ചാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഔദ്യോഗിക ടെസ്റ്റും സീസൺ ഓപ്പണറും വഴി ഇതിന് തുടക്കം കുറിക്കും. രണ്ടാം റൗണ്ട് 2025 മെയ് 30 മുതൽ ജൂൺ 1 വരെ മലേഷ്യയിലും തുടർന്ന് മൂന്നും നാലും റൌണ്ടുകൾ യഥാക്രമം ജൂലായിൽ ജപ്പാനിലും ഓഗസ്റ്റിൽ ഇന്തോനേഷ്യയിലും നടക്കും. അഞ്ചാം റൗണ്ടിന്റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീസൺ ഫൈനൽ ഡിസംബറിൽ തായ്ലൻഡിൽ നടക്കും.

2025 സീസണിൽ ഏഷ്യ പ്രൊഡക്ഷൻ 250 സിസി (എപി250) ക്ലാസിൽ രണ്ട് വാഗ്ദാനങ്ങളായ ഇന്ത്യൻ റൈഡർമാർ ഇഡെമിറ്റ്സു ഹോണ്ട റേസിംഗ് ഇന്ത്യയെ പ്രതിനിധീകരിക്കും: 19 വയസ്സുള്ള കവിൻ ക്വിന്റലും 18 വയസ്സുള്ള ജോഹാൻ റീവ്സും. എആർആർസിയുടെ മുൻ സീസണിൽ കവിൻ ഇതിനകം പങ്കെടുത്തിട്ടുണ്ടെങ്കിലും ചാമ്പ്യൻഷിപ്പിൽ ഈ സീസണിലേക്കുള്ള പുതിയ റൈഡറായി പ്രഖ്യാപിക്കപ്പെട്ടതാണ് ജോഹാൻ.

2024-ലെ എആർആർസി സീസണിലെ കവിൻ സമർ ക്വിന്റലിന്റെ പ്രകടനം അദ്ദേഹത്തിന്റെ കഴിവിനും ദൃഢനിശ്ചയത്തിനും തെളിവാണ്. 2023-ലെ ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലെ ചാമ്പ്യനായ അദ്ദേഹം 2019-ൽ ഹോണ്ട റേസിംഗ് ഇന്ത്യയിൽ ചേരുകയും ഏഷ്യ ടാലന്റ് കപ്പ് 2022-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തു. 2025-ലെ ഏഷ്യ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് (എആർആർസി) സീസണിനായി ഞങ്ങൾ തയ്യാറെടുക്കുമ്പോൾ 2019-ലെ ഇഡെമിറ്റ്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിൽ (എച്ച്ഐടിസി) തരംഗമായ ജോഹാൻ റീവ്സ് ഇമ്മാനുവലിനെ മുന്നിൽ നിർത്തുന്നതിൽ ഹോണ്ട റേസിംഗ് ഇന്ത്യയും ആവേശഭരിതരാണ്. സ്വന്തം കഴിവുകൾ എടുത്തുകാട്ടിക്കൊണ്ട് വർഷങ്ങളായി ആഭ്യന്തര റേസിംഗിൽ അദ്ദേഹത്തിന്റെ പ്രകടനം ഗണ്യമായി മെച്ചപ്പെട്ടുകൊണ്ടിരുന്നു എന്ന് മാത്രമല്ല 2024-ലെ തായ്ലൻഡ് ടാലന്റ് കപ്പിൽ അദ്ദേഹത്തിന് ഒരു അഭിമാനകരമായ സ്ഥാനം അത് നേടിക്കൊടുക്കുകയും ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.