Sections

എഫ്ഐഎം എആർആർസി അഞ്ചാം റൗണ്ടിനായി ഹോണ്ട ടീം മലേഷ്യയിൽ

Friday, Sep 13, 2024
Reported By Admin
Honda Racing India team preparing for the 5th round of the 2024 FIM Asia Road Racing Championship at

കൊച്ചി: മലേഷ്യയിലെ സെപാങ് സർക്യൂട്ടിൽ നടക്കുന്ന 2024 എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിന് സജ്ജരായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റൈഡർമാർ. ഈ വാരാന്ത്യത്തിലാണ് അവസാന റൗണ്ടിന് തൊട്ടുമുമ്പുള്ള മത്സരങ്ങൾ. 2024 എആർആർസി കലണ്ടറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സർക്യൂട്ടിൽ ഹോണ്ട റൈഡർമാർക്ക് തങ്ങളുടെ റേസിങ് വൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് അഞ്ചാം റൗണ്ട്. ഇന്തോനേഷ്യയിലെ നാലാം റൗണ്ടിൽ യുവ റൈഡർമാരായ കാവിൻ ക്വിന്റലും മൊഹ്സിൻ പറമ്പനും യഥാക്രമം 18ാം സ്ഥാനത്തും 23ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. അഞ്ചാം റൗണ്ടിൽ കൂടുതൽ പോയിന്റുകൾ ഉറപ്പാക്കുന്നതിനുള്ള തന്ത്രങ്ങൾ ഒരുക്കുകയാണ് ടീം. ഏഷ്യാ പ്രൊഡക്ഷൻ 250 സിസി വിഭാഗത്തിൽ മൊത്തം 12 പോയിന്റുമായാണ് ഇന്ത്യൻ ടീം അഞ്ചാം റൗണ്ടിലേക്കിറങ്ങുന്നത്.

ഒരു റൈഡറുടെ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും എല്ലാ വശങ്ങളും പരിശോധിക്കുന്ന സർക്യൂട്ടാണ് മലേഷ്യയിലെ സെപാങിലേതെന്ന് ഹോണ്ട റേസിങ് ടീമംഗം കാവിൻ ക്വിന്റൽ പറഞ്ഞു. ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ കഴിഞ്ഞ പ്രകടനത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. ഇത്തവണ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

നാലാം റൗണ്ടിൽ കഠിനമായ മത്സരമായിരുന്നുവെന്നും, തിരിച്ചടികൾ റേസിങിന്റെ ഭാഗമാണെന്നും സഹതാരം മൊഹ്സിൻ പറമ്പൻ പറഞ്ഞു. അവസാന രണ്ട് റൗണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനമെന്നും മലയാളി താരം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.