- Trending Now:
കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. സാങ്കേതിത രംഗത്തുണ്ടാകുന്ന അമ്പരിപ്പിക്കുന്ന മാറ്റം സൃഷ്ടിക്കുന്നത് ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ്. ആഗോളതലത്തിൽ സൃഷ്ടിക്കപ്പെടുന്ന ഈ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത് ഇന്ത്യയിൽ കേരളത്തിനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധിയുടെ കടന്നുവരവ് തൊഴിൽ നഷ്ടം ഉണ്ടാക്കിയെങ്കിലും എ ഐ ഒരുക്കിയ നൂതന തൊഴിൽ അവസരങ്ങൾ നേടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് ഐസിടി അക്കാദമി. പുതിയ കാലഘട്ടത്തിൽ അറിവും ആശയവുമാണ് വലിയ മൂലധനമെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സാമൂഹ്യ ജീവിതവും തൊഴിൽ മേഖലയും കൂടുതൽ നവീനമാക്കുകയാണ് ടെക്‌നോളജി ചെയ്യുന്നതെന്ന് ഐസിടിഎകെ സി.ഇ.ഒ മുരളീധരൻ മന്നിങ്കൽ പറഞ്ഞു.
ചടങ്ങിൽ ദിനേശ് തമ്പി (വൈസ് പ്രസിഡന്റ് & ഹെഡ് - ടി.സി.എസ്. ഓപ്പറേഷൻസ്, കേരള) അധ്യക്ഷത വഹിച്ചു. ആർ. ലത (പ്രോഗ്രാം ഡയറക്ടർ, ഐ.ബി.എം ഇന്ത്യ സോഫ്‌റ്റ്വെയർ ലാബ്സ്), ഐസിടിഎ കെ റീജിയണൽ മാനേജർ സിൻജിത്ത് ശ്രീനിവാസ്, ഐസിടിഎകെ അക്കാദമിക് ഹെഡ് സാജൻ എം എന്നിവർ സംസാരിച്ചു. തുടർന്ന് ഗൂഗിൾ ഫോർ ഡവലപ്പേഴ്സ് - ഇന്ത്യ എഡ്യുപ്രോഗ്രാമുമായി സഹകരിച്ചുള്ള വർക്ക്ഷോപ്പും നടന്നു. കോൺക്ലേവിൽ 'ദി ക്വാണ്ടം ലീപ്: എ.ഐ. ആൻറ് ബിയോൻഡ്' എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ പങ്കെടുത്ത പാനൽ ചർച്ചയും സംഘടിപ്പിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐസിടിഎകെ നോളജ് ഓഫീസർ മായ മോഹൻ , ഡോ. ശ്രീകാന്ത് ഡി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ബെസ്റ്റ് മെമ്പർ ഇൻസ്റ്റിറ്റിയൂഷൻ പുരസ്‌കാരം എൻജിനീയറിങ് വിഭാഗത്തിൽ തൃശൂർ ജ്യോതി എൻജിനീയറിഗ് കോളേജ്, പോളിടെക്‌നിക് വിഭാഗത്തിൽ പെരുമ്പാവൂർ ഗവർമെൻറ് പോളിടെക്‌നിക് കോളേജ്, ആർട്സ് & സയൻസ് വിഭാഗത്തിൽ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ട് സ്റ്റഡീസ് എന്നിവർക്കും മികച്ച ഇൻസ്റ്റിറ്റിയൂഷണൽ നോളജ് ഓഫീസർ പുരസ്‌കാരം ഇബ്രാഹിം സലിം എം. (അസ്സിസ്റ്റന്റ് പ്രൊഫസർ, മരംപള്ളി എം.ഇ.എസ് കോളേജ്), മധ്യമേഖലയിലെ മികച്ച ഇക്കോ സിസ്റ്റം പാർട്ണർ അവാർഡ് കൊച്ചി ഇൻഫോപാർക്കിനും സമ്മാനിച്ചു. ഐ.സി.ടി.അക്കാദമി ഓഫ് കേരളയുടെ ഏറ്റവും മികച്ച പ്ലേസ്‌മെൻറ് ആൻഡ് റിക്രൂട്ട്‌മെൻറ് പാർട്ട്ണർക്കുള്ള പ്രത്യേക പുരസ്‌കാരം യു.എസ്.ടിക്ക് സമ്മാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.